» »അഗ്രസേന്‍ കി ബവോലിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത എട്ടു കാര്യങ്ങള്‍

അഗ്രസേന്‍ കി ബവോലിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത എട്ടു കാര്യങ്ങള്‍

Written By: Elizabath

അഗ്രസേന്‍ കി ബാവോലി...ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന സ്മാരകമായ അഗ്രസേന്‍ കി ബാവോലിയുടെ സൗന്ദര്യം ആരെയും ആകര്‍ഷിക്കുന്നതാണ്. 15 മീറ്റര്‍ വിസ്തൃതിയും 60 മീറ്റര്‍ നീളവുമുള്ള ഈ പടവ് കിണര്‍ ആരാണ് പണികഴിപ്പിച്ചതെന്നോ എപ്പോഴാണെന്നോ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഡെല്‍ഹിയിലെത്തുന്നവര്‍ മറക്കാതെ സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് ഇതെന്നതില്‍ തര്‍ക്കമില്ല. ഈ പടവ് കിണറിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത വിവരങ്ങള്‍...

ഉഗ്രസേന്‍ ബാവോലിയോ അഗ്രസേന്‍ ബാവോലിയോ?

ഉഗ്രസേന്‍ ബാവോലിയോ അഗ്രസേന്‍ ബാവോലിയോ?

ഈ പടവ് കിണറിന്‍രെ നിര്‍മ്മാണത്തിക്കുറിച്ചോ അതിന്റെ ചരിത്രത്തേക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമല്ല. അതുപോലെതന്നെയാണ് ഇതിന്റെ പേരിന്റെ കാര്യവും. ഉഗ്രസേന്‍ കി ബവോലിയാണോ അഗ്രസേന്‍ കി ബവോലിയാണോ ഇതെന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍ച്ച വന്നിട്ടില്ല. എന്തുതന്നെയായാലും പ്രവേശന കവാടത്തില്‍ ഉഗ്രസേന്‍ കി ബാവോലി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

PC: Himanshu Nagar

മഹാഭാരതസമയത്ത് നിര്‍മ്മിച്ച പടവ് കിണര്‍?!

മഹാഭാരതസമയത്ത് നിര്‍മ്മിച്ച പടവ് കിണര്‍?!

പ്രാദേശികമായി നിലനില്‍ക്കുന്ന വിശ്വാസങ്ങളനുസരിച്ച് അഗ്രസേന്‍ ജീവിച്ചിരുന്നത് മഹാഭാരതസമയത്താണത്രെ. അതിനാല്‍ സ്വാഭാവീകമായും ആ പടവു കിണറും ആ സമയത്ത് നിര്‍മ്മിച്ചതാണത്രെ. എന്തുതന്നെയായാലും ഇതിനു തെളിവുകല്‍ ഒന്നും ലഭ്യമല്ല.

PC:Anupamg

ചരിത്രത്തിലെ അഗ്രസേന്‍ കി ബാവോലി

ചരിത്രത്തിലെ അഗ്രസേന്‍ കി ബാവോലി

ചരിത്രം പറയുന്നതനുസരിച്ച് സമ്പന്നരായ അഗര്‍വാള്‍ വിഭാഗക്കാന്‍ പഴകിപ്പൊളിഞ്ഞ ഈ പടവ് കിണര്‍ പുനര്‍നിര്‍മ്മിച്ചിട്ടുണ്ടത്രെ. അഗ്രസേനന്റെ പിന്‍മുറക്കാരാണ് ഇവരെന്നും ഈ വിഭാഗക്കാര്‍ അഭിപ്രായപ്പെടുന്നു.

PC: Supreet Sethi

 സംരക്ഷിത സ്മാരകം

സംരക്ഷിത സ്മാരകം

ഡല്‍ഹിയില്‍ നിലനില്‍ക്കുന്ന അപൂര്‍വ്വം പടവ് കിറണുകളിലൊന്നാണ് അഗ്രസേന്‍ കി ബാലോലി. മാത്രമല്ല, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംരക്ഷിത സ്മാരകം കൂടിയാണിത്.

PC: Prateek Rungta

108 പടവുകള്‍

108 പടവുകള്‍

വാസ്തുവിദ്യയുടെ അത്ഭുതങ്ങളില്‍ ഒന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇതിന് 108 പടവുകളാണുള്ളത്. മൂന്നു നിലകളിലായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഇതിന് ഗുജറാത്തിലും രാജസ്ഥാനിലുെ കാണുന്ന പടവ് കിണറുകളുമായും സാമ്യമുണ്ട്.

PC: Anupamg

മരിക്കാന്‍ പ്രേരിപ്പിക്കുന്ന കറുത്ത ജലം

മരിക്കാന്‍ പ്രേരിപ്പിക്കുന്ന കറുത്ത ജലം

വിശ്വാസങ്ങളനുസരിച്ച് ബാവോലിക്കുള്ളില്‍ കാണപ്പെടുന്ന കറുത്ത ജലം ആളുകളെ സ്വയം മരിക്കാന്‍ പ്രേരിപ്പിക്കുമത്രെ. അതല്ല, ഇതിനുള്ളിലെ കറുത്ത ജലം ആളുകളെ കൊല്ലുന്നതാണെന്നും പറയപ്പെടുന്നു. എന്തുതന്നെയായാലും ഇപ്പോള്‍ മിക്ക സമയങ്ങളിലും വറ്റിക്കിടക്കുകയാണ്. മാത്രമല്ല, ആ അടുത്തകാലത്തൊന്നും ഇത്തരം കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

PC: Deepak Kumar

പ്രേതബാധയാണോ അതോ പ്രാവുകളും വവ്വാലുമോ?

പ്രേതബാധയാണോ അതോ പ്രാവുകളും വവ്വാലുമോ?

ഇന്ത്യയില്‍ പ്രേതബാധയുണ്ടെന്ന് ആലുകള്‍ വിശ്വസിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സ്ഥലമാണ് അഗ്രസേന്‍ കി ബാവോലി. ഇപരിചിതമായ ശബ്ദങ്ങളും അനക്കങ്ങളും ഇവിടെ നിന്നും കേല്‍ക്കാറുണ്ടെന്ന് പലരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സത്യം ആര്‍ക്കും അറിയില്ലെങ്കിലും ഡെല്‍ഹിയിലെത്തുന്ന സഞ്ചാരികളുടെയും പരിസരവാസികളുടെയുമൊക്കെ ഇഷ്ടസ്ഥലങ്ങളിലൊന്നാണ്.

PC: Anupamg

 ഷൂട്ടിങ് ലൊക്കേഷന്‍

ഷൂട്ടിങ് ലൊക്കേഷന്‍

വ്യത്യസ്തമായ നിര്‍മ്മാണവും ആംബിയന്‍സും കാരണം ബോളിവുഡ് സംവിധായകരുടെ ഇഷ്ടലൊക്കേഷനുകളില്‍ ഒന്നാണ് അഗ്രസേന്‍ കി ബവോലി. ഡെല്‍ഹിയിലെ പ്രധാനപ്പെട്ട ലൊക്കേഷനുകളില്‍ ഒന്നാണിത്.

Read more about: delhi monument travel

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...