Search
  • Follow NativePlanet
Share
» »നെപ്പോളിയനെ ഭയന്ന് ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കം!! .ഇനിയുമുണ്ട് ഈ നഗരത്തിന്റെ നിഗൂഢതകൾ

നെപ്പോളിയനെ ഭയന്ന് ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കം!! .ഇനിയുമുണ്ട് ഈ നഗരത്തിന്റെ നിഗൂഢതകൾ

By Elizabath Joseph

മുംബൈ....ഉറങ്ങാത്ത നഗരമെന്നും സ്വപ്നങ്ങളുടെ നഗരമെന്നും വിളിക്കുമ്പോഴൊക്കെയും മുംബൈ തികച്ചും വ്യത്യസ്തമായ ഒരിടമാണ്. പെട്ടന്നറിയാൻ സാധിക്കാത്ത. ആഴത്തില്ഡ‍ വേരുകളോടിയിരിക്കുന്ന ഒരു നഗരം. പുറംകാഴ്ചകളിൽ നിന്നും ഒരിക്കലും മുംബൈയെ വിലയിരുത്തുവാൻ സാധിക്കില്ല. തുനിഞ്ഞിറങ്ങിയാൽ മാത്രം കണ്ടു തീർക്കാവുന്ന മുംബൈയെക്കുറിച്ച് ഒരുപാട് കാര്യങ്ങളുണ്ട് ആളുകൾക്കറിയാത്തതായി. പേരു മുതൽ ആ നഗരം എങ്ങനെ രൂപപ്പെട്ടു എനന്തിനെക്കുറിച്ചും ഇവിടുത്തെ രഹസ്യ വഴികളെക്കുറിച്ചും സഞ്ചാരികൾക്കായി മാത്രം ഒളിപ്പിച്ചിരിക്കുന്ന ഇടങ്ങളെക്കുറിച്ചുമൊക്കെ ഒരുപാടുണ്ട് പറയുവാൻ. മുംബൈയെക്കുറിച്ച് നിങ്ങൾക്ക് ഒട്ടും അറിയാത്ത കുറച്ച് കാര്യങ്ങൾ നോക്കിയാലോ...

നഗരത്തിന്റെ പേര്

നഗരത്തിന്റെ പേര്

ബോംബെ എന്നായിരുന്നു മുംബൈയുടെ ആദ്യ പേര് എന്നും പിന്നീടത് മുംബൈ ആയി എന്നും നമുക്കറിയാം. എന്നാൽ ഈ രണ്ടു പേരുകളും എങ്ങനെ വന്നു എന്നറിയുന്നവർ ചുരുക്കമായിരിക്കും. കോലി വിഭാഗത്തിൽ പെടുന്ന ആളുകളായിരുന്നുവത്രെ ഈ നദരത്തിലെ ആദ്യകാല താമസക്കാർ. ഇവർ ആരാധിച്ചിരുന്നത് മുംബാ എന്നു പേരായ ഒരു ദേവിയെയായിരുന്നു. അങ്ങനെയാണ് ഇവിടം മുംബൈയായത്. പിന്നീട് ഇവിടെയെത്തിയ പോർച്ചുഗീസുകാർ നഗരത്തിന്റെ സൗന്ദര്യം കണ്ട് ബോം ബാഹ്യ എന്നു വിളിച്ചു. മനോഹരമായ കടൽത്തീരം എന്നാണ് ഇതിനർഥം. ഇതിൻനിന്നുമാണ് ബോംബെ വരുന്നത്.

 ഒന്നാമതായ നഗരം

ഒന്നാമതായ നഗരം

ഇന്ത്യയിൽ ആദ്യമായി തുടങ്ങിയ പലകാര്യങ്ങൾക്കും സാക്ഷ്യം വഹിച്ച നഗരം മുംബൈയാണത്ര. 928 ൽ ആരംഭിച്ച ഇന്ത്യയിയിലെ ആദ്യത്തെ വിമാനത്താവളമായ ജുഹു എയ്റോഡ്രോം,1903 ൽ തുടങ്ങിയ ആദ്യത്തെ പഞ്ച നക്ഷത്ര ഹോടട്ലായ താജ് മഹല്ഡ ഹോട്ടൽ, ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ടെർമിനൽ, ആദ്യത്തെ പൊതു ബസ് യാത്രാ സംവിദാനം, ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് റെയിൽ സിസ്റ്റം, തുടങ്ങിയവയെല്ലാം ഈ നഗരത്തെ എല്ലാത്തിലും ഒന്നാമതാക്കി നിർത്തുന്നു.

