Search
  • Follow NativePlanet
Share
» »അറിയാത്ത ഗുഹകളിലൂടെയൊരു സഞ്ചാരം

അറിയാത്ത ഗുഹകളിലൂടെയൊരു സഞ്ചാരം

ഇന്ത്യന്‍ കലയുടെ ഉദാത്തമായ മാതൃക എന്നു വിശേഷിപ്പിക്കപ്പെട്ട ഗുഹ മുതല്‍ പഴക്കം കണക്കാക്കാനാവാത്ത ഗുഹകള്‍ വരെ ഇവിടെ കാണുവാന്‍ സാധിക്കും.

By Elizabath Joseph

മഹാരാഷ്ട്രയുടെ സംസ്‌കാരത്തിനോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നവയാണ് ഇവിടുത്തെ ഗുഹകള്‍. ഒന്നാം നൂറ്റാണ്ടു മുതല്‍ വിവിധ മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് എണ്ണാവുന്നതിലധികം ഗുഹാ സ്മാരകങ്ങള്‍ ഇവിടെയുണ്ട്. വിശ്വാസങ്ങളുടെയും തീര്‍ഥാടനത്തിന്റെയും ഭാഗമായ ഈ ഗുഹകള്‍ പക്ഷേ, സഞ്ചാരികള്‍ക്ക് അന്യമാണ്. ഇന്ത്യന്‍ കലയുടെ ഉദാത്തമായ മാതൃക എന്നു വിശേഷിപ്പിക്കപ്പെട്ട ഗുഹ മുതല്‍ പഴക്കം കണക്കാക്കാനാവാത്ത ഗുഹകള്‍ വരെ ഇവിടെ കാണുവാന്‍ സാധിക്കും. മഹാരാഷ്ട്രയുടെ ചരിത്ര ഗുഹകളിലൂടെ ഒരു സഞ്ചാരം...!

ശിവ്‌ലേനി ഗുഹകള്‍

ശിവ്‌ലേനി ഗുഹകള്‍

ഇന്ത്യന്‍ കലയുടെ ഏറ്റവും ഉദാത്തമാ മാതൃക സ്ഥിതി ചെയ്യുന്നത് എന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ വിശേഷിപ്പിച്ച ഇടമാണ് മഹാരാഷ്ട്രയിലെ അംബാജോഗൈ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ശിവ്‌ലേനി ഗുഹകള്‍.
ഒരു വലിയ മലയുടെ ഉള്ളിലേക്ക് തുരന്നു നിര്‍മ്മിച്ചിരിക്കുന്ന രീതിയിലുള്ള ശിവ്‌ലേനി ഗുഹകള്‍ പുറമേ നിന്ന് നോക്കുമ്പോള്‍ ചരുരാകൃതിയിലാണ് കാണപ്പെടുന്നത്. ഉദയാദിത്യ എന്നു പേരായ ഒരു രാജാവ് 1060 നും 1087 നും ഇടയിലായാണ് ഇത് നിര്‍മ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. ഇതിനകത്തു തന്നെയായി വളരെ മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന ഒരു ശിവക്ഷേത്രവും ഉണ്ട്.

PC:Mahajan Deepak

ലെന്യാദ്രി ഗുഹകള്‍

ലെന്യാദ്രി ഗുഹകള്‍

മഹാരാഷ്ട്രയിലെ അഷ്ടവിനായക ക്ഷേത്രങ്ങളിലൊന്നാണ് ജുനാറിനു സമീപം സ്ഥിതി ചെയ്യുന്ന ലെന്യാദ്രി ഗുഹകള്‍. മലമുകളിലെ ഗുഹ എന്നറിയപ്പെടുന്ന ലെന്യാദ്രി ഗിരിജാത്മജ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇവിടെ നിന്നാണ് ഗണപതിയെ മകനായി ലഭിക്കുവാന്‍ പാര്‍വ്വതി 12 വര്‍ഷം നീണ്ടു നിന്ന് തപസ്സ് അനുഷ്ഠിച്ചത് എന്നാണ് വിശ്വാസം. മാത്രമലല്, പഞ്ച പണ്ഡവര്‍ തങ്ങളുടെ വനവാസക്കാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നും ഒരു വിശ്വാസമുണ്ട്.

PC:Niemru

30 ഗുഹകള്‍

30 ഗുഹകള്‍

ഒന്നാം നൂറ്റാണ്ട് മുതല്‍ മൂന്നാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട 30 ഗുഹകളാണ് ഇവിടെയുള്ളത്. ഇതില്‍ 26 എണ്ണം വ്യക്തമായി നമ്പര്‍ ഇട്ടു തിരിച്ചവയാണ്. മാത്രമല്ല, ആറാമത്തെയും പതിനാലാമത്തെയും ഗുഹ ബുദ്ധ സന്യാസികള്‍ക്ക് ആരാധിക്കുവാന്‍ വേണ്ടി ഉള്ളതായതിനാല്‍ അവ ചൈത്യഗൃഹങ്ങള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബാക്കിയുള്ള ഗുഹകള്‍ സന്യാസികള്‍ താമസിക്കുന്ന വാലഗൃഹങ്ങള്‍ അഥവാ വിഹാരങ്ങളാണ്. ഇവിടുത്തെ ഏഴാം നമ്പര്‍ ഗുഹയിലാണ് അഷ്ടവിനായക ക്ഷേത്രങ്ങളില്‍ ഒന്ന് സ്ഥിതി ചെയ്യുന്നത്. ഗണപതിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചുവര്‍ ചിത്രങ്ങളും കൊത്തുപണികളും എല്ലാം ഇവിടെ കാണുവാന്‍ സാധിക്കും.

