Search
  • Follow NativePlanet
Share
» »ഇന്ന് വൈകുണ്ഠ ഏകാദശി, സർവ്വപാപങ്ങളും നീക്കി മോക്ഷഭാഗ്യം നല്കുന്ന ദിവസം, കേരളത്തിൽ പോകാം ഈ ക്ഷേത്രങ്ങളിൽ

ഇന്ന് വൈകുണ്ഠ ഏകാദശി, സർവ്വപാപങ്ങളും നീക്കി മോക്ഷഭാഗ്യം നല്കുന്ന ദിവസം, കേരളത്തിൽ പോകാം ഈ ക്ഷേത്രങ്ങളിൽ

വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി. വൈഷ്ണവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രത്യേകതകള്‍ നിറഞ്ഞ, ഏറ്റവും പുണ്യമായ ദിവസങ്ങളിലൊന്നാണിത്. ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയിൽ ആചരിക്കുന്ന വൈകുണ്ഠ ഏകാദശി ഈ വർഷം ഡിസംബർ 23-ാം തിയതി ശനിയാഴ്ചയാണ് വരുന്നത്.

 Year Ender 2023: കേരളാ ടൂറിസത്തെ മാറ്റിമറിച്ച വർഷം.. വന്ദേ ഭാരത് മുതൽ വാട്ടർ മെട്രോ വരെ Year Ender 2023: കേരളാ ടൂറിസത്തെ മാറ്റിമറിച്ച വർഷം.. വന്ദേ ഭാരത് മുതൽ വാട്ടർ മെട്രോ വരെ

വൈകുണ്ഠത്തിന്‍റെ വാതിലുകൾ വിശ്വാസികൾക്കായി തുറക്കുന്ന ദിവസമാണ് ഇതെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേകിച്ച് വിഷ്ണു ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും ഒരുക്കിയിട്ടുണ്ട്.

സ്വര്‍ഗ്ഗവാതിലുകൾ കടക്കാം

സ്വര്‍ഗ്ഗവാതിലുകൾ കടക്കാം

വൈകുണ്ഠത്തിന്‍റെ അഥവാ സ്വർഗ്ഗത്തിന്‍റെ വാതിലുകൾ തുറന്നു കയറുന്നതിന്‍റെ പ്രതീകാത്മ ചടങ്ങുകളാണ് ഈ ദിവസം ക്ഷേത്രത്തിൽ നടക്കുന്നത്. ആദ്യം സാധാരണ പോലെ ക്ഷേത്രത്തിന്റെ മുൻവാതിലിൽ കൂടി അകത്തു കടന്നു, പ്രാര്‍ത്ഥനകൾക്കും പൂജകൾക്കും ശേഷം മറ്റൊരു വാതിലിൽ കൂടി പുറത്തു കടക്കുകയാണ് ചെയ്യുന്നത്. ഇത് സ്വർഗ്ഗത്തിന്റെ വാതിലുകൾ കടക്കുന്നതിനു തുല്യമാണത്രെ.

Read More:തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം 2023; പാർവ്വതി ദേവിയുടെ ദർശനം നല്കുന്ന ഫലങ്ങൾ

വൈകുണ്ഠ ഏകാദശി സമയം

വൈകുണ്ഠ ഏകാദശി സമയം

2023 ഡിസംബർ 22 വെള്ളിയാഴ്ച രാിലെ 8.19 മുതൽ ഡിസംബർ 23 ശനിയാഴ്ച 7.14 വരെയാണ് നീണ്ടു നിൽക്കുന്നതാണ് 2023വൈകുണ്ഠ ഏകാദശിയുടെ സമയം

സ്വർഗ്ഗവാതിൽ ഏകാദശി അനുഷ്ഠിച്ചാൽ

സ്വർഗ്ഗവാതിൽ ഏകാദശി അനുഷ്ഠിക്കുന്നവർക്ക് ജീവിതത്തിൽ മോക്ഷഭാഗ്യത്തോടൊപ്പം മഹാവിഷ്ണുവിന്‍റെ പ്രത്യേക അനുഗ്രഹവും ഐശ്വര്യവും രോഗമുക്തിയും ഉണ്ടാകുമെന്നാണ് വിശ്വാസം.

