Search
  • Follow NativePlanet
Share
» »ചുരംകയറിയെത്തുന്ന വാഴമലയുടെ വിശേഷങ്ങൾ

ചുരംകയറിയെത്തുന്ന വാഴമലയുടെ വിശേഷങ്ങൾ

വാഴമലയുടെ സൗന്ദര്യത്തെ തകർക്കരുതേ | Oneindia Malayalam

മഞ്ഞുപെയ്യുന്ന വൈകുന്നേരങ്ങളും ആകാശത്തെ മുട്ടി നിൽക്കുന്ന കൂറ്റൻമരങ്ങളും...പച്ച പുതച്ച കാഴ്ചകളാണ് ചുറ്റോടുചുറ്റും....വളവുകളും തിരിവുകളും പിന്നിട്ട് ചെന്നു നിൽക്കുന്ന ഒരു സ്വർഗ്ഗം.... മനസ്സും മൂഡും ഒരുപോലെ ചില്‍ ചെയ്യിക്കുന്ന വാഴമല... രണ്ടു വർഷം മുൻപ് വരെ സോഷ്യൽമീഡിയ ഹിറ്റാക്കിയ ഇടങ്ങളുടെ പട്ടികയിലുണ്ടായിരുന്ന അതേ വാഴമല തന്നെ... പക്ഷേ ഇന്നെന്താണ് വാഴമലയ്ക്ക് സംഭവിച്ചത് എന്നറിയുമോ?

വാഴമല...പാനൂരിലെ സ്വർഗ്ഗം

വാഴമല...പാനൂരിലെ സ്വർഗ്ഗം

സോഷ്യൽമീഡിയ പ്രശസ്തമാക്കിയ തൊള്ളായിരംകണ്ടിയും മീശപ്പുലിമലയും പോലെ തന്നെ കയറിവന്ന ഒരിടമാണ് വാഴമലയും. കോടമഞ്ഞും വെള്ളച്ചാട്ടങ്ങളും പച്ചപ്പും ഒക്കെയുള്ള ഈ സ്ഥലത്തെ കണ്ണൂരിലെ വയനാട് എന്നു വിളിച്ചാൽ പോലും മതിയാവില്ല...അത്രയും കിടിലൻ കാഴ്ചകളും അനുഭവങ്ങളുമാണ് ഇവിടെയെത്തുന്നവർക്ക് ഈ നാട് സമ്മാനിക്കുന്നത്.

വാഴമലയ്ക്ക് പേരുകിട്ടിയ കഥ അറിയില്ലെങ്കിലും ഇവിടുത്തുകാർ പറയുന്ന കഥ രസകരമാണ്. ഇവിടേയ്ക്ക് വരുമ്പോൾ വഴിയുടെ മുഴുവൻ രണ്ടു വശത്തും വാഴകൾ തന്നെയാണ് പ്രധാന കാഴ്ച. വാഴകൾ നിറഞ്ഞു നിൽക്കുന്ന സ്ഥലത്തെ വാഴമലയെന്നല്ലാതെ പിന്നെന്താണ് വിളിക്കുക....

മൺസൂൺ യാത്രയാണോ...വാഴമല മസ്റ്റ്

മൺസൂൺ യാത്രയാണോ...വാഴമല മസ്റ്റ്

എപ്പോൾ വേണമെങ്കിലും പോകുവാൻ പറ്റിയ ഇടമാണെങ്കിലും മഴക്കാലത്ത് ബൈക്കിലെത്തുന്ന യുവാക്കൾ തന്നെയാണ് വാഴമലയുടെ പ്രത്യേകത. ഇവിടേക്കുളേള വളഞ്ഞു പുളഞ്ഞ റോഡും പാറക്കെട്ടിലൂടെയും മറ്റും കയറിയിറങ്ങിയുള്ള യാത്രയും അതിനിടയിലെ കാഴ്ചകളും ഒക്കെ യൂത്തന്മാരുടെ പ്രിയപ്പെട്ട ഇടമാക്കി വാഴമലയെ മാറ്റുന്നു. മലയുടെ മുകളിലൂടെ 12 കിലോമീറ്ററിലധികം ദൂരം മഴയിൽ കുളിച്ച് നടക്കുവാനുള്ള അവസരമാണ് ഇവിടെയുള്ളത്.

