Search
  • Follow NativePlanet
Share
» »ഇന്ത്യൻ സംസ്ഥാനമായി മാറിയ രാജ്യം അറിയുമോ?

ഇന്ത്യൻ സംസ്ഥാനമായി മാറിയ രാജ്യം അറിയുമോ?

By Elizabath Joseph

അത്ഭുതപ്പെടുത്തുന്ന കഥകൾ ഒരുപാട് പറയുവാനുള്ള ഒരു സംസ്ഥാനമാണ് സിക്കിം. ഒരു കാലത്ത് ഒരു സ്വതന്ത്ര്യ രാജ്യത്തിന്റെ അധികാരങ്ങൾ ആസ്വദിച്ചിരുന്ന ഇവിടം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾക്കു ശേഷമാണ് രാജ്യത്തിന്റെ പദവി മാറി ഒരു സംസ്ഥാനമായി മാറുന്നത് എന്നത് കൗതുകമുണർത്തുന്ന കാര്യമാണ്. ഇത്തരത്തിൽ കൗതുകകരവും രസകരവുമായ ഒട്ടേറ കാര്യങ്ങൾ പറയുന്ന ഇവിടം പക്ഷേ ഒരു പരിധി വരെ സഞ്ചാരികൾക്ക് തീർത്തും അപരിചിമാണെന്ന് പറയേണ്ടി വരും.

മലനിരകളാൽ ചുറ്റപ്പെട്ട് ഹിമാലയസാനുക്കളുടെ നടുവിൽ ഭൂട്ടാനും നേപ്പാളും പശ്ചിമ ബംഗാളും ടിബറ്റും ഒക്കെ അതിർത്തി തീർക്കുന്ന സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ സിക്കിമിനെക്കുറിച്ച് തീർത്തും അപരിചിതമായ കുറച്ച് കാര്യങ്ങളറിയാം...

ത്സോഗ്മോ തടാകം

ത്സോഗ്മോ തടാകം

മഞ്ഞുകാലങ്ങളില്‌ തണുത്തുറഞ്ഞ് ഒരു ചില്ലുപാത്രം പോലെ കിടക്കുന്ന ത്സോഗ്മോ തടാകം സിക്കിമിലെ ഏറ്റവും ആകർഷകമായ കാഴ്ചകളിലൊന്നാണ്. തല്സഥാനമായ ഗാംഗ്ടോക്കിൽ നിന്നും 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ തടാകംസമുദ്ര നിരപ്പിൽ നിന്നും 3753 മീറ്റർ ഉയരത്തിലാണുള്ളത്. കാലാവസ്ഥയും സീസണും അനുസരിച്ച് നിറം മാറുന്ന ഉപരിതലമാണ് ഈ തടാക്തതിന്റേത്. അതുകൊണ്ടുതന്നെ ഇവിടം പുണ്യസ്ഥലമായാണ് പ്രദേശവാസികൾ കരുതുന്നത്. ബൂട്ടിയ ഭാഷയിൽ ത്സോഗ്മോ എന്നത് രണ്ടു വാക്കുകൾ കൂടിച്ചേരുന്നതാണ്. ത്സോ എന്നാൽ തടാകം എന്നും ഗ്മോ എന്നാൽ തല എന്നുമാണ് അർഥം. അങ്ങനെ തടാകത്തിന്റെ ഉത്ഭവം എന്നാണ് ത്സോഗ്മോയുടെ അർഥം.

അണ്ഡാകൃതിയിലുള്ള ഈ തടാകത്തിന് 60.5 അക്കർ വിസ്തീർണ്ണമുണ്ട്. തടാകത്തിൽ നിന്നും രേർരേഖയിൽ ചൈന അതിർത്തിയിലേക്ക് അഞ്ച് കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. എന്നാൽ റോഡ് വഴി പോകുമ്പോൾ 18 കിലോമീറ്റർ സഞ്ചരിക്കണം.

