Search
  • Follow NativePlanet
Share
» »മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, ആഗ്രഹങ്ങള്‍ സഫലമാകുവാന്‍ കാര്യസിദ്ധി പൂജ! കൂനമ്പായിക്കുളം വിശേഷങ്ങള്‍

മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, ആഗ്രഹങ്ങള്‍ സഫലമാകുവാന്‍ കാര്യസിദ്ധി പൂജ! കൂനമ്പായിക്കുളം വിശേഷങ്ങള്‍

കൂനമ്പായിക്കുളത്തമ്മ എന്ന പേരിലാണ് ഇവി‌ടെ ഭദ്രകാളിയെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം

കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഏറെ പ്രസിദ്ധമാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം. മലയാളനാട്ടിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം കൊല്ലം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വലിയ കൂനമ്പായിക്കുളം ക്ഷേത്രം അല്ലെങ്കിൽ കൂനമ്പായിക്കുളം ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. കൂനമ്പായിക്കുളത്തമ്മ എന്ന പേരിലാണ് ഇവി‌ടെ ഭദ്രകാളിയെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം

വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം

വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം

പ്രത്യേകതകള്‍ ഏറെയുണ്ട് കൊല്ലത്തിന്‍റെ അഭിമാനമായ വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്. ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ ദോഷങ്ങള്‍ അകലുമെന്നാണ് വിശ്വാസം. കൊടുങ്ങല്ലൂരമ്മയാണ് ഇവിടുത്തെ കൂനമ്പായിക്കുളത്തമ്മ എന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്.

PC:Vinodquilon

കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം

കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം

കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം
ഐതിഹ്യങ്ങളും കഥകളും ഏറെയുണ്ട് ലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിനു പറയുവാന്‍. കണ്ണകിയുടെ കഥ നമുക്കെല്ലാവര്‍ക്കും പരിചിതമാണ്. തന്റെ ഭര്‍ത്താവിനെ കുറ്റവാളിയാക്കിയ പാണ്ഡ്യനാ‌ിനെ ശപിച്ച് നശിപ്പിച്ച കണ്ണകി പിന്നീട് എത്തിയത് കേരളത്തിലാണ്. പല സംഭവങ്ങള്‍ക്കും ശേഷം കൊടുങ്ങല്ലൂരില്‍ എത്തുകയും അവിടെ കുടിയിരുന്ന് ദേവിയുടെ അവതാരം പൂര്‍ത്തിയാക്കുകയും ചെയ്തുവത്രെ.
ഐതിഹ്യങ്ങളും കഥകളും ഏറെയുണ്ട് ലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിനു പറയുവാന്‍. കണ്ണകിയുടെ കഥ നമുക്കെല്ലാവര്‍ക്കും പരിചിതമാണ്. തന്റെ ഭര്‍ത്താവിനെ കുറ്റവാളിയാക്കിയ പാണ്ഡ്യനാ‌ിനെ ശപിച്ച് നശിപ്പിച്ച കണ്ണകി പിന്നീട് എത്തിയത് കേരളത്തിലാണ്. പല സംഭവങ്ങള്‍ക്കും ശേഷം കൊടുങ്ങല്ലൂരില്‍ എത്തുകയും അവിടെ കുടിയിരുന്ന് ദേവിയുടെ അവതാരം പൂര്‍ത്തിയാക്കുകയും ചെയ്തുവത്രെ.