മഴക്കാലത്ത് മാത്രമല്ല...

മഴക്കാലത്ത് മാത്രമല്ല...

മഴക്കാലത്ത് മാത്രമല്ല സഞ്ചാരികൾ വാഴമലയെ തേടിയെത്തുന്നത്. ഫേസ്ബുക്ക് പേജിലൂടെയും പോയവരിൽ നിന്നുമൊക്കെ ഈ നാടിനെക്കുറിച്ചറിഞ്ഞ് വിദേശങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടെ എത്തുന്നു. ഓരോ അടി മുന്നോട്ട് വയ്ക്കുമ്പോഴും കൊതിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടുത്തേത്. എത്ര വലിയ ക്യാമറയ്ക്കുപോലും പകർത്തുവാൻ പറ്റില്ല ഈ വാഴമലയുടെ ഭംഗി എന്നതാണ് യാഥാർഥ്യം. വെള്ളച്ചാട്ടത്തിൽ കുളിച്ചും ഓഫ് റോഡ് ഡ്രൈവ് നടത്തിയും ഒക്കെ മാത്രം എത്തിപ്പെടുവാൻ പറ്റുന്ന വാഴമലയെ എങ്ങനെയാണ് യാത്രകളിൽ നിന്നും മാറ്റി നിർത്തുക.

ആ 12 കിലോമീറ്റർ

ആ 12 കിലോമീറ്റർ

ചെറുവാഞ്ചേരിയിൽ നിന്നും മുകളിലേക്കുള്ള ആ 12 കിലോമീറ്റർ ദൂരമാണ് വാഴമലയെ വാഴമലയാക്കി മാറ്റുന്നത്. വയനാട് ചുരം കയറുന്ന ഒരു ഫീലിൽ മുകളിലോട്ടങ്ങു കയറിപ്പോവാം. വളഞ്ഞ റോഡും കോടമഞ്ഞിറങ്ങി മറയ്ക്കുന്ന കാഴ്ചകളും അതിനെ മാറ്റി കയറിപ്പോകേണ്ട കയറ്റങ്ങളും യാത്രയുടെ ഹരമാണ്. ഇന്ന് വഴി മുഴുവനായും ടാറിട്ടിട്ടുണ്ടെങ്കിലും ഓഫ് റോഡ് ഫീൽ ലഭിക്കുമെന്നതിൽ സംശയമില്ല. മുകളിലോട്ട് കയറുമ്പോള്‍ ഒരു പ്രത്യേകതരം തണുപ്പാണ് ഇവിടെ അനുഭവപ്പെടുക. താഴെ മുഴുവൻ കൊടുംചൂട് അനുഭവപ്പെട്ടാലും ഇവിടെ മാത്രം തണുപ്പായിരിക്കും. അതും കോടമഞ്ഞിന്റെ അകമ്പടിയിൽ. ..

 വാഴമല വെള്ളച്ചാട്ടം

വാഴമല വെള്ളച്ചാട്ടം

വാഴമലയുടെ ഉയരങ്ങളിലേക്കുള്ള യാത്രയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഇടമാണ് വാഴമല വെള്ളച്ചാട്ടം. ഒരു ചെറിയ നടവഴിയിലൂടെ മാത്രം എത്തിപ്പെടുവാൻ സാധിക്കുന്ന വാഴമല വെള്ളച്ചാട്ടം ഒരു കിടിലൻ കാഴ്ച തന്നെയാണ് സമ്മാനിക്കുന്നത്. ഇവിടെ ഇറങ്ങി കുളിക്കുവാനും സൗകര്യമുണ്ട്.

