Search
  • Follow NativePlanet
Share
» »കടലിനടിയിലേക്ക് മുങ്ങിത്താഴുന്ന ദ്വീപ്!

കടലിനടിയിലേക്ക് മുങ്ങിത്താഴുന്ന ദ്വീപ്!

ജൈവസമ്പത്തിന്‍റെ കാര്യത്തിൽ ഏറെ സമ്പന്നമാണെങ്കിലും ദിവസം ചെല്ലുംതോറും കടലിലേക്കിറങ്ങുകയാണ് ഈ ദ്വീപ്.

21 ദ്വീപുകളിലായി അത്ഭുത കാഴ്ചകൾ ഒളിപ്പിച്ചുവെച്ച ഗൾഫ് ഓഫ് മാന്നാറിനെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. അതിലും കൂടുതലായി ശ്രീലങ്കയോട് അതിർത്തി പങ്കിടുന്ന ഇന്ത്യൻ ദേശീയോദ്യാനം എന്ന നിലയിലാവും അറിയുക. എന്തുതന്നെയായാലും ഇവിടുത്തെ ദ്വീപുകളുടെ കൂടെ ഏറ്റവും മനോഹരമായതും കാഴ്ചയിൽ വ്യത്യസ്തയുള്ളതുമായ ഇടമാണ് വാൻ ദ്വീപ്. ജൈവസമ്പത്തിന്‍റെ കാര്യത്തിൽ ഏറെ സമ്പന്നമാണെങ്കിലും ദിവസം ചെല്ലുംതോറും കടലിലേക്കിറങ്ങുകയാണ് ഈ ദ്വീപ്. വാൻ ദ്വീപിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

ഗൾഫ് ഓഫ് മാന്നാർ

ഗൾഫ് ഓഫ് മാന്നാർ

വാൻ ദ്വീപിനെക്കുറിച്ചു പറയുന്നതിലും മുന്‍പേ പറയേണ്ട ഇടം ഗൾഫ് ഓഫ് മാന്നാർ ആണ്. ഈ ഗൾഫ് ഓഫ് മാന്നാറിന്‍റെ ഭാഗമായ 21 ദ്വീപുകളിലൊന്നാണ് വാൻ ദ്വീപ്. ഇന്ത്യയിലെ ആദ്യത്തെ മറൈൻ ബയോസ്ഫിയർ റിസർവ്വ് കൂടിയാണ് ഗൾഫ് ഓഫ് മാന്നാർ. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലായി, സ്ഥിതി ചെയ്യുന്ന ഈ ദ്വീപ സമൂഹത്തിന് വളരെ ആഴം കുറ‍ഞ്ഞ കടലിടുക്കാണുള്ളത്.

ഗൾഫ് ഓഫ് മാന്നാർ

ഗൾഫ് ഓഫ് മാന്നാർ

വാൻ ദ്വീപിനെക്കുറിച്ചു പറയുന്നതിലും മുന്‍പേ പറയേണ്ട ഇടം ഗൾഫ് ഓഫ് മാന്നാർ ആണ്. ഈ ഗൾഫ് ഓഫ് മാന്നാറിന്‍റെ ഭാഗമായ 21 ദ്വീപുകളിലൊന്നാണ് വാൻ ദ്വീപ്. ഇന്ത്യയിലെ ആദ്യത്തെ മറൈൻ ബയോസ്ഫിയർ റിസർവ്വ് കൂടിയാണ് ഗൾഫ് ഓഫ് മാന്നാർ. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലായി, സ്ഥിതി ചെയ്യുന്ന ഈ ദ്വീപ സമൂഹത്തിന് വളരെ ആഴം കുറ‍ഞ്ഞ കടലിടുക്കാണുള്ളത്.