PC:Kevin Standage

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലുള്ള ജുന്നാര്‍ എന്ന സ്ഥലത്തിനു സമീപമാണ് ലെന്യാദ്രി സ്ഥിതി ചെയ്യുന്നത്.തീരെ മനുഷ്യവാസം കുറഞ്ഞ പ്രദേശമായ ഇവിടുത്തെ അടുത്തുള്ള പട്ടണം എന്നത് പൂനെ ജില്ലയിലെ ജുന്നാര്‍ ആണ്. ജുന്നാറില്‍ നിന്നും 4.8 കിലോമീറ്ററാണ് ലെന്യാദ്രിയിലേക്കുള്ള ദൂരം. പൂനെയില്‍ നിന്നും 96 കിലോമീറ്ററാണ് ലെന്യാദ്രിയിലേക്കുള്ള ദൂരം.

ബെഡ്‌സോ ഗുഹകള്‍

ബെഡ്‌സോ ഗുഹകള്‍

മഹാരാഷ്ട്രയില്‍ സഞ്ചാരികള്‍ക്കിടയില്‍ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരിടമാണ് ബെഡ്‌സോ ഗുഹകള്‍. ഖാംഷേട്ടിനു സമീപം സ്ഥിതി ചെയ്യുന്ന ഇവിടം ഒന്നാം നൂറ്റാണ്ടിനോടടുത്ത് നിര്‍മ്മിക്കപ്പെട്ട ഇടമാണ്. ബുദ്ധമതവുമായി ബന്ധപ്പെട്ട വാസ്തുരീതിയാണ് ഇവിടെ കാണാന്‍ സാധിക്കുക.
സൂര്യപ്രകാശം ഗുഹയ്ക്കുള്ളില്‍ പതിക്കുമ്പോള്‍ ഇതിനുള്ളിലെ കൊത്തുപണികള്‍ക്കും നിര്‍മ്മിതികള്‍ക്കും ഒക്കെ പ്രത്യേക ഭംഗി കൈവരുന്ന രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടം സന്ദര്‍ശിക്കുന്നവര്‍ അതിരാവിലെ വരുന്നതായിരിക്കും നല്ലത്.
ഇവിടെ പ്രധാനമായും രണ്ടു ഗുഹകളാണ് ഉള്ളത്. ചൈത്യയും വിഹാരയുമാണവ.

PC:Himanshu Sarpotdar

പാതാളേശ്വര്‍ ഗുഹകള്‍

പാതാളേശ്വര്‍ ഗുഹകള്‍

ശിവനു വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഗുഹാ സമുച്ചയമാണ് പൂനെയിലെ ശിവ് നഗറിനു സമീപമുള്ള പാതാളേശ്വര്‍ ഗുഹകള്‍ പാതാളേശ്വരന്‍ എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. പട്ടണത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന് ഈ ഗുഹകള്‍ പ്രധാന പാതയില്‍ നിന്നും കുറച്ച് താഴെയായാണ് കാണപ്പെടുന്നത്. ഏകദേശം 1400 വര്‍ഷം പഴക്കമുണ്ട് ഇതിനെന്നാണ് കരുതപ്പെടുന്നത്.

എലിഫന്റ് കേവ്‌സ്, എല്ലോറ കേവ്‌സ് എന്നിവയോട് സമാനമായ നിര്‍മ്മാണരീതിയാണ് ഈ ഗുഹാക്ഷേത്രത്തിന്റേത്. ഒറ്റ പാറയിലാണ് ഈ ക്ഷേത്രം കൊത്തിയുണ്ടാക്കിയിരിക്കുന്നത്. ക്ഷേത്രത്തിന് സമീപത്തായി ശിവലിംഗ പ്രതിഷ്ഠയുമുണ്ട്.

PC: Mukul2u

പിടല്‍കോറ ഗുഹകള്‍

പിടല്‍കോറ ഗുഹകള്‍

മഹാരാഷ്ട്രയില്‍ പശ്ചിമഘട്ടത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഗുഹകളാണ് പിടല്‍കോറ ഗുഹകള്‍. മൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ഗുഹകള്‍ ഇന്ത്യയില്‍ പാറയില്‍ കൊത്തിയുണ്ടാക്കിയിരിക്കുന്ന ഗുഹകളുടെ ആദ്യരൂപമാണ്. എല്ലോറ ഗുഹകളല്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ 14 ഗുഹകളാണ് ആകെയുള്ളത്. അതില്‍ ഒന്ന് ആരാധനയ്ക്കായി ഉപയോഗിക്കുന്നതും ബാക്കിയുള്ളവ സന്യാസിമാരുടെ വാസസ്ഥലങ്ങളുമാണ്. ബുദ്ധമതവുമായി ബന്ധപ്പെട്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Ms Sarah Welch

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X