സ്വർഗ്ഗാതിൽ ഏകാദശി കേരളത്തിൽ

സ്വർഗ്ഗാതിൽ ഏകാദശി കേരളത്തിൽ

കേരളത്തിൽ വിഷ്ണു ക്ഷേത്രങ്ങളിൽ അതീവ പ്രാധാന്യത്തോടെ ഈ ദിവസം ആചരിക്കാറുണ്ട്. സ്വര്‍ഗ്ഗദ്വാരം അഥവാ ശ്രീകോവിലിന്‍റെ ഏറ്റവും അകത്തെ വാതിലുകൾ ചില ക്ഷേത്രങ്ങൾ വിശ്വാസികൾക്കായി തുറന്നു നല്കുന്നു. കേരളത്തില്‍ സ്വർഗ്ഗാതിൽ ഏകാദശി ആചരിക്കുന്ന പ്രധാന ക്ഷേത്രങ്ങൾ പരിചയപ്പെടാം.

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം

ഗുരുവായൂർ ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി പ്രസിദ്ധമാണ്. ഗുരുവായൂർ ഏകാദശി നോക്കുന്നവർവൈകുണ്ഠ ഏകാദശിയും നോക്കണം എന്നാണ് ഇവിടുത്തെ വിശ്വാസം. വിഷ്ണുവിനെ ആരാധിക്കുന്ന ഗുരുവായൂർ ക്ഷേത്രം പക്ഷേ പ്രസിദ്ധമായിരിക്കുന്നത് അദ്ദേഹത്തിന്‍റെ അവതാരമായ ശ്രീകൃഷ്ണന്റെ പേരിലാണ്. ഇന്ത്യയിൽത്തന്നെ ഏറ്റവുമധികം വിശ്വാസികളെത്തിച്ചേരുന്ന വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നും കൂടിയാണിത്. ഇവിടുത്തെ കൃഷ്ണന് 12 ഭാവങ്ങളാണുള്ളത് എന്നാണ് വിശ്വാസം.

PC:Aruna

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം

വൈകുണ്ഠ ഏകാദശിക്ക് പ്രാധാന്യം നല്കുന്ന മറ്റൊരു ക്ഷേത്രമാണ് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം. ഈ ദിവസം ശ്രീകോവിലിനകത്ത് പ്രത്യേകം ഒരു വാതിൽ വെച്ച് അലങ്കരിക്കുകയും അതിനെ സ്വർഗ്ഗവാതിലായി കണക്കാക്കുകയും ചെയ്യുന്നു. പുലർച്ചെ 5.00 മണി മുതൽ 6.16 വരെയും തുടർന്ന് 9.30 മുതല്‍ 12.30 വരെയും ശേഷം വൈകുന്നേരം 3.00 മുതൽ 6.15 വരെയും അതിനുശേഷം രാത്രി 9.15ന് ശീവേലി കഴിഞ്ഞും ദർശനം ഉണ്ടായിരിക്കും. ഈ ദിവസം പുലർച്ചെ 2.30 നാണ് നിർമ്മാല്യ ദർശനം. രാത്രി എട്ടുമണിക്ക് നടത്തുന്ന ശീവേലിയിൽ ഭഗവാനെ സിംഹാസന വാഹനത്തിൽ എഴുന്നള്ളിക്കും.
അനന്തനാഗത്തിന്റെ പുറത്ത് ക്ഷ്മിദേവിയോടും ഭൂമിദേവിയോടുമൊപ്പം ശയിക്കുന്ന മഹാവിഷ്ണുവാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ. ലോകത്തിലെ ഏറ്റവം സമ്പന്നമായ ക്ഷേത്രം കൂടിയാണിത്.