 കോലാബാ റെയിൽവേ സ്റ്റേഷൻ

കോലാബാ റെയിൽവേ സ്റ്റേഷൻ

സൗത്ത് മുംബൈയിലെ കോലാബയിൽ ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ടോ? ഹെയ്!ഇവിടെ അങ്ങനെയൊന്നുമില്ല എന്നു പറയുവാൻ വരട്ടെ.1893 ൽ ആണ് ഇവിടെ റെയിൽവേ സ്റ്റേഷൻ ആരംഭിക്കുന്നത്. പിന്നീട് സാങ്കേതികമായ പ്രശ്നങ്ങളെയും ബുദ്ധിമുട്ടുകളെയും തുടർന്ന് ഇത് അടച്ചുപൂട്ടുകയായിരുന്നു.

മഹാരഥൻമാരുടെ ജന്മസ്ഥലം

മഹാരഥൻമാരുടെ ജന്മസ്ഥലം

സംഗീത രംഗത്തും സാഹിത്യ രംഗത്തും ഒക്കെ ലോകപ്രശസ്തരായ ഒരുപാടാളുകൾ ജനിച്ചു വളർന്ന നാടുകൂടിയാണ് മുംബൈ. ഇത്തരത്തിലും മുംബൈയുടെ പ്രശസ്തി നാടെങ്ങും എത്തുന്നുണ്ട്. ലോകത്തിലെ പ്രശസ്ത ഓർക്കസ്ട്ര നടത്തിപ്പുകാരനായ സുബിൻ മേത്ത, ലോകപ്രസശ്ത റോക്ക് ബാൻഡായ ക്വീൻസിലെ ഫ്രെഡി മെർക്കുറി ൺഎന്നിലർ ജനിച്ചു വളർന്ന നാടാണിത്. കൂടാതെ സാഹിത്യകാരൻമാരായ റുഡ്യാർഡ് കിപ്ലിങ്ങ്, സൽമാൻ റുഷ്ദി തുടങ്ങിയവർ തങ്ങളുടെ ബാല്യകാലം ചിലവഴിച്ചതും ഈ നഗരത്തിലായിരുന്നു.

നഗര ഹൃദയത്തിലെ അത്ഭുതം

നഗര ഹൃദയത്തിലെ അത്ഭുതം

നഗരത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു അത്ഭുതമാണ് ഇവിടുത്തെ ഗിൽബര്‍ട് ഹിൽ. 66 മില്യൺ വർഷങ്ങൾക്കു മുൻപ് രൂപപ്പെട്ട ഗിൽബർട് ഹിൽ ലോകത്തിൽ ഇത്തരത്തിൽ നിലനിൽക്കുന്ന മൂന്ന് എണ്ണത്തിൽ ഒന്നു മാത്രമാണ്. ഭൂമിയുടെ ഉള്ളിൽ നിന്നും ഒഴുകിയെത്തിയ കറുത്ത ലാവ കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നഇതിന് 61 അടി ഉയരമാണുള്ളത്. ചെകുത്താന്റെ ഗോപുരം എന്നാണ് ഇത് അറിയപ്പെടുന്നത്.

PC:Oknitop

 തുരങ്കങ്ങളും രഹസ്യ പാതകളും

തുരങ്കങ്ങളും രഹസ്യ പാതകളും

കെട്ടിലും മട്ടിലും ഒരു പഴയ നഗരത്തിന്റെ പ്രത്യേകതകളെല്ലാമുള്ള ഇടമാണ് സൗത്ത് മുംബൈ. കൊളോണിയൽ കാലത്തെ കെട്ടിടങ്ങളും സ്മാരകങ്ങളുമാണ് ഇന്നും ഈ നഗരത്തിന് ആ രൂപം നല്കുന്നത്. മാത്രമല്ല. 1700 കളിൽ മുംബൈയുടെ നഗര പരിധി മുംബൈ കോട്ടയോട് ചേർന്ന് വ്യാപിപ്പിക്കുകയുണ്ടായി. എന്നാൽ പിന്നീട് 1700 കളുടെ അവസാവനും 1800 കളുടെ തുടക്കവും ഇവിടെയുണ്ടായിരുന്ന ബ്രിട്ടീഷുകാരെ സംബന്ധിച്ചെടുത്തോളം പേടിപ്പിക്കുന്ന കാലഘട്ടമായിരുന്നു. നെപ്പോളിയൻ ശക്തിയാർജിച്ചു വന്നിരുന്ന സമയമായതിനാൽ അവരുടെ ആക്രമണം ഇവിടേക്കും ഉണ്ടാകുമെന്നവർ ഭയപ്പെട്ടു. അതിൻരെ ഭാഗമായി മുംബൈ കോട്ടയിലേക്ക് ഇവിടെ നിന്നും ഒരു രഹസ്യ തുരങ്കം നിർമ്മിച്ചിരുന്നുവത്രെ. എന്നാൽ ഈ അടുത്ത കാലത്തു മാത്രമാണ് ഇതിൻറെ കവാടം കണ്ടുപിടിക്കുവാൻ കഴിഞ്ഞത്. ഇന്ന് മുംബൈ ജനറൽ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ആ തുരങ്കത്തോട് ചേർന്നാണത്രെ.