PC:drajit Das

ചൂടുറവകൾ

ചൂടുറവകൾ

രോഗസൗഖ്യ ഗുണങ്ങളും ഔഷധ മൂല്യങ്ങളുളുമുള്ള ചൂടു നീരുറവകളാണ് സിക്കിമിന്റെ മറ്റൊരാകർഷണം. സൾഫറിന്റെ ഘടകം ഉയർന്ന തോതിൽ കാണപ്പെടുന്ന ഈ ചുടുനീരുറവകളിലെ വെള്ളത്തിന് മിക്കപ്പോഴും 50 ഡിഗ്രി സെൽഷ്യസ് വരെ ചൂടുണ്ടാകും. സിക്കിമിന്റെ വടക്കു ഭാഗങ്ങളാണ് ചൂടുറവകൾക്ക് കൂടുതൽ പ്രശസ്തമായിരിക്കുന്നത്. യുംതാങ് ഗ്രാമത്തിലെ യുംതാങ് ഹോട്ട് സ്പ്രിങ്ങ് ഏറെ പ്രശസ്തമാണ്. എത്തിച്ചേരുവാനുള്ള സൗകര്യങ്ങൾ കൊണ്ടും ഒഴുകിവരുന്ന വെള്ളം കുളങ്ങളിൽ ശേഖരിച്ചിരിക്കുന്നതു കൊണ്ടും ഒത്തിരി ആളുകൾ ഇവിടെ എത്താറുണ്ട്. ഇവിടെ നിന്നും 25 കിലോമീറ്റർ അകലെ ഡോൺകിയാ സാ പാസിനടുത്തുള്ള സാംഗോങ് ഹോട്ട് സ്പ്രിങ്ങും സഞ്ചാരികൾ തേടിയെത്തുന്ന ഒന്നാണ്. ഗ്യാൽഷിങ് എന്ന സ്ഥലത്തു നിന്നും 25 കിലോമീറ്റർ അകലെയുള്ള റെഷി ഹോട്ട് സ്പ്രിങ് ത്വക്ക് രോഗങ്ങള്ഡ സുഖപ്പെടുത്തുന്നതിൽ പ്രശസ്തമാണ്. സൾഫറിന്റെ ഉയർന്ന തോതിലുള്ള സാന്നിധ്യമാണ് ഇതിനു കാരണമായി പറയുന്നത്.

PC:Nazmul Ahmed

 ഇന്ത്യൻ സംസ്ഥാനമായി മാറിയ രാജ്യം

ഇന്ത്യൻ സംസ്ഥാനമായി മാറിയ രാജ്യം

ഇന്ത്യയുടെ 22-ാം സംസ്ഥാനമായി 1975 മേയിൽ സിക്കിം മാറിയെങ്കിലും എല്ലാ അർഥത്തിലും ഇതിനെ ഒരിന്ത്യൻ രാജ്യമായി കരുതുവാനാവില്ല. സംസ്കാര്തതിന്റെ കാര്യത്തിൽ ചൈനയോടാണ് കൂടുതൽ സാദൃശ്യം ഈ കൊച്ചു സംസ്ഥാനം പുലര്‍ത്തുന്നത്.

ഇന്ത്യയ്ക്ക് 1947 ൽ സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും 1974 വരെ സിക്കിം ഒരു സ്വതന്ത്ര്യ രാജ്യമായിരുന്നു. 1975 ലാണ് സിക്കിമിന്റെ പ്രധാനമന്ത്രി ഇന്ത്യൻ പാർലമെന്റിൽ സിക്കിമിനെ രാജ്യത്തിന്റെ പദവി ഒഴിവാക്കി സംസ്ഥാനമാക്കി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. അങ്ങനെയാണ് 1975 ൽ സിക്കിം ഇന്ത്യയുടെ ഭാഗമായി മാറുന്നത്.

ഇവിടുത്തെ ജനങ്ങളിൽ മിക്കവർക്കും പറയുവാനുള്ളത് അവരുടെ വിദേശജന്മമാണ്. ഇവിടെയുള്ള ആളുകളിൽ സിക്കിമിൽ ജനിച്ച് വളർന്നവർ തീരെ കുറവാണ്. ചൈനയിലും നേപ്പാളിലും ഒക്കെ ജനിച്ചവരാണ് ഇവിടെ ജനിച്ചു വളർന്നവരേക്കാൾ അധികമുള്ളത്.

PC:Bundesarchiv,

അന്താരാഷ്ട്ര പുഷ്പ മേള

അന്താരാഷ്ട്ര പുഷ്പ മേള

സിക്കിമിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് എല്ലാ വർഷവും മേയ്, ജൂൺ മാസങ്ങളിൽ ഇവിടെ നടക്കുന്ന ഇന്‍റർനാഷണൽ ഫ്ലവർ ഷോ. ലോകത്തെമ്പാടും നിന്നുള്ള വ്യത്യസ്ത തരത്തിലുള്ള പുഷ്പങ്ങൾ, ഓർക്കിഡുകൾ, തുടങ്ങിയവ ഇവിടെ പ്രദർശനത്തിനെത്തിക്കാറുണ്ട്. സിക്കിമിൽ മാത്രമായി 600 തരത്തിലുള്ള ഓർക്കിഡുകൾ, 240 തരത്തിലുള്ള മരങ്ങള്‍, 240 തരത്തിലുള്ള റോഡോഡെൻഡ്രോൺ തുടങ്ങിയവയൊക്കെ കാണാം. ഇന്ത്യയിലെ സപുഷ്പികളായ സസ്യങ്ങളുടെ മൂന്നിലൊന്നും കാണപ്പെടുന്ന ഒരിടം കൂടിയാണ് സിക്കിം.

