» »വേനലിനെ മഞ്ഞുകാലമാക്കാന്‍ പോകാം കുളുവിലേക്ക്..!!

വേനലിനെ മഞ്ഞുകാലമാക്കാന്‍ പോകാം കുളുവിലേക്ക്..!!

Written By: Elizabath Joseph

ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ഗ്രാമങ്ങള്‍ കാഴ്ചകള്‍ക്കു മാത്രമല്ല പേരുകേട്ടത്...മനോഹരമായ മഞ്ഞില്‍ പുത്ചചു കിടക്കുന്ന ഇവിടുത്തെ സ്ഥലങ്ങള്‍ വേനല്‍ കനക്കുമ്പോള്‍ തേടി എത്താനുള്ള ഇടങ്ങള്‍ കൂടിയാണ്..പ്രത്യേകിച്ചും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക്. ആ സമയങ്ങളില്‍ ഇവിടുത്തെ ഗ്രാമങ്ങളില്‍ പോലും സഞ്ചാരികളുടെ ബഹളം ആയിരിക്കും.
ദൈവത്തിന്റെ താഴ്‌വര എന്ന പേരില്‍ അറിയപ്പെടുന്ന കുളു ഹിമാചല്‍ പ്രദേശിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളില്‍ ഒന്നാണ്. കാരണം ഒകരിക്കല്‍ ഇവിടെ ആയിരുന്നുവത്രെ ദേവന്‍മാരും ദൈവങ്ങളും ഒക്കെ താമസിച്ചുകൊണ്ടിരുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1230 മീറ്റര്‍ ഉയരത്തില്‍ ബിയാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കുളുവിനെ മനോഹരങ്ങളായ ഗ്രാമങ്ങള്‍ പരിചയപ്പെടാം...

ദോബി ഗ്രാമം

ദോബി ഗ്രാമം

കുളുവില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദോബി ഗ്രാമം സാഹസിക വിനോദങ്ങള്‍ക്കു പേരുകേട്ട സ്ഥലമാണ്. പാരാഗ്ലൈഡിങ്ങും നദിയിലെ സാഹസിക വിനോദങ്ങളും ചേര്‍ന്ന് ദോബിയെ ഹിമാചലിലെ ഏറ്റവും ജനപ്രീതിയുള്ള ഗ്രാമങ്ങളില്‍ ഒന്നാക്കി മാറ്റുന്നു. ഹിമാലയത്തിലെ പഞ്ചാല്‍ പര്‍വ്വതമാലയുടെ മനോഹരമായ കാഴ്ചയും ഇവിടെ നിന്നും ആസ്വദിക്കാന്‍ സാധിക്കും. ബുദ്ധാശ്രമങ്ങളും കോളനികളും ക്യാംപിങ് സൈറ്റുകളും മീന്‍ പിടിക്കാനുള്ള സ്ഥലങ്ങളും ഒക്കെയാണ് ഇവിടുത്തെ മറ്റുള്ള ആകര്‍ഷണങ്ങള്‍.

ഗുശൈനി

ഗുശൈനി

കുളു ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗുശൈനി വളരെ മനോഹരമായ ഒരു ഗ്രാമമാണ്. പ്രകൃതിയുടെ യഥാര്‍ഥ ഭംഗി മനസ്സിലാക്കണമെങ്കില്‍ ഇവിടെ രണ്ടു ദിവസം താമസിച്ചാല്‍ മതിയാവും. അത്ര മനോഹരമാണ് ഇവിടുത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും ആളുകളും എല്ലാം. കാടുകളിലൂടെയും ഒറ്റടയി പാതകളിലൂടെയും പ്രകൃതിയെ അറിഞ്ഞു കൊണ്ടുള്ള നടത്തമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

Pc: flicker

നാശാല

നാശാല

കുളുവില്‍ നിന്നും 21 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നാശാല ഇവിടുത്തെ പ്രശസ്തമായ ഒരു ഹില്‍ സ്റ്റേഷനാണ്. നാഗര്‍ കാസില്‍ എന്നറിയപ്പെടുന്ന കൊട്ടാരമാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പുരാതനമായ വാസ്തുവിദ്യയുടെ എല്ലാ ഭംഗിയും അടങ്ങിയിരിക്കുന്ന ഈ കൊട്ടാരം ഫോട്ടോഗ്രാഫേഴ്‌സിന്റെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്.

മലാന

മലാന

ഹിമാചലിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളില്‍ ഒന്നാണ് കുളുവില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മലാന. വ്യത്യസ്തമായ ആചാരങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും പേരുകേട്ട ഇവിടം പക്ഷേ, മലാന ക്രീം എന്ന പേരില്‍ അറിയപ്പെടുന്ന ലഹരിയുടെ പേരിലും പ്രശസ്തമാണ്. ഹിമാലയത്തിന്റെ താഴ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമംലോകത്തെമ്പാടു നിന്നും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്. മരത്തടികള്‍ കൊണ്ടു നിര്‍മ്മിച്ചിരിക്കുന്ന ഭവനങ്ങളാണ് ഇ

Pc:Anees Mohammed KP

സേഠാന്‍

സേഠാന്‍

കുളുവില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സേഠാന്‍ ഹിമാലയത്തിന്റെ മടിത്തട്ടിലെ ഗ്രാമമാണ്. മണാലിയുടെ ബഹളങ്ങളില്‍ നിന്നും തിര്കകുകളില്‍ നിന്നും മാറി കിടക്കുന്ന ഇവിടം ചൂടുകാല്തത് സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്.

ഗുലാബാ

ഗുലാബാ

മണാലിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗുലാബ് മഞ്ഞുകാലങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അടച്ചിടുന്ന ഒരിടമാണ്. വടക്കേ ഇന്ത്യയിടെ കനത്ത ചൂടില്‍ നിന്നും രക്ഷപെടുവാന്‍ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നുകൂടിയാണിത്.

Pc: Neerajsinghazm

Read more about: travel himachal pradesh manali

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...