കൂനമ്പായിക്കുളത്ത് എത്തുന്നു

കൂനമ്പായിക്കുളത്ത് എത്തുന്നു

കൊടുങ്ങല്ലൂരില്‍ കുടിയിരുന്ന ദേവിയെ തേടിപല ഭാഗങ്ങളില്‍ നിന്നും വിശ്വാസികളെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ദേവി ഭക്തനായ ഒരു കാരണവരും ഉണ്ടായിരുന്നു. സ്ഥിരമായി കൊടുങ്ങല്ലൂരില്‍ പോയിരുന്ന അദ്ദേഹം ഭജനയിരുന്ന് ദേവിയെ പ്രത്യക്ഷപ്പെടുത്തി ആനയിച്ച് മണ്ണുകൂട്ടി പീഠമുണ്ടാക്കി പച്ചക്കൊട്ടിൽ കെട്ടി അതിൽ കൊടുങ്ങല്ലൂർ ഭദ്രകാളിയെ കുടിയിരുത്തി ആദരിച്ചു. പിന്നീട് എല്ലാ ആണ്ടുകാലങ്ങളിലും ദേവിയെ ആനയിച്ച് കൊണ്ടുവന്ന് പച്ചക്കൊട്ടിൽ കെട്ടി തോറ്റം പാട്ടും വട്ടിപ്പടുക്കയും നൽകി കുരുതിപൂജയും നടത്തി വരുന്നു. അങ്ങനെയാണ് ഇവിടെ കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം എത്തിയതെന്നാണ് വിശ്വാസം. പ്രദേശത്തിന്റെ ഐശ്വര്യത്തിനു കാരണവും ദേവിയുടെ ഈ ചൈതന്യമാണത്രെ.

പനങ്കാവ് ക്ഷേത്രവും കൂനമ്പായിക്കുളവും

പനങ്കാവ് ക്ഷേത്രവും കൂനമ്പായിക്കുളവും

ഇവിടുത്തെ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ആദ്യകാലങ്ങളില്‍ ചേരൻമാരുടെ യുദ്ധദേവതയായിരുന്ന കൊറ്റവൈയുടെ മേൽക്കൂരയില്ലാത്ത ക്ഷേത്രമായിരുന്നു ഇവിടം. പിന്നീട് യുദ്ധങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെല്ലാം ശേഷം ഇവിടം ഇത് പനങ്കാവ് ക്ഷേത്രം എന്നറിയപ്പെട്ടുവേണാട്ടു രാജാക്കൻമാരുടെ പരദേവതയായിരുന്നു പനങ്കാവമ്മ.ക്ഷേത്രത്തിനു ചുറ്റുമായി പനങ്കാവ് കോട്ടയും കൊട്ടാരവും കടലിനാൽ ചുറ്റപ്പെട്ടുണ്ടായിരുന്നു. എന്നാല്‍ എ.ഡി.1681ലെ ഡച്ചാക്രമണത്തോടെ ഈ ക്ഷേത്രം നാമാവശേഷമായി. പിന്നീട് കാലങ്ങള്‍ക്കു ശേഷം ഇവിടെ ഭദ്രകാളിയുടെ ഒരു കാവ് നിര്‍മ്മിക്കപ്പെട്ടു. അന്ന് കാവിനു മുമ്പിൽ വിശാലമായ ഒരു കുളമുണ്ടായിരുന്നു. കൂരമ്പ എന്നു അറിയപ്പെട്ടിരുന്ന ഭദ്രകാളിയുടെ ഈ കാവ് അങ്ങനെ കൂരമ്പക്കാവ്കുളം എന്ന് വിളിക്കപ്പെട്ടു. കാലാന്തരത്തിൽ കൂരമ്പക്കാവ് കുളം എന്നത് കൂനമ്പക്കാവ് കുളം എന്നും പിന്നീട് കൂനമ്പായിക്കുളം ആയി മാറി എന്നും കരുതുന്നു.

 മൂന്നു ക്ഷേത്രങ്ങള്‍

മൂന്നു ക്ഷേത്രങ്ങള്‍

കൊല്ലത്തെ കൂനമ്പായിക്കുളവും കൊടുങ്ങല്ലൂരിലെ ഭഗവതി ക്ഷേത്രവും കോഴിക്കോട്ടെ പിഷാരിക്കാവും തമ്മില്‍ അഭേദ്യമായ ചില ബന്ധങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഒരേ കാലഘട്ടത്തിനോട് അടുപ്പിച്ചാണ് മൂന്നു ക്ഷേത്രങ്ങളും നിര്‍മ്മിക്കപ്പെട്ടത്. ഈ മൂന്ന് ക്ഷേത്രങ്ങളും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നു. ഇവയ്ക്ക് കടലുമായുള്ള അകലവും തുല്യം തന്നെ.