PC:Ajay kumar

ഏഷ്യയിലെ രണ്ടാമത്തെ വലിയ തൂക്കുപാലം

ഏഷ്യയിലെ രണ്ടാമത്തെ വലിയ തൂക്കുപാലം

സിങ്ഷോർ തൂക്കുപാലം എന്ന പേരിൽ പെല്ലിങ്ങിൽ സ്ഥിതി ചെയ്യുന്ന 100 മീറ്റര്‍ ഉയരവും 240 മീറ്റർ നീളവുമുള്ള തൂക്കുപാലം സിക്കിമിലെ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ്. ഏഷ്യയിലെ രണ്ടാമത്തെ വലിയ തൂക്കുപാലമായ ഇത് ഗാംഗ്ടോക്കിൽ നിന്നും 138 കിലോമീറ്റർ ‍ അകലെയുള്ള പെല്ലിങ്ങിലാണുള്ളത്.

ജൂണ്‍, ഓഗസ്റ്റ് എന്നീ മാസങ്ങൾ ഒഴികെയുള്ള ഏതു സമയവും ഇവിടം സന്ദർശിക്കുവാൻ അനുയോജ്യമാണ്. ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ ആറു മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഇത് തുറന്ന് പ്രവർത്തിക്കുക

PC:Pankaj.biswas

ത്രസിപ്പിക്കുന്ന രുചി

ത്രസിപ്പിക്കുന്ന രുചി

സിക്കിമിന്റെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ പ്രാദേശിക രുചികൾ തന്നെയാണ്. ഭക്ഷണത്തിൻറെ കാര്യത്തിൽ തികച്ചും ലാളിത്യം പുലർത്തുന്ന ഇവർക്ക് ഒത്തിരി മസാലക്കൂട്ടുകൾ ഇല്ല എന്നതും ഒരു പ്രത്യേകതയാണ്. നൂഡിൽസും വെജിറ്റബിൾ സ്റ്റ്യൂവുമാണ് ഇവരുടെ പ്രധാന ഭക്ഷണം. ഉരുളക്കിഴങ്ങ് ഇവിടെ ധാരാളമായി കൃഷി ചെയ്യുന്നതിനാല്‍ ഭക്ഷണത്തിൽ ഇതും പ്രധാന ഘടകമായി ഇടംപിടിക്കാറുണ്ട്. സിക്കിമിലെത്തുന്ന സഞ്ചാരികൾ ഏറ്റവും ആസ്വദിക്കുന്ന ഒന്നാണ് ഇവിടെ പ്രദേശികമായി ലഭിക്കുന്ന മോമോസ്.

ചാങ്ങ് എന്ന പേരിൽ ലഭിക്കുന്ന ലഹരി വിഭവം ഇവിടെ പ്രാദേശികമായി നിർമ്മിക്കുന്നതാണ്. ഗ്രാമങ്ങളിലെ പൊതുപരിപാടികളിലും വീടുകളിലും ഒക്കെ സർവ്വ സാധാരണമായി ഉപയോഗിക്കുന്നതാണിത്.

പ്രാർഥനയെഴുതിയ പതാകകൾ

പ്രാർഥനയെഴുതിയ പതാകകൾ

സിക്കിമിലെ ഏറ്റവും കളർഫുള്ളായ കാഴ്ച ഏതാണ് എന്നു ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അത് ഇവിടുത്തെ പ്രാർഥനകളെഴുതിയ പതാകകളാണ്. വ്യത്യസ്ത നിറങ്ങളിലുള്ള പ്രാർഥനാ പതാതകൾ ഇവിടുത്തെ ഓരോ തെരുവിന്റെ കോണുകളിലും കാണാം. സന്തോഷവും ഐശ്വര്യവും കൊണ്ടുവരും എന്നു വിശ്വസിക്കപ്പെടുന്ന ഈ പതാകകൾ ബുദ്ധമതവിശ്വാസികൾ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നതാണ്. അ‍ഞ്ച് നിറങ്ങൾ കൂടിച്ചേർന്ന ഈ പതാകകൾ അ‍ഞ്ച് പ്രാഥമിക മൂലകങ്ങളെയാണ് സൂചിപ്പിക്കുന്നത്. മഞ്ഞ-ഭൂമി, പച്ച-ജലം, ചുവപ്പ്-അഗ്നി, വെളുപ്പ്-വായു, നീല-വായു എന്നിങ്ങനെയാണവ.

ഓം മണിപത്മേ ഹും എന്നാണ് അഞ്ച് നിറങ്ങളിലായി എഴുതിയിരിക്കുന്നത്.

PC:flowcomm

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more