ഓരോ ദിവസവും കടലിനടിയിലേക്ക്

ഓരോ ദിവസവും കടലിനടിയിലേക്ക്

പരിസ്ഥിതിയിലും കാലാവസ്ഥയിലും ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മൂലം വലിയ അപകടത്തിലേക്കാണ് ഓരോ ദിവസവും വാൻ ദ്വീപ് എത്തിക്കൊണ്ടിരിക്കുന്നത്. ജൈവവൈവിധ്യ പാർക്കായി അറിയപ്പെടുന്ന ഇവിടം ഓരോ ദിവസവും വലുപ്പം കുറഞ്ഞ് കൂടുതലും കടലിനടിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. 1986 ൽ 16 ഹെക്ടകർ ഉണ്ടായിരുന്ന ദ്വീപിന്‍റെ വിസ്തീർണം 2014 ആയപ്പോൾ വെറും രണ്ട് ഹെക്ടറായി ചുരുങ്ങി എന്ന് കണക്കുകളും പഠനങ്ങളും തെളിയിക്കുന്നു.

അപൂർവ്വ ജൈവ സമ്പത്ത്

അപൂർവ്വ ജൈവ സമ്പത്ത്

ജൈവ വൈവിധ്യത്തിന്റെയും കടൽ സമ്പന്നതയുടെയും കാര്യത്തിൽ മറ്റൊരിടത്തിനും പകരം വയ്ക്കുവാനില്ലാത്ത ഒന്നാണ് ഇവിടെ കാണുവാനുള്ളത്. പ്രത്യേക ആവാസ വ്യവസ്ഥ, അതും ജൈവ വൈവിധ്യമുള്ള ആവാസ വ്യവസ്ഥ എന്നാണ് ഇതിനെ യുനസ്കോ ഒരിക്കൽ വിശേഷിപ്പിച്ചത്. ദ്വീപിനെയും ഇവിടുത്തെ ആവാസ വ്യവസ്ഥയേയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ ഇവിടെ കൃത്രിമ പവിഴപ്പുറ്റുകളും മണൽത്തിട്ടകളും ഒക്കെ സ്ഥാപിച്ചിരുന്നുവെങ്കിലും ദ്വീപിനെ വീണ്ടെടുക്കുവാൻ അത്പോരാത്ത അവസ്ഥായാണ്. എന്തു സംഭവിച്ചാലും 2022 ഓടെ ദ്വീപ് പൂർണ്ണമായും കടലിനടിയിലാവും എന്നാണ് പഠനങ്ങൾ പറയുന്നത്.
എന്തായാലും ആളുകൾക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല.

പോകാം മാന്നാർ ദേശീയോദ്യാനത്തിൽ

പോകാം മാന്നാർ ദേശീയോദ്യാനത്തിൽ

വാൻ ദ്വീപിൽ പോകുവാൻ സാധിച്ചില്ലെങ്കിലും തൊട്ടടുത്തുള്ള മാന്നാർ ദേശീയോദ്യാനത്തിൽ പോകാം. തെക്കു കിഴക്കൻ ഏഷ്യയിലെ തന്നെ ഏറ്റവും ആദ്യത്തെ മറൈൻ ബയോസ്ഫിയർ റിസർവ്വാണ് ഗൾഫ് ഓഫ് മാന്നാർ ബയോസ്ഫിയർ റിസർവ്വ്. തമിഴ്നാടിൻറെ കടലോരങ്ങളോട് ചേർന്നു സ്ഥിതി ചെയ്യുന്ന മാന്നാർ ഉൾക്കടൽ മറൈൻ ദേശീയോദ്യാനം തൂത്തുക്കുടിക്കും ധനുഷ്കോടിക്കും ഇടയിലാണുള്ളത്. തമിഴ്നാട് തീരത്തു നിന്നും 1 മുതൽ 10 കിലോമീറ്റർ വരെ അകലത്തിലായി സ്ഥിതി ചെയ്യുന്ന ഇവിടെ 160 കിലോമീറ്റർ നീളത്തിലാണ് ദേശീയോദ്യാനം വ്യാപിച്ചു കിടക്കുന്നത്.

സന്ദർശിക്കുവാൻ

സന്ദർശിക്കുവാൻ

തൂത്തുക്കുടിക്കും ധനുഷ്കോടിക്കും ഇടയിലായാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X