 മേടം ഒന്നാം തീയതി

മേടം ഒന്നാം തീയതി


പല പ്രത്യേകതകളും ക്ഷേത്രത്തിനുണ്ട്. അതിലൊന്ന് എല്ലാ വർഷവും മേടം ഒന്നാം തീയതി സൂര്യൻ പനങ്കാവിന് അഥവാ കൂനമ്പായിക്കുളത്തിന് നേർ മുകളിലായി 90° കോണളവിൽ എത്തുന്നതാണ്.

മേൽക്കൂര ഇല്ലാത്തതുമായ ശ്രീകോവില്‍

മേൽക്കൂര ഇല്ലാത്തതുമായ ശ്രീകോവില്‍

നിര്‍മ്മാണത്തില്‍ ഏറെ പ്രത്യേകതകള്‍ ഈ ക്ഷേത്രത്തിനുണ്ട്. കൃഷ്ണ ശിലയിലാണിത് നിര്‍മ്മിച്ചിരിക്കുന്നത്. വ‌‌ടക്കു ദിശയിലേക്കാണ് ക്ഷേദ്ര ദര്‍ശനം. നാലുകെ‌ട്ടിന്റെ രൂപത്തില്‍ ചെമ്പോല മേഞ്ഞ ശ്രീകോവിലാണ് ഇവി‌ടെയുള്ളത്.
ഭദ്രകാളിയുടെ പഞ്ചലോഹ വിഗ്രഹം ആണ് പ്രതിഷ്ഠ.
ഗണപതി, വീരഭദ്രൻ, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരൻ, കണ്ഠാകർണൻ, യക്ഷി, നാഗരാജാവ്, നാഗയക്ഷി എന്നിവര്‍ ഇവിടെ ഉപദേവതകളായുണ്ട്.

കാര്യസിദ്ധി പൂജ

കാര്യസിദ്ധി പൂജ

കാര്യസിദ്ധി പൂജയ്ക്ക് ഏറെ പ്രസിദ്ധമാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം. എല്ലാ ചൊവ്വാഴ്ചയും രാവിലെ 9.30നു ആണ് പൂജ നടക്കുന്നത്. ഇരുപത്തിയൊന്നാഴ്ച തുടര്‍ച്ചയായി പൂജയില്‍ പങ്കെടുത്താല്‍ ഏതാഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം. രാഹുദോഷങ്ങൾ, മംഗല്യദോഷങ്ങൾ എന്നിവ അകറ്റുവാനും ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം. ഇത് കൂടാതെ നീരാജ്ഞന വിളക്ക് , നാഗപൂജ, നാരങ്ങാവിളക്ക് , ഐശ്വര്യ പൂജ എന്നിവയും ഇവിടെ അര്‍പ്പിക്കാറുണ്ട്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കൊല്ലം ജില്ലയില്‍ പള്ളിമുക്ക് വടക്കേ വിളയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2.5 കിലോമീറ്റര്‍ അകലെയുള്ള ഇരവിപുരം റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവുമടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ആറു കിലോമീറ്റര്‍ അകലെയാണ് കൊല്ലം ടൗണ്‍ സ്ഥിതി ചെയ്യുന്നത്.

ചിത്രങ്ങള്‍ക്ക് കടപ്പാട് :Valiya Koonambaikulam Temple

കാർത്തവീര്യാർജ്ജുനന്‍ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രം, ദര്‍ശനം പടിഞ്ഞാറ്, പൂരത്തിന് പോകാം അനുഗ്രഹം നേടാം!കാർത്തവീര്യാർജ്ജുനന്‍ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രം, ദര്‍ശനം പടിഞ്ഞാറ്, പൂരത്തിന് പോകാം അനുഗ്രഹം നേടാം!

നിധികളുടെ രാജ്യം... കണ്ടെത്തുവാന്‍ ഇനിയും രഹസ്യങ്ങള്‍ ബാക്കി!ബള്‍ഗേറിയയെന്ന ചരിത്രഭൂമിനിധികളുടെ രാജ്യം... കണ്ടെത്തുവാന്‍ ഇനിയും രഹസ്യങ്ങള്‍ ബാക്കി!ബള്‍ഗേറിയയെന്ന ചരിത്രഭൂമി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X