Search
  • Follow NativePlanet
Share
» »പകലില്ലാത്ത ഇരു‌ട്ടുനിറ‍ഞ്ഞ 90 ദിവസങ്ങള്‍...കണ്ണാ‌ടിവെച്ച് വെളിച്ചമെത്തിക്കുന്ന ഗ്രാമം..

പകലില്ലാത്ത ഇരു‌ട്ടുനിറ‍ഞ്ഞ 90 ദിവസങ്ങള്‍...കണ്ണാ‌ടിവെച്ച് വെളിച്ചമെത്തിക്കുന്ന ഗ്രാമം..

വിഗാനെല്ലയ്ക്ക് ഒരു പ്രത്യേകയുണ്ട്. വര്‍ഷത്തില്‍ ഏകദേശം മൂന്ന് മാസത്തോളം ഇവിടെ സൂര്യപ്രകാശമെത്തില്ല.

വൈവിധ്യം നിറഞ്ഞ ഭൂപ്രകൃതിയാണ് ലോകത്തിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന്. ചൂട് സഹിക്കുവാന്‍ പറ്റാത്ത ഇടങ്ങള്‍ ഒരുവശത്തുള്ളപ്പോള്‍ സൂര്യന്‍ പോലും എത്താത്ത വിധത്തില്‍ മഞ്ഞുവീഴ്ചയും തണുപ്പുമുള്ള രാജ്യങ്ങളാണ് മറുവശത്തുള്ളത്.
ഇത്തരം വൈവിധ്യങ്ങളോട് ചേര്‍ത്തുവയ്ക്കുവാന്‍ പറ്റിയ വേറൊരി‌ടമുണ്ട്... വിഗാനെല്ല! ഇറ്റലിയിലെ മനോഹരമായ ഇടങ്ങളിലൊന്നായ വിഗാനെല്ലയ്ക്ക് ഒരു പ്രത്യേകയുണ്ട്. വര്‍ഷത്തില്‍ ഏകദേശം മൂന്ന് മാസത്തോളം ഇവിടെ സൂര്യപ്രകാശമെത്തില്ല... അതുതന്നെ, ഈ കാലയളവ് മുഴുവനും ഈ നാട് ഇരുട്ടിലാരിക്കും. എന്നാലോ കാര്യങ്ങള്‍ക്കു മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും സൂര്യന്‍ വന്നില്ലെങ്കിലും സൂര്യന്റെ വെളിച്ചം ഇവിടെയുണ്ട്... എങ്ങെയെന്നല്ലേ.. വായിക്കാം...

വിഗാനെല്ല

വിഗാനെല്ല

ഇറ്റലിയിയുടെ ഭംഗിയെല്ലാം ചേര്‍ന്നു നില്‍ക്കുന്ന വിഗാനെല്ല ഇറ്റലിയുടെയും സ്വിറ്റ്സര്‍ലന്‍ഡിന്‍റെയും അതിര്‍ത്തിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. അന്‍‌ട്രോണ എന്നു പേരുള്ള കൊടുമുടിയുടെ താഴ്ഭാഗത്തായാണ് ഈ ഗ്രാമമുള്ളത്. മറ്റെല്ലാ കാര്യങ്ങളിലും ഒരു ബുദ്ധിമുട്ടും ഇവിടെയില്ലെങ്കിലും ഇവരെ കുഴപ്പിച്ചിരുന്നത് ശൈത്യമാസങ്ങളാണ്. ഏകദേശം മൂന്നു മാസത്തോളം സമയം സൂര്യവെളിച്ചം അറിയാതെ പോലും ശൈത്യത്തില്‍ ഇവിടേക്ക് വരില്ല. രാവും പകലും ഇരുട്ടുനിറഞ്ഞ ജീവിതം ഇവരെ ബുദ്ധിമുട്ടിച്ചിരുന്നതിന് അളവില്ല. ഇതിന്റെ കൂടെത്തന്നെ ശാരീരീക അസ്വസ്ഥതകളും.

