വേളാങ്കണ്ണി ആരോഗ്യമാതാവ്
വേളാങ്കണ്ണി മാതാവ് എന്നു പറയുമെങ്കിലും ശരിക്കും വേളാങ്കണ്ണി ആരോഗ്യമാതാവ് ആണ് ഇവിടുത്തേത്. ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത് എന്നാണ് വേളാങ്കണ്ണിദേവാലയത്തിന്റെ പേര്. ഈ ദേവാലയത്തിൽ നിന്നും കുറച്ചു ദൂരെയുള്ള അണ്ണാപ്പിള്ള തെരുവിലെ മാതാക്കുളത്തിനടുത്തുള്ള ഒരു ഇടയബാലന് മാതാവ് ദര്‍ശനം നല്കിയതോടെയാണ് വേളാങ്കണ്ണിയുടെ ചരിത്രം മാറുന്നത്. പിന്നീട് പലര്‍ക്കും മാതാവ് ദര്‍ശനം നല്കുകയും അവര്‍ക്കൊക്കെ അത്ഭുതകരമായ രോഗശാന്തി ലഭിക്കുകയും ചെയ്തതോടെ ഇവിടുത്തെ മാതാവ് ആരോഗ്യമാതാവ് എന്നറിയപ്പെടുവാന്‍ തുടങ്ങി. വേളാങ്കണ്ണി പള്ളിയെ മാർപ്പാപ്പ 1962-ൽ ബസിലിക്കയായി ഉയർത്തി.
PC:Sajanjs
മാതാവിന്‍റെ രൂപം
വേളാങ്കണ്ണി മാതാവിന്റെ രൂപം ലോകമെമ്പാടും അറിയപ്പെടുന്നതാണ്. എന്നാല്‍ ഈ രൂപത്തിലുള്ള മാതാവിനെ ഇവിടെ മാത്രമേ കാണുവാന്‍ സാധിക്കൂ. മഞ്ഞ സാരിയിടുത്ത് കഴുത്തില്‍ ആഭരണങ്ങളണിഞ്ഞ് കണ്ണിയേശുവിനെ കൈയ്യിലേന്തിയുള്ള നില്‍ക്കുന്ന രൂപത്തിലാണ് ഇവിടുത്തെ മാതാവുള്ളത്.
PC:Nancy.ceo2020
വേളാങ്കണ്ണി തിരുന്നാള്‍ 2022
എല്ലാ വര്‍ഷവും ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 7 വരെയാണ് ഇവിടുത്തെ മാതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ആരോഗ്യമാതാവെന്ന പേരില്‍ ആരാധിക്കുന്ന വേളാങ്കണ്ണി മാതാവിന്റെ സന്നിധിയിലെത്തി പ്രാര്‍ത്ഥിക്കുവാനാണ് വിശ്വാസികളിവിടെയെത്തുന്നത്. 29-ാം തിയതി കൊടിയേറ്റോടുകൂടി ആരംഭിച്ച പെരുന്നാള്‍ ആഘോഷപൂര്‍വ്വമായ പ്രദക്ഷിണത്തോടെയാണ് വലിയ പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 8 ന് അവസാനിക്കുന്നത്. പത്ത് ലക്ഷത്തോളം വിശ്വാസികളെയാണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന പെരുന്നാളിന് പ്രതീക്ഷിക്കുന്നത്.
PC:wikimedia
വേളാങ്കണ്ണിയിലെത്തുവാന്‍
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും റോഡ് മാര്‍ഗ്ഗവും റെയില്‍മാര്‍ഗ്ഗവും എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടമാണ് വേളാങ്കണ്ണി. വേളാങ്കണ്ണി റെയില്‍വേ സ്റ്റേഷന്‍, നാഗപട്ടിണം റെയില്‍വേ സ്റ്റേഷന്‍ എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. കേരളത്തില്‍ നിന്നു വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകളും ബസ് സര്‍വീസുകളും ഉണ്ട്.
എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ്
കേരളത്തില്‍ നിന്നും ഏറ്റവും എളുപ്പത്തില്‍ വേളാങ്കണ്ണിക്ക് പോകുവാന്‍ പറ്റിയത് എറണാകുളം-പുനലൂര്‍- ചെങ്കോട്ട- വേളാങ്കണ്ണി എക്സ്പ്രസിനാണ്. പ്രതിവാര സ്പെഷ്യല്‍ ട്രെയിന്‍ ആയിരുന്ന ഇത് പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് ആഴ്ചയില്‍ രണ്ടു ദിവസം വീതമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
തിങ്കള്‍, ശനി ദിവസങ്ങളില്‍ എറണാകുളത്തു നിന്നു വേളാങ്കണ്ണിക്കും ഞായര്‍, ചൊവ്വാ ദിവസങ്ങളില്‍ വേളാങ്കണ്ണിയില്‍ നിന്നു തിരിച്ച് എറണാകുളത്തേയ്ക്കും സര്‍വീസ് നടത്തും.
PC:Parichay Sen
എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് സമയക്രമം
എറണാകുളത്തു നിന്നും ശനി, തിങ്കള്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12:35ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ കോട്ടയം 01:40, ചങ്ങനാശേരി 02:03,തിരുവല്ല 02:13,ചെങ്ങന്നൂർ 2:23, മാവേലിക്കര 2:38, കായംകുളം 02:48, ശാസ്താംകോട്ട 03:14, കൊല്ലം 04:20, കുണ്ടറ 04:51, കൊട്ടാരക്കര 05:04, പുനലൂർ :05:40, തെന്മല :06:24, ചെങ്കോട്ട :07:55, കടയനല്ലൂർ :08:25, ശങ്കരൻകോവിൽ :09:01,രാജപാളയം :09:25,ശിവകാശി : 9:55,വിരുദനഗർ :10:28, അറുപ്പ്കോട്ടെ :10:48, കാരക്കുടി : പുലർച്ചെ 01:05, അരന്തഗി :01:48, പട്ട്കോട്ടൈ :02:20,അതിരാംപട്ടണം :02:39, തിരുത്തുറൈപൂണ്ടി :03:18, തിരുവാരൂർ :04:05, നാഗപട്ടണം :05:00 വഴി ഞായറാഴ്ച രാവിലെ 05:50 വേളാങ്കണ്ണിയിലെത്തും.
PC:JK
വേളാങ്കണ്ണി - എറണാകുളംഎക്സ്പ്രസ് സമയക്രമം
വേളാങ്കണ്ണിയില്‍ നിന്നും ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ വൈകിട്ട് 06:30ന് പുറപ്പെടുന്ന ട്രെയിന്‍ നാടപട്ടണം :07:00,തിരുവാരൂർ :08:10,തിരുത്തുറൈപൂണ്ടി :09:00,അതിരാംപട്ടണം :09:38,പട്ട്കോട്ടൈ :09:55,അരന്തംഗി :10:43, കാരൈക്കുടി : 11:20,അറപ്പ്കോട്ടൈ : പുലർച്ചെ 01:18,വിരുദ്നഗർ :01:58, ശിവകാശി :02:23,രാജപാളയം :02:47, ശങ്കരൻകോവിൽ :03:16, കടയനല്ലൂർ :03:37, ചെങ്കോട്ട :04:15, തെന്മല :05:13, പുനലൂർ :06:50, കൊട്ടാരക്കര :07:32, കുണ്ടറ :07:45, കൊല്ലം :08:20, ശാസ്താംകോട്ട :08:49, കായംകുളം :09:23, മാവേലിക്കര :09:33, ചെങ്ങന്നൂർ :09:48, തിരുവല്ല :09:58, ചങ്ങനാശേരി :10:08, കോട്ടയം :10:30 വഴി എറണാകുളത്ത് 12:00 മണിക്ക് എത്തും.
PC:softeeboy
ടിക്കറ്റ് നിരക്ക്
എറണാകുളത്തു നിന്നും വേളാങ്കണ്ണി യാത്രയ്ക്ക് സ്ലീപ്പര്‍ ടിക്കറ്റിന് 485 രൂപയും ത്രീ ടയര്‍ എസിക്ക് 1315 രൂപയും ടൂ ടയര്‍ എസിക്ക് 1875 രൂപയുമാണ് നിരക്ക്.
PC:Santhoshkumar Sugumar
തിരുവനന്തപുരം-വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിന്‍ 06012/06011
വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് ബുധനാഴ്ച ദിവസങ്ങളില്‍ സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 3.25 ന് പുറപ്പെടുന്ന ട്രെയിന്‍ ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല, നാഗര്‍കോവില്‍, വള്ളിയൂര്‍. തിരുനെല്‍വേലി, വിരുദ്നഗര്‍, മധുരെ, ഡിണ്ടിഗല്‍,തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ വഴി പിറ്റേദിവസം അതായത് വ്യാഴാഴ്ച വേളാങ്കണ്ണിയിലെത്തും.