വിമാനപ്പാറ

വിമാനപ്പാറ

വാഴമലയ്ക്കകത്തെ മറ്റൊരു അക്ഭുത കാഴ്ചയാണ് വിനാമപ്പാറ. പാറക്കെട്ടുകളിലൂടെയും റബർതോട്ടത്തിലൂടെയും ഒക്കെ മാത്രം നടന്നെത്തുവാൻ സാധിക്കുന്ന വിമാനപ്പാറയുടെ പേരിൽ തന്നെയുണ്ട് അതിന്‍റെ പ്രത്യേകത. വിമാനം ലാന്‍ഡ് ചെയ്യുവാന്‍ നിന്നതുപോലെയാണ് ഇതിന്റെ രൂപം. ഒരൊറ്റ കല്ലിൽ ബാലൻസ് ചെയ്തു നിൽക്കുന്ന ഇതിന്റെ മുകളിൽ കയറിയാൽ കണ്ണൂരിന്റെ കുറേ ഭാഗങ്ങള്‍ കാണാം. ഇവിടെ നിന്നും ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ കണ്ണവം കാടുകളിലെത്താം.

വാഴമലയുടെ മുകളിൽ നിന്നും കോഴിക്കോടേയ്ക്ക് നടന്നെത്തുവാൻ പറ്റുന്ന ചില വഴികളുണ്ട്.

പക്ഷേ, ഇന്ന് ...

പക്ഷേ, ഇന്ന് ...

കണ്ണൂരിലെ തന്നെ ഏറ്റവും മികച്ച ഓഫ് റോഡിങ്ങ്, ട്രക്കിങ്ങ് അനുഭവങ്ങൾ നല്കിയ വാഴമല പക്ഷേ, ഇന്ന് അപകടത്തിലാണ്. അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളും കാടിനുള്ളിലെ മരംകടത്തും ഒക്കെ ഈ നാടിനെ നശിപ്പിക്കുകയാണ്. ഒരു കനത്ത മഴ പെയ്താൽ തന്നെ ഇവിടുത്തെ മണ്ണിടിയും. അത് ചെന്നെത്തുക ഇതിന്റെ താഴെയുള്ള ഇടത്തേയ്ക്കും. പ്രകൃതിയ്ക്ക് മാത്രമല്ല, ഇവിടെ ജീവിക്കുന്നവർക്കും അവിടുത്തെ അനധികൃത പാറപൊട്ടിക്കൽ ഒരു ഭീഷണി തന്നെയാണ്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കണ്ണൂർ ജില്ലയിൽ പാനൂരിന് സമീപമാണ് വാഴമല സ്ഥിതി ചെയ്യുന്നത്.പാനൂരിന് അടുത്തുള്ള പൊയിലൂരിൽ നിന്നും 12 കിലോമീറ്ററും ചെറുവാഞ്ചേരിയിൽ നിന്നും 15 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കോളയാട് നിന്നും ഇവിടേക്ക് എട്ടു കിലോമീറ്ററുണ്ട്.

കണ്ണൂരിൽ നിന്നും വരുമ്പോൾ കണ്ണൂർ-കൂത്തുപറമ്പ റോഡിൽ കയറി അഞ്ചാം പീടിക-കൊളത്തുവയൽ വഴി ഇവിടെ എത്താം. 46 കിലോമീറ്ററാണ് ദൂരം. കണ്ണൂർ, കാസർകോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. കോഴിക്കോടു നിന്നും വരുമ്പോൾ മാഹി-പാനൂർ-പാറാട് - ചെറുവാഞ്ചേരി റോഡ് വഴി എത്താം. വയനാട്ടിൽ നിന്നും നെടുമ്പൊയിൽ-കണ്ണവം-ചെറുവാഞ്ചേരി-വാഴമല വഴിയെത്താം.

കണ്ണൂരിലെ കാണാത്ത വെള്ളച്ചാട്ടങ്ങൾ തേടിയൊരു യാത്ര

കേക്കിന്‍റെയും ക്രിക്കറ്റിന്‍റെയും നാട്ടിലെ കടലെടുക്കാത്ത ചരിത്രം

വാഴമലയെക്കുറിച്ച് കൂടുതലറിയാം

വാഴമലയെക്കുറിച്ച് കൂടുതലറിയാം

Read more about: kannur waterfalls destination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more