» »കാശ്മീരില്‍ മാത്രം ഒതുങ്ങാത്ത കാശ്മീര്‍ യാത്ര

കാശ്മീരില്‍ മാത്രം ഒതുങ്ങാത്ത കാശ്മീര്‍ യാത്ര

Written By: Elizabath

കാശ്മീരിലേക്ക് വച്ചടിക്കുന്ന സഞ്ചാരികളുടെ എണ്ണത്തിന് യാതൊരു കുറവും ഇതുവരെയില്ല. എന്നാല്‍ കാശ്മീരില്‍ എന്താണ് കണ്ടത് എന്ന ചോദ്യത്തിനു മുന്നില്‍ പോയവര്‍ക്കല്ലാം ഒരേ മറുപടിയായിരിക്കും. ലഡാക്ക്, ലേ, ദാല്‍ തടാകം, അമര്‍നാഥ് ഗുഹ, തടാകം..ഇതില്‍ നിന്നും വ്യത്യസ്തമായി ഒട്ടേറെ സ്ഥലങ്ങള്‍ കാശ്മീരില്‍ ഉണ്ടെന്നറിയുമോ?
സഞ്ചാരികളെ കാത്തിരിക്കുന്ന വിനോദ സഞ്ചാരത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാത്ത ഒട്ടേറെ സ്ഥലങ്ങള്‍ കാശ്മീരിനു സ്വന്തമായുണ്ട്.
കാശ്മീരില്‍ സഞ്ചാരികള്‍ക്ക് അപരിചിതമായ കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.

ചത്പാല്‍

ചത്പാല്‍

നാടോടിക്കഥകള്‍ പോലെ സുന്ദരമായൊരു കാശ്മീരന്‍ ഗ്രാമമാണ് ചത്പാല്‍. ആരും കയ്യേറിയിട്ടില്ലാത്ത സുന്ദരഭൂമികയാണ് ചത്പാല്‍ ഗ്രാമം.
എല്ലാവശവും മലകള്‍ നിറഞ്ഞ ഇവിടം കാശ്മീരിലെ ഏറ്റവും മനോഹരമായ സ്ഥലമാണെന്നതില്‍ തര്‍ക്കമില്ല. ഇവിടെ ടൂറിസ്റ്റുകള്‍ക്കു കാണാന്‍ വേണ്ടി പ്രത്യേക സ്ഥലങ്ങളോ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളോ ഇല്ല.പകരം ഇവിടെ മുഴുവനും കാഴ്ചകളാണ്. നോട്ടമെത്തുന്നിടത്തെല്ലാം നിറഞ്ഞ ഫ്രെയിമുകളും സഞ്ചാരികളെ കൗതുകപൂര്‍വ്വം വീക്ഷിക്കുന്ന ഗ്രാമീണരുമെല്ലാം ചപ്താലിന്റെ പ്രത്യേകതയാണ്.

PC:KennyOMG

ഡാക്‌സം

ഡാക്‌സം

മനോഹരമായ ഭൂപ്രകൃതിയുള്ള ഡാക്‌സം ഇതുവരെയും കാശ്‌നീരിന്റെ ഔദ്യോഗിക ടൂറിസം ഭൂപടത്തില്‍ സ്ഥാനം നേടിയിട്ടില്ല. സമുദ്രനിരപ്പില്‍ നിന്നും 2438 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ട്രക്കിങ്ങിനു പേരു കേട്ട സ്ഥലങ്ങളിലൊന്നാണ്. കാടുകളും അരുവികളും പുല്‍മേടുകളും നിറഞ്ഞ ഇവിടുത്തെ ഭൂപ്രകൃതി തന്നെയാണ് ട്രക്കിങ് പ്രേമികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

PC:Mike Prince

കര്‍നാ

കര്‍നാ

കശ്മീരിലെ കുപ്വാരാ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കര്‍നാ പഴമയുടെ മാറാപ്പും പേരി നില്‍ക്കുന്ന ഒരു ഗ്രാമമാണെന്നേ ഒറ്റനോട്ടത്തില്‍ തോന്നൂ. പര്‍വ്വതങ്ങളുടെ താഴ് വാരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും ഖനനത്തിലൂടെ ആയുധങ്ങളും കോട്ടയുടെ അവശിഷ്ടങ്ങളും പ്രതിമകളും ഉപകരണങ്ങളുമൊക്കെ കണ്ടെടുത്തിട്ടുണ്ട്. ഇവിടേക്കുള്ള യാത്രയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചോദ്യം ചെയ്യലുകള്‍ അഭിമുഖീകരിക്കാന്‍ തയ്യാറായിരിക്കണം.

PC:BOMBMAN

 വാര്‍വന്‍ വാലി

വാര്‍വന്‍ വാലി

പ്രകൃതിയുടെ ഭംഗിയും ശാന്തതയും അതിന്റെ ആഴങ്ങളില്‍ അനുഭവിക്കണമെങ്കില്‍ പോയിരിക്കേണ്ട ഒരിടമാണ് വാര്‍വന്‍ വാലി.
ആധുനികത നോട്ടം കൊണ്ടുപോലും എത്താത്ത ഇവിടം പരിശുദ്ധമായ ഒരി ഭൂമിയാണ്. കട്ടിപ്പച്ച പുതച്ച പുല്‍മേടുകളും ചെറിയ അരുവികളും മഞ്ഞുവീണ മവകളുമെല്ലാം കാഴ്ചയൊരുക്കുന്ന ഈ താഴ്‌വാരം വാര്‍വന്‍ നദിയുടെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC:Mike Prince

വത്‌ലബ്

വത്‌ലബ്

കാശ്മീരില്‍ എത്ര യാത്ര ചെയ്തിട്ടുണ്ടെങ്കിലും വത്‌ലബിന്റെയത്രയും മനോഹാരിത വേറൊരിടത്തും കാണാന്‍ സാധിക്കില്ല.

PC:Kashmir Pictures

ഗുരെസ്

ഗുരെസ്

പുരാതനമായ സില്‍ക്ക് റൂട്ടില്‍ സ്ഥിതി ചെയ്യുന്ന ഗുരെസ് കാശ്മീരിലെ ഓഫ് ബീറ്റ് ടൂറിസ്റ്റ് സ്ഥലങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്നും 2400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ശ്രീനഗറില്‍ നിന്നും 123 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അപൂര്‍വ്വങ്ങളായ ജീവികളെ ഇവിടുത്തെ കാടുകളില്‍ കാണുവാന്‍ സാധിക്കും.

PC:Sarmad8bit

ലോലബ് വാലി

ലോലബ് വാലി

ഇത്രയും സ്ഥലങ്ങളില്‍ കുറച്ചെങ്കിലും അറിയപ്പെടുന്ന സ്ഥലമാണ് ലോലബ് വാലി. ആപ്പിള്‍ തോട്ടങ്ങളും തടാകങ്ങളും അരുവികളും വയലുകളും നിറഞ്ഞ ഇവിടം മൂന്നു പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്.

PC:Eshankaul007

Read more about: kashmir, ladakh, yathra
Please Wait while comments are loading...