Search
  • Follow NativePlanet
Share
» »ഇനി ട്രെയിന്‍ യാത്രയ്ക്ക് യുടിഎസ് ആപ്പ് മാത്രം മതി, ഏത് സ്റ്റേഷനിൽ നിന്ന് എവിടേക്കും ടിക്കറ്റ് എടുക്കാം

ഇനി ട്രെയിന്‍ യാത്രയ്ക്ക് യുടിഎസ് ആപ്പ് മാത്രം മതി, ഏത് സ്റ്റേഷനിൽ നിന്ന് എവിടേക്കും ടിക്കറ്റ് എടുക്കാം

ട്രെയിൻ യാത്ര ഏറ്റവും എളുപ്പമാക്കുന്ന ആപ്പുകളിൽ ഒന്നാണ് യുടിഎസ് ആപ്പ്. അൺറിസർവ്ഡ് ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിലെത്തി ക്യൂ നിൽക്കാതെ എടുക്കാൻ സഹായിക്കുന്ന ഈ ആപ്പ് ലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്നു ഇപ്പോഴിതാ യാത്രക്കാർക്ക് സൗകര്യപ്രദമായ കൂടുതൽ മാറ്റങ്ങളുമായി വന്നിരിക്കുകയാണ് യുടിഎസ് ആപ്പ്. ഇതുവഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ദൂരപരിധി എടുത്തു കളഞ്ഞിരിക്കുകയാണ് റെയിൽവേ. ഇതോടെ ആപ്പ് കൂടുതൽ ജനോപകരാപ്രദമായി മാറിയിരിക്കുകയാണ്.

പുതിയ മാറ്റമനുസരിച്ച് യാത്രക്കാർക്ക് ഇനി മുതൽ എവിടെയിരുന്നും ഏതു റെയിൽവേ സ്റ്റേഷനിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യാം. നേരത്തെ ജിയോ ഫെൻസിങ് സിസ്റ്റം ഉണ്ടായിരുന്നതിനാൽ നമ്മുടെ സമീപത്തുള്ള റെയിൽവേ സ്റ്റേഷന്റെ നിശ്ചിത ദൂരപരിധിയിൽ ഉണ്ടായാൽ മാത്രമേ യുടിഎസ് ആപ്പ് വഴി ജനറൽ ടിക്കറ്റ് എടുക്കുവാൻ കഴിയുമായിരുന്നുള്ളൂ. കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ റെയില്‍വേ സ്റ്റേഷന്റെ 25 കിലോമീറ്റർ പരിധിക്കുള്ളിൽ ബുക്ക് ചെയ്യുന്നയാൾ ഉണ്ടായിരിക്കുകയും വേണമായിരുന്നു.

UTS App: Indian Railway Updates The App,

ഇപ്പോൾ യുടിഎസ് ആപ്പിന്‍റെ ദൂരപരിധി റെയിൽവേ എടുത്തുകള‍ഞ്ഞതോടെ യാത്രക്കാർകക് എവിടെ നിന്നും ഏതു സ്റ്റേഷനിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യാം, ഉദാഹരണത്തിന് കോട്ടയത്തു നിൽക്കുന്ന ആൾക്ക് കാസർകോഡ് നിന്ന് തിരൂരിന് യുടിഎസ് ആപ്പ് വഴി ജനറൽ ടിക്കറ്റ് എടുക്കാം. എന്നാൽ ടിക്കറ്റ് എടുത്താൽ മൂന്നു മണിക്കൂറിനകം യാത്ര ചെയ്തിരിക്കണമെന്നാണ് നിബന്ധന. കൂടുതൽ ആളുകൾ യുടിഎസ് ആപ്പ് ഉപയോഗിക്കുവാൻ തുടങ്ങിയിട്ടുണ്ട്. ആപ്പ് പ്രചാരത്തിലായതോടെ കൗണ്ടർ ടിക്കറ്റുകളുടെ വില്പന 30 ശതമാനത്തോളം കുറഞ്ഞതായാണ് റിപ്പോർട്ട്.

എക്സ്പ്രസ് ട്രെയിനുകൾ, സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ എന്നിവയിൽ ജനറൽ ടിക്കറ്റ് ഒപ്പം പ്ലാറ്റ്ഫോം ടിക്കറ്റ്, സീസൺ ടിക്കറ്റ് എന്നിവ ആപ്പിലൂടെ വളരെ എളുപ്പത്തിൽ എടുക്കാൻ സാധിക്കും. ഇത് കൂടാതെ ക്യൂ ആർ കോഡ് വഴിയും ടിക്കറ്റ് എടുക്കുവാനുള്ള സൗകര്യവും പ്രധാന സ്റ്റേഷനുകളിൽ ലഭ്യമാണ്. സ്റ്റേഷനുകളിൽ പതിപ്പിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ നല്കി പണമടച്ചാൽ മതി.

train

ഇതുകൂടാതെ പാസഞ്ചർ ട്രെയിനുകൾ മാത്രം നിർത്തുന്ന ചെറിയ സ്റ്റേഷനുകളിൽ നിന്നും യുടിഎസ് ആപ്പ് വഴി ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും ഇപ്പോഴുണ്ട്. ലോക്കൽ ട്രെയിൻ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായ മാറ്റമാണിത്. തിരുവനന്തപുരം ഡിവിഷനിൽ മാത്രം കഴിഞ്ഞ ഒരുവർഷത്തെ കണക്കുകളനുസരിച്ച് യുടിഎസ് ആപ്പ് ഉപയോഗിച്ച് ജനറൽ ടിക്കറ്റ് എടുത്ത യാത്രക്കാരുടെഎണ്ണത്തിൽ ആപ്പില്‍ ജനറല്‍ ടിക്കറ്റ് എടുത്ത യാത്രക്കാരുടെ എണ്ണത്തില്‍ 6.7 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

യുടിഎസ് ആപ്പ് ഉപയോഗിക്കാൻ

ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ യുടിഎസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. ശേഷം തുടർന്ന് നിങ്ങളുടെ ഫോൺ നമ്പർ നല്കി ഒപ്പം പാസ്വേഡും സെറ്റ് ചെയ്ത് രജിസ്റ്റർ ചെയ്യാം. തുടർന്ന് വളരെ എളുപ്പത്തിൽ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്കാവശ്യമായ ടിക്കറ്റ് ബുക്ക് ചെയ്യാം. പേപ്പർലെസ് ടിക്കറ്റ് അല്ലെങ്കിൽ പേപ്പർ ടിക്കറ്റ് ബുക്കിങ് ഏതാണോ വേണ്ടത് അത് തിരഞ്ഞെടുത്ത് യാത്ര ആരംഭിക്കുന്ന സ്റ്റേഷനും ഇറങ്ങുന്ന സ്റ്റേഷനും തിരഞ്ഞെടുക്കുക.

പണമടയ്ക്കാൻ ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേയ്മെന്റ് വാലറ്റുകൾ, ക്രെഡിറ്റ് കാർഡ് തുടങ്ങി വ വിവിധ ഓപ്ഷനുകളുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+