PC:T M Cyriac/ Wikipedia

തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം

തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം

സ്വർഗ്ഗവാതിൽ ഏകാദശിക്ക് വളരെ പ്രധാന്യം നല്കുന്ന മറ്റൊരു ക്ഷേത്രമാണ് തൃശൂർ ജില്ലയിലെ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം. ആദ്യം ഇത് ഭഗവതിക്കാവ് ആയിരുന്നുവെന്നും പിന്നീട് ശ്രീകൃഷ്ണ ക്ഷേത്രമായി മാറുകയായിരുന്നുവെന്നുമാണ് വിശ്വാസം. തിരുവമ്പാടി ഭഗവതിയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നായ ഇത് നഗരത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Aruna

തൃശൂർ പെരിങ്ങാവ് ശ്രീ ധന്വന്തരി ക്ഷേത്രം

തൃശൂർ പെരിങ്ങാവ് ശ്രീ ധന്വന്തരി ക്ഷേത്രം

തൃശൂർ പെരിങ്ങാവ് ശ്രീ ധന്വന്തരി ക്ഷേത്രം സ്വർഗ്ഗവാതിൽ ഏകാദശി ചടങ്ങുകൾക്ക് പ്രസിദ്ധമാണ്.
പാലാഴിയിൽ അമൃത് കടയുന്ന സമയത്ത് അമൃതകലശവുമായി വന്നവതരിച്ച വിഷ്ണുവാണ് ധന്വന്തരി ഭഗവാൻ. രോഗികളും വൈദ്യന്മാരും ഒരുപോലെ ആരാധിക്കുന്ന ഭഗവാനാണിത്.

നെല്ലുവായ് വൈകുണ്ഠ ഏകാദശി

നെല്ലുവായ് വൈകുണ്ഠ ഏകാദശി

വൈകുണ്ഠ ഏകാദശി അതീവപ്രാധാന്യത്തോടെ നടത്തുന്ന മറ്റൊരു വിഷ്ണു ക്ഷേത്രമാണ് തൃശൂർ ജില്ലയിലെ തന്നെ നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം. ഈ ദിവസം വിശ്വാസികൾ ക്ഷേത്രത്തിലെത്തി നിറമാല വഴിപാട് നടത്തുന്നത് കാലങ്ങളായി വരുന്ന ആചാകമാണ്. രോഗശമിനിയായ മുക്കുടി ഔഷധ പ്രസാദം ഈ ദിവസം ഇവിടെ വിശ്വാസികൾക്ക് നല്കും.

PC:Kerala Culture

കേരളത്തിനു പുറത്ത്

കേരളത്തിനു പുറത്ത്

കേരളത്തിനു വെളിയിൽ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിഷ്ണു ക്ഷേത്രങ്ങളിൽ വലിയ രീതിയിൽ വൈകുണ്ഠ ഏകാദശി ആചരിക്കുന്നു. തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രം, രംഗനാഥ സ്വാമി ക്ഷേത്രം തമിഴ്നാട്, ബദ്രിനാഥ ക്ഷേത്രം ഉത്തരാഖണ്ഡ്, ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം തമിഴ്നാട്, ആദികേശവ പെരുമാൾ ക്ഷേത്രം കന്യാകുമാരി തുടങ്ങിയ ക്ഷേത്രങ്ങളിലെ സ്വര്‍ഗ്ഗവാതിൽ ഏകാദശിയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുവാനെത്തുന്നത്. തിരുപ്പതിയിൽ ഈ വർഷം എട്ടു ലക്ഷത്തോളം തീര്‍ത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്.

മോക്ഷഭാഗ്യം നല്കുന്ന വൈകുണ്ഠ ഏകാദശി, ക്ഷേത്രദർശനത്തിൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾമോക്ഷഭാഗ്യം നല്കുന്ന വൈകുണ്ഠ ഏകാദശി, ക്ഷേത്രദർശനത്തിൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

തിരുപ്പതിയിലെ വൈകുണ്ഠ ഏകാദശി ദർശനം പത്ത് ദിവസം, 8 ലക്ഷം പേര്‍ക്ക് ദര്‍ശനം, ബുക്കിങ് ഇങ്ങനെതിരുപ്പതിയിലെ വൈകുണ്ഠ ഏകാദശി ദർശനം പത്ത് ദിവസം, 8 ലക്ഷം പേര്‍ക്ക് ദര്‍ശനം, ബുക്കിങ് ഇങ്ങനെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X