» »കൊട്ടാരത്തിന്റെ നഗരത്തിലെ തടാകങ്ങള്‍

കൊട്ടാരത്തിന്റെ നഗരത്തിലെ തടാകങ്ങള്‍

Written By: Elizabath Joseph

ചരിത്രം കഥയെഴുതിയ കൊട്ടാരമാണ് മൈസൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ആരുടെ മനസ്സിലും ആദ്യം ഓടിവരിക. എന്നാല്‍ ഒരിക്കലെങ്കിലും അവിട പോയിട്ടുള്ളവര്‍ക്ക് അറിയാം മൈസൂര്‍ എന്താണെന്നും അവിടുത്തെ കാഴ്ചകള്‍ എന്താണെന്നും.
കൊട്ടാരങ്ങളുടെയും പൂന്തോട്ടങ്ങളുടെയും നഗരമായ മൈസൂര്‍ ആനക്കൊമ്പുകളുടെ നഗരമെന്നും ചന്ദനത്തിന്റെ നാടെന്നും കൂടി അറിയപ്പെടുന്നു. എന്നാല്‍ സഞ്ചാരികള്‍ക്ക് അധികം അറിയപ്പെടാതത് ഒന്നാണ് മൈസൂര്‍ തടാകങ്ങളുടെ നാട് കൂടിയാണ് എന്നത്. അതുകൊണ്ടുതന്നെ ഇവിടം സന്ദര്‍ശിക്കുന്നവര്‍ കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും കാഴ്ചകളില്‍ മറന്നു പോകും ഇവിടുത്തെ തടാകങ്ങളുടെ കാര്യം.
മൈസൂര്‍ എന്ന നഗരത്തിന്റെ ഹരിത ശ്വാസകോശങ്ങളായി പ്രവര്‍ത്തിക്കുന്ന, മൈസുരിനെ സഞ്ചാരികള്‍ക്കിടയില്‍ കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്ന ഇവിടുത്തെ തടാകങ്ങളെ പരിചയപ്പെടാം...

കരണ്‍ജി തടാകം

കരണ്‍ജി തടാകം

നൂറു കണക്കിന് സഞ്ചാരികള്‍ ദിവസവും എത്തിച്ചേരുന്ന കരണ്‍ജി തടാകം മൈസൂരിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ചിത്രശലഭങ്ങളുടെ പൂന്തോട്ടങ്ങള്‍ മുതല്‍ മുളങ്കാടും ഗാര്‍ഡനുകളും എന്നു വേണ്ട സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പറ്റിയതെല്ലാം ഇതിന്റെ കരയിലുണ്ട്. അതുകൊണ്ടു തന്നെ മൈസൂര്‍ സന്ദര്‍ശിക്കുന്നവര്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത ഇടം കൂടിയാണിത്. ഏകദേശം 90 ഹെക്ടര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന കരണ്‍ജി തടാകത്തിന്റെ 55 ഹൈക്ടര്‍ ഭാഗത്താണ് വെള്ളമുള്ളത്. ബാക്കി 35 ഹെക്ടിര്‍ ഇചിന്റെ തീരങ്ങളും കരകളും ഒക്കെയാണ്.
കരണ്‍ജി തടാകത്തിന്റെ തീരത്തായാണ് നാച്വറല്‍ ഹിസ്റ്ററിയുടെ റീജിയണല്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
മൈസൂരിന്റെ പ്രകൃതി ഭംഗിയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഒഴി്വാക്കാത്ത ഇവിടെം പ്രകൃതി സ്‌നേഹികളെയും ബഹളങ്ങള്‍ ഇഷ്ടപ്പെടാത്തവരെയും ആകര്‍ഷിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

PC- Nagesh Kamath

കുക്കരഹള്ളി ലേക്ക്

കുക്കരഹള്ളി ലേക്ക്

മൈസൂര്‍ നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു തടാകമാണ് കുക്കരഹള്ളി തടാകം. ആളും ബഹളങ്ങളും നിറഞ്ഞ മൈസൂരിന്റെ ഹരിത ശ്വാസകോശം എന്നു ഈ തടാകത്തെ വിശേഷിപ്പിച്ചാലും തെറ്റില്ല. കാരണം നഗരത്തിന്റെ നടുവിലാണെങ്കിലും പച്ചപ്പുകൊണ്ടും ഭംഗി കൊണ്ടും ആരുടെയും മനം കവരുന്ന ഇവിടെ വൈകുന്നേരങ്ങള്‍ ആസ്വദിക്കുവാനാണ് കൂടുതലും സഞ്ചാരികള്‍ എത്തുന്നത്.
ഒട്ടേറെ തരത്തിലുള്ള നാടന്‍ പക്ഷികളും ദേശാടന പക്ഷികളും എത്തുന്ന ഇവിടം ഫോട്ടോഗ്രഫേഴ്‌സിന്റെയും പക്ഷി നിരീക്ഷകരുടെയും ഇഷ്ടപ്പെട്ട സ്ഥലം കൂടിയാണ്. പെലിക്കണ്‍, ഡാര്‍ട്ടര്‍, നൈറ്റ് ഹെറോണ്‍, പുെയിന്റ്ഡ് സ്റ്റോര്‍ക്‌സ് തുടങ്ങിയവയാണ് ഇവിടെ കാണാന്‍ സാധിക്കുന്ന പ്രധാന പക്ഷികള്‍.

PC- Pratheep P S

ലിംഗംബുദ്ധി ലേക്ക്

ലിംഗംബുദ്ധി ലേക്ക്

മൈസൂര്‍ നഗരത്തിന്റെ ഹൃദയത്തില്‍ നിന്നും 6 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ലിംഗംബുദ്ധി തടാകം മാലിന്യത്തിലേക്കും നശീകരണത്തിലേക്കും പതിയ വഴുതി വീഴുന്ന ഒരിടമാണ്.
19-ാം നൂറ്റാണ്ടില്‍ വോഡയാര്‍ രാജവംശത്തിന്റെ കാലത്ത് നിര്‍മ്ിക്കപ്പെട്ടതെന്നു കരുതുന്ന ഈ തടാകം ഇവിടുത്തെ പ്രശസ്തമായ ശുദ്ധജല തടാകം കൂടിയാണ്. പക്ഷികളും പൂമ്പാറ്റരൃകളും ധാരാളം എത്തുന്ന ഈ തടാകം പ്രദേശവാസികളുടെ ഇടയില്‍ മാത്രമല്ല, വിദേശികളുടെ ഇടയിലും സഞ്ചാരികളുടെ ഇടയിലും ഏറെ പ്രശസ്തമാണ്.
വേനല്‍ക്കാലങ്ങളില്‍ ഇതിന്റെ പകുതിയോളം ഭാഗം വറ്റി വരളുമെങ്കിലും ആ സമയത്തും ഇവിടെ ധാരാളം പക്ഷികള്‍ എത്താറുണ്ട്. ജൈവവൈവിധ്യത്തിന്റെ പ്രധാന കേന്ദ്രമായ ഇവിടെ പ്രകൃതി സ്‌നേഹികളും പക്ഷി നിരീക്ഷകരും ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലം കൂടിയാണ്.

PC- Eric Gropp

ബൊഗ്ഗാദി ലേക്ക്

ബൊഗ്ഗാദി ലേക്ക്

കുക്കരഹള്ളി തടാകത്തില്‍ നിന്നും 3 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബൊഗ്ഗാദി ലേക്ക് സഞ്ചാരികള്‍ അധികം എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഇടമാണ്. പ്രദേശിവാസികള്‍ക്കു മാത്രം പരിചിതമായ ഇവിടം മൈസൂരിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിക്കേണ്ട ഒരു സ്ഥലം ആണെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.
ഇതുവരെ കാണാത്ത പ്രകൃതി ഭംഗി ഒളിഞ്ഞിരിക്കുന്ന ഇവിടം നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടമാക്കി ഇതിനെ മാറ്റുന്നു.
അത്രയൊന്നും നന്നായി പരിപാലിക്കപ്പെടാത്ത ഈ തടാകത്തില്‍ പോവുക എന്നത് ആദ്യം ന്മലെ ഒന്ന് ചിന്തിപ്പിക്കുമെങ്കിലും ഇവിടെ എത്തിയാല്‍ ലഭിക്കുന്ന കാഴ്ചകള്‍ അത്യാകര്‍ഷകമാണ് എന്നതില്‍ സംശയമില്ല.

PC- DorianeM1FLERéunion

Read more about: mysore karnataka palace lakes

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...