തിരുവനന്തപുരത്തു നിന്നും വേളാങ്കണ്ണി യാത്രയ്ക്ക് സ്ലീപ്പര്‍ ടിക്കറ്റിന് 435 രൂപയും ത്രീ ടയര്‍ എസിക്ക് 1195 രൂപയും ടൂ ടയര്‍ എസിക്ക് 1700 രൂപയുമാണ് നിരക്ക്.
എറണാകുളം - കാരയ്ക്കൽ ടീ ഗാർഡൻ എക്സ്പ്രസ്
ട്രിച്ചി വഴി പോകുന്ന പ്രതിദിന ട്രെയിനാണിത്. ഇതിൽ കയറി നാഗപട്ടിണത്ത് ഇറങ്ങാം. ഇതിന്ഇ കണക്ഷനായി DEMU സർവീസ് ഉണ്ട്. അല്ലെങ്കിൽ നാഗപട്ടണത്തു നിന്നും ഓട്ടോയ്ക്കോ ബസിനോ പോകുവാനുള്ള ദൂരമേയുള്ളൂ വേളാങ്കണ്ണി പള്ളിയിലേക്ക്.
മംഗലാപുരം -ചെന്നൈ എഗ്മൂർ ട്രെയിനിൽ ട്രിച്ചിയിൽ ഇറങ്ങി കണക്ഷൻ ട്രെയിനിൽ വേളാങ്കണ്ണിക്ക് പോകാം
ചങ്ങനാശ്ശേരി- വേളാങ്കണ്ണി ബസ്
ങ്ങനാശേരിയില്‍ നിന്നും കോട്ടയം, തൃശൂര്‍, പാലക്കാട്, പളനി, ട്രിച്ച്, തഞ്ചാവൂര്‍ വഴി കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ എക്സ്പ്രസ് എയര്‍ബസ് സര്‍വീസ് നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 2.31ന് ചങ്ങനാശ്ശേരിയില്‍ നിന്നും യാത്ര ആരംഭിക്കുന്ന ബസ് 3.01 ന് കോട്ടയത്തും 7.01 ന് തൃശൂരും 9.01ന് പാലക്കാടും പിറ്റേന്ന് പുലര്‍ച്ചെ 7.31ന് വേളാങ്കണ്ണിയിലുമെത്തും. ചങ്ങനാശേരിയില്‍ നിന്ന് 17 മണിക്കൂറാണ് യാത്രാ സമയം. ടിക്കറ്റ് നിരക്ക് 718 രൂപ.
ചേർത്തല - അർത്തുങ്കൽ പള്ളി വഴി വേളാങ്കണ്ണി കെഎസ്ആര്‍ടിസിയുടെ സൂപ്പർഫാസ്റ്റ് സർവീസ്2:30 PM ന് ചേർത്തലയിൽ നിന്നും പുറപ്പെടും
ചെന്നൈ- വേളങ്കണ്ണി
തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട് കോർപറേഷൻ അറിയിച്ചു. സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്‌പോർട്ട് കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് വേളാങ്കണ്ണി പെരുന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 11 വരെ പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തും. തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, ചിദംബരം, പുതുച്ചേരി, ഡിണ്ടിഗൽ, മണപ്പാറ, ഒരിയൂർ, പട്ടുകോട്ടൈ എന്നിവിടങ്ങളില്‍ നിന്നാണ് ടിഎൻഎസ്ടിസിയുടെ സര്‍വീസുകള്‍ ഉള്ളത്.
സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്‌പോർട് കോർപറേഷൻ (എസ്‌ഇടിസി) ചെന്നൈ, ബെംഗളൂരു, തൂത്തുക്കുടി, കന്യാകുമാരി,നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നും വേളാങ്കണ്ണി സർവീസ് നടത്തും. ...
ബസ് പ്രത്യേകം ബുക്ക് ചെയ്തുപോകുവാനാഗ്രഹിക്കുന്നവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബസ് സര്‍വീസുകളും എസ്‌ഇടിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.