മൈസൂർ...വാക്കുകൾ കൊണ്ട് വർണ്ണിച്ചു തീർക്കാൻ പറ്റാത്ത ഇടം...കൊട്ടാരങ്ങൾ കൊണ്ട് അത്ഭുതം സൃഷ്ടിച്ച് ലോകമെമ്പാടു നിന്നുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഇടം...എന്നും എപ്പോഴും സഞ്ചാരികളാൽ നിറഞ്ഞിരിക്കുന്ന ഇടമാണെങ്കിലും ദസറ കാലമാണ് ഈ നഗരം അതിന്റ എല്ലാ വിധ സൗന്ദര്യത്തിലും കാണുവാൻ സാധിക്കുന്ന സമയം. ദീപങ്ങൾ കൊണ്ട് ഒരു നഗരം മുഴുവൻ ഒരുങ്ങിയിരിക്കുന്ന കാഴ്ച ഒറ്റ നോട്ടത്തിലൊന്നും കണ്ടു തീർക്കുവാനാവില്ല. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ ആഘോഷം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നാണ്. ദസറയെക്കുറിച്ചും മൈസൂരിനെക്കുറിച്ചും ഒക്കെ നമ്മൾ പല തവണ കേട്ടിട്ടുണ്ട്. പക്ഷേ, മൈസൂർ ദസറയെക്കുറിച്ച് നമുക്ക് തീരെ പരിചയമില്ലാത്ത കുറച്ച് കാര്യങ്ങള്‍ അറിയാം...

ഈ വർഷത്തെ ആഘോഷം
എല്ലാ വർഷവും സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസം നവരാത്രിയുടെ ഭാഗമായാണ് മൈസൂർ ദസറ ആഘോഷിക്കുക. പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് മാസൂർ ദസറ. ഈ വർഷം ഒക്ടോബർ 10 മുതൽ 19 വരെയാണ് ദസറ ആഘോഷം നടക്കുക.
PC:Ashwin Kumar

പതിനഞ്ചാം നൂറ്റാണ്ട് മുതൽ
കർണ്ണാടകയുടെ സംസസ്ഥാന ഉത്സവമായാണ് ദസറ അറിയപ്പെടുന്നത്. തിന്മയ്ക്കു മേൽ നന്മ കൈവരിക്കുന്ന വിജയമായാണ് ദസറ ആഘോഷിക്കുക. ചാമുണ്ഡേശ്വരി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
PC- Kalyan Kumar

ഒരു ലക്ഷം ബൾബുകൾ
മൈസൂർ ദസറ കാഴ്ചകളുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇവിടുത്തെ കൊട്ടാരം അലങ്കരിച്ചിരിക്കുന്ന കാഴ്ചയാണ്. ആഘോഷങ്ങൾ നടക്കുന്ന 10 ദിവസവും ഇവിടെ കൊട്ടാരം മുഴുവനും ഏകദേശം ഒരു ലക്ഷം ബൾബ് ഉപയോഗിച്ച് അലങ്കരിക്കും. വൈകിട്ട് 7 മണി മുതൽ രാത്രി 10 മണി വരെ ഈ കാഴ്ച കാണാം....

408 -ാം ദസറ
2018 ൽ ആഘോഷിക്കുന്ന ദസറ ചരിത്രത്തിലെ കണക്കുകൾ നോക്കിയാൽ തുടർച്ചായി 408-ാം വർഷമാണ് ദസറ ആഘോഷിക്കുന്നത് എന്നു കാണാം. 1610 ലാണ് ഇവിടെ ദസറ ആഘോഷങ്ങൾക്കു തുടക്കം കുറിക്കുന്നത്.
PC- Ashwin Kumar

മഹീഷാസുരന്റെ പേരിൽ നിന്നും വന്ന മൈസൂർ
മൈസൂർ ദസറയുടെ തുടക്കം തന്നെ ചാമുണ്ഡി ദേവി മഹിഷാസുരനെ കൊലപ്പെടുത്തിയ കഥയില്‍ നിന്നാണല്ലോ..അങ്ങനെ നോക്കുമ്പോൾ ഈ നഗരത്തിനു മൈസൂർ എനന് പേരു ലഭിച്ചതിനു പിന്നിലും മഹാഷാസുരനാണുള്ളത്.
മഹിഷം എന്ന വാക്കിന് പോത്ത് എന്നാണ് അർഥം. പോത്തിന്റെ തലയുള്ള മഹിഷാസുരൻ ഹൈന്ദവ കഥകളിലെ ഏറ്റവും ക്രൂരനായ അസുരനായിരുന്നുവത്രെ. ഇയാളെ ഭൂമിയുടെ രക്ഷയ്ക്കായി ചാമുണ്ഡേശ്വരി കൊലപ്പെടുത്തുകയായിരുന്നുവത്രെ. അങ്ങനെ മഹിഷാസുരനെ വധിച്ച ഇടം എന്ന നിലയിലാണ് മൈസൂർ എന്നറിയപ്പെടുന്നത്.

ദുർഗ്ഗയെ ആരാധിക്കുവാൻ
ഇന്ത്യയുടെ വടക്കേ ഭാഗങ്ങളിൽ രാമൻ രാവണനെ കൊന്നതിന്റെ ആഘോഷമാണ് നവരാത്രി കാലങ്ങളിൽ നടക്കുക. എന്നാൽ മൈസൂരിൽ മാത്രമാണ് ദുര്‍ഗ്ഗാ ദേവിയുടെ മറ്റൊരു രൂപമായ ചാമുണ്ഡേശ്വരി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മപ്പെടുത്തൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ദേവിയെ പ്രീതിപ്പെടുത്തുന്ന വിധത്തിലുള്ള പരിപാടികളാണ് ഇവിടെ നടക്കുക.
PC: Pavan Srinath

വിജയനഗര രാജാക്കൻമാരുടെ ഏറ്റവും പ്രധാന ഉത്സവം
ദസറയുടെ ചരിത്രം പരിധോധിച്ചാൽ വിജയനഗര രാജാക്കൻമാരുടെ കാലത്ത് തന്നെ തുടങ്ങിയിരുന്നു എന്നാണ് പറയപ്പെടുന്നത്. മൈസൂർ ദസറയ്ക്ക് മാത്രം 400 ൽഅധികം വർഷങ്ങളുടെ പഴക്കമുണ്ട്.
PC:Starrigel

750 കിലോയുള്ള സ്വർണ്ണ വിഗ്രഹം
മൈസൂർ ദസറയുടെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് നഗര പ്രദക്ഷിണം. ഇതിൽ ദുർഗ്ഗാ ദേവിയുടെ ഭക്തിയുടെ പ്രതീകം കൂടിയാണ് ഈ പ്രദക്ഷിണം. ഇതിൽ 750 കിലോയിൽ സ്വർണ്ണത്തിൽ തീർത്തിരിക്കുന്ന ദുർഗ്ഗാ ദേവിയുടെ സ്വർണ്ണ വിഗ്രഹവും ഉണ്ട്.
വാരിപ്പൂശിയ നിറങ്ങളും ആഘോഷങ്ങളും..നവരാത്രി ഒരാഘോഷമാക്കാം ഇവിടെ!!
ദസറയ്ക്ക് പോകാന്‍ മൈസൂർ മാത്രമല്ല..മലയാളികള്‍ക്ക് വണ്ടി ഇങ്ങോട്ട് തിരിക്കാം...