ഒരിക്കൽ സംസ്ഥാനമായിരുന്നിടം

ഒരിക്കൽ സംസ്ഥാനമായിരുന്നിടം

1947 വരെ, അതായത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ ബോംബെ പ്രസിഡൻസി എന്ന പേരിൽ ഒരു രാജ്യമായിരുന്നു ഇവിടം. പിന്നീട് ഇന്ത്യയിൽ ലയിച്ച സമയത്ത് കുറേ ഭാഗങ്ങൾ പാക്കിസ്ഛാനോട് ചേരുകയായിരുന്നു.

ഡിവൈൻ കോമഡിയുടെ യഥാർഥ പ്രതിയുള്ളിടം

ഡിവൈൻ കോമഡിയുടെ യഥാർഥ പ്രതിയുള്ളിടം

നവോത്ഥാന കാലഘട്ടത്തിൽ യൂറോപ്പിനെ ഇളക്കിമറിച്ച രചനകളിലൊന്നായ ഡിവൈൻ കോമഡിയുടെ യഥാർഥ പതിപ്പ് സൂക്ഷിച്ചിരിക്കുന്ന സ്ഥലം മുംബൈയാണ് എന്നറിയുമോ? ആകെയുള്ള രണ്ട് പ്രതികളിൽ ഒന്നാണ് ഇവിടെയുള്ളത്. ഇവിടുത്തെ ഏഷ്യാറ്റിക് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന ഈ കൃതിക്ക് ഇറ്റാലിയൻ ഏകാധിപതി ബെനിറ്റോ മുസോളിനി വരെ വില പറ‍ഞ്ഞുവെങ്കിലും സൊസൈറ്റി വിട്ടുകൊടുക്കുവാൻ തയ്യാറായിരുന്നില്ല. ഇതുകൂടാതെ അപൂർവ്വങ്ങളായ മറ്റു പല പുസ്തകങ്ങളും നാണയങ്ങളും ഒക്കെ ഇവിടെ സംരക്ഷിക്കുന്നു,

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ചേരി

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ചേരി

റിയൽ എസ്റ്റേറ്റ് രംഗത്ത് മുംബൈയുടെ അത്രയും വിലയേറിയ നഗരം ഇന്ത്യയിൽ മറ്റൊന്നിലല്. ഇതിൽ തന്നെ അതിശയിപ്പിക്കുന്ന മറ്റൊരു കാര്യമാണ് ഇവിടുത്തെ ചേരികൾ. ലോകത്തിലെ തന്നെ വലിയ ചേരികളിലൊന്നായ ധാരാവി ഏഷ്യയിലെ ഏറ്റവും വിലകൂടിയ ചേരി പ്രദേശം കൂടിയാണ്. ചേരിയായതുകൊണ്ട് കുറഞ്ഞ നിരക്കിൽ ഇവിടെ താമസിക്കാൻ സാധിക്കുമെന്നു കരുതിയാൽ തെറ്റി. കുറഞ്ഞത് മൂന്നു ലക്ഷം രൂപയെങ്കിലും കയ്യിലുണ്ടെങ്കിൽ മാത്രം ഇവിടെ താമസമന്വേഷിച്ച് ഇറങ്ങിയാൽ മതിയാവും.

PC:Elroy Serrao

നഗരനടുവിലെ വന്യജീവി സങ്കേതം

നഗരനടുവിലെ വന്യജീവി സങ്കേതം

ഒരു നഗരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതങ്ങളിൽ ഏറ്റവും വലുതാണ് മുംബൈ നഗരത്തിനുള്ളിലെ സജ്ഞയ് ഗാന്ധി ദേശീയോദ്യാനം. താനെ, മുംബൈ, സബർബൻ എന്നിവിടങ്ങളിലായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.

ഒറ്റ ദിവസത്തെ മുംബൈ യാത്രയ്ക്കായി മുംബൈ ദർശൻ

PC:EeshaS

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more