PC:3Pappa3

നിഴല്‍ തടയുന്ന സൂര്യവെളിച്ചം

നിഴല്‍ തടയുന്ന സൂര്യവെളിച്ചം

അന്‍‌ട്രോണ പർവതത്തിന്റെ തെറ്റായ വശത്താണ് ഗ്രാമം സ്ഥിതിചെയ്യുന്നത് എന്നതാണ് ഇവിടുത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. പര്‍വ്വതത്തിന്‍റെ താഴ്വരയിലാണ് ഗ്രാമമുള്ളത്. ഈ പര്‍വ്വതത്തിന്റെ നിഴല്‍ വീഴുന്നതു കാരണമാണ് സൂര്യവെളിച്ചം ഇവിടെ എത്തിച്ചേരാത്തത്. ഈ നിഴല്‍ നിഴൽ ശൈത്യകാലത്ത് മൂന്ന് നീണ്ട മാസത്തേക്ക് സൂര്യനെ പൂർണ്ണമായും തടയുന്നു. നാലുമാസത്തോളം കാലം സൂര്യപ്രകാശം വരാതിരുന്ന ചരിത്രവും ഇവിടെയുണ്ടായിട്ടുണ്ട്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഈ സമയം.

PC:Josh Hild

 വഴി കണ്ടെത്തുന്നു

വഴി കണ്ടെത്തുന്നു

നൂറ്റാണ്ടുകളോളം ആളുകള്‍ ഈ പ്രശ്നവുമായി സമരസപ്പെട്ടു ജീവിച്ചുവെങ്കിലും പിന്നീട് വന്ന തലമുറ അതിന് പരിഹാരം കണ്ടെത്തുവാന്‍ തന്നെ ശ്രമിച്ചു. ഇവിടുത്തെ പ്രാദേശിക എഞ്ചിനീയറും ആർക്കിടെക്റ്റുമായ യാക്കോമോ ബോൺസാനിയും ജിയാനി ഫെരാരിയും ചേര്‍ന്ന്
ഇതിനൊരു വഴി കണ്ടെത്തി. ഗ്രാമത്തിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കാൻ ഒരു കണ്ണാടി ഉപയോഗിക്കുക എന്നതായിരുന്നു അത്.

PC:Commons.Wikimedia

കണ്ണാടി സ്ഥാപിക്കുന്നു

കണ്ണാടി സ്ഥാപിക്കുന്നു

2005ൽ വിഗനെല്ല മേയറായിരുന്ന പിയർ ഫ്രാങ്കോ മിദാലിയുടെ പിന്തുണയോടെ 100,000 യൂറോ സമാഹരിച്ച് കണ്ണാടിയുടെ നിർമാണം ആരംഭിച്ചു. 2006 നവംബറിൽ, 1.1 ടൺ ഭാരമുള്ള 40 ചതുരശ്ര മീറ്റർ കണ്ണാടി, 1,100 മീറ്റർ ഉയരത്തിൽ പർവതത്തിന്റെ എതിർവശത്തുള്ള ചരിവിൽ സ്ഥാപിച്ചു. എട്ടു മീറ്റര്‍ വീതിയും അഞ്ച് മീറ്റര്‍ ഉയരവുമാണ് ഈ കണ്ണാടിക്കുള്ളത്. ഒരു ഗ്രാമത്തെ മുഴുവന്‍ പ്രകാശിതമാക്കുവാന്‍ ഇതുപോരാ എന്നതിനാല്‍ ഒരു ഭാഗത്തേയ്ക്ക് മാത്രം വെളിച്ചമെത്തിക്കുന്നതിലാണ് ഇവര്‍ ശ്രദ്ധിച്ചത്. അതിനായി ഇവിടുത്തെ പള്ളിക്ക് മുന്നിലുള്ള വിഗനെല്ലയുടെ പ്രധാന സ്ക്വയർ തിരഞ്ഞെടുത്തു. പകൽ മുഴുവൻ ഈ കണ്ണാടി, അര മൈൽ അകലെയുള്ള ഗ്രാമ ചത്വരത്തിൽ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നു. 300 ചതുരശ്ര യാർഡ് വിസ്തീർണ്ണമുള്ള പ്രദേശത്ത് ദിവസത്തിൽ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശം എത്തുന്നുണ്ട്.
സൂര്യന്‍റെ ദിശ മാറുന്നതിനനുസരിച്ച് കണ്ണാടിയുടെ ചലനം നിയന്ത്രിക്കുവാനുള്ള സംവിധാനങ്ങളും ഇതിലുണ്ട്. ത്തിൽ വരുത്തി, 2006 ഡിസംബർ 17ന് ആണ് ഇവിടെ ആദ്യമായി ഈ പ്രകാശം എത്തിയത്.

