» »വിരൂപാക്ഷ: ഹംപിയെ ഹംപിയാക്കുന്ന പുണ്യക്ഷേത്രം

വിരൂപാക്ഷ: ഹംപിയെ ഹംപിയാക്കുന്ന പുണ്യക്ഷേത്രം

Written By: Elizabath

ഹംപിയില്‍ എത്തുന്നവര്‍ ആദ്യം കാണുന്ന കാഴ്ചകളിലൊന്നാണ് ആകാശത്തോളം തലയുയര്‍ത്തി നില്‍ക്കുന്ന വിരൂപാക്ഷ ക്ഷേത്രം. വിജയ നഗര രാജാക്കന്‍മാരുടെ ദൈവവും വഴികാട്ടിയും എല്ലാം ആയിരുന്ന വിരൂപാക്ഷനെ ആരാധിക്കുന്ന, പഞ്ചലിംഗക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട വിരൂപാക്ഷ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍...

ഹംപിയിലെ പുണ്യക്ഷേത്രം

ഹംപിയിലെ പുണ്യക്ഷേത്രം

നൂറുകണക്കിന് ക്ഷേത്രങ്ങള്‍ കാണപ്പെടുന്ന ഹംപിയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് വിരൂപാക്ഷ ക്ഷേത്രം. നിത്യപൂജകള്‍ നടക്കുന്ന ഈ ക്ഷേത്രം ഗ്രാമീണരുടെയും സഞ്ചാരികളുടെയും സ്ഥിരം അഭയകേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്.

PC:Paramita.iitb

പമ്പാപതി വാഴുന്നയിടം

പമ്പാപതി വാഴുന്നയിടം

പമ്പാനദിയെ വിവാഹം കഴിച്ച പരമശിവന്‍ വാഴുന്ന ക്ഷേത്രമെന്ന നിലയില്‍ പമ്പാപതി ക്ഷേത്രം എന്നും ഇതിന് പേരുണ്ട്.

PC:Ram Nagesh Thota

പഞ്ചമുഖങ്ങളുള്ള ശിവന്‍

പഞ്ചമുഖങ്ങളുള്ള ശിവന്‍

അഞ്ച് മുഖങ്ങളുള്ള ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. വിരൂപാക്ഷ, ജമ്പുനാഥ, സോമേശ്വര,വാണിഭദ്രേശ്വര,കിന്നരേശ്വര എന്നീ രൂപങ്ങളാണ് ശിവന് ഇവിടെയുള്ളത്.

PC:Dineshkannambadi

പഞ്ചലിംഗമുള്