PC:Francoerbi

എല്ലിനെപ്പോലും മരവിപ്പിക്കും... സൂര്യനെ കാണാന്‍കിട്ടില്ലാത്ത പകലുകള്‍...തണുത്തുറഞ്ഞ നഗരങ്ങളുടെ കഥയിങ്ങനെഎല്ലിനെപ്പോലും മരവിപ്പിക്കും... സൂര്യനെ കാണാന്‍കിട്ടില്ലാത്ത പകലുകള്‍...തണുത്തുറഞ്ഞ നഗരങ്ങളുടെ കഥയിങ്ങനെ

പിന്തുണയുമായി ഹ്യൂല്‍വെ

പിന്തുണയുമായി ഹ്യൂല്‍വെ

വിഗനെല്ലയില്‍ സൂര്യനെത്താത്തതാണ് പ്രശ്നമെങ്കില്‍ 190 ദിവസങ്ങളിലും സൂര്യനെത്തുന്ന ഒരു ഗ്രാമമുണ്ട്. സ്പെയിനിലെ ഹ്യൂല്‍വെ. വെളിച്ചത്തെ സംരക്ഷിക്കുന്ന വിഗനെല്ലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹ്യൂല്‍വെ വലിയ പിന്തുണയാണ് നല്കിയത്. സൂര്യപ്രകാശമെത്തുന്ന രീതികള്‍ രണ്ടിടങ്ങളിലും സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നത് വിനോദസഞ്ചാരരംഗത്തിനും വളര്‍ച്ചയുണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്.

PC:Pobert Anitei

കാണുവാനെത്തുന്ന സഞ്ചാരികള്‍

കാണുവാനെത്തുന്ന സഞ്ചാരികള്‍

വ്യത്യസ്തമായ ഈ ആശയത്തെക്കുറിച്ചറിഞ്ഞ് ഇത് കാണുവാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെ എത്തുന്നു.മിഡീവല്‍ പീരിഡിലെ നിര്‍മ്മിതികളാണ് വിഗനെല്ലയുടെ മറ്റൊരു പ്രത്യേകത. പുരാതനമായ ദേവാലയങ്ങളും ഇവിടെ എത്തുന്നവര്‍ക്ക് സന്ദര്‍ശിക്കാം

PC:delfi

ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍

അര്‍ജന്‍റീനയേക്കാള്‍ യുനസ്കോ സ്മാരകങ്ങള്‍..പുല്‍മേടും മുന്തിരിത്തോപ്പുകളും...ഇറ്റലിയിലെ ‌‌ടസ്കനി വിശേഷങ്ങള്‍അര്‍ജന്‍റീനയേക്കാള്‍ യുനസ്കോ സ്മാരകങ്ങള്‍..പുല്‍മേടും മുന്തിരിത്തോപ്പുകളും...ഇറ്റലിയിലെ ‌‌ടസ്കനി വിശേഷങ്ങള്‍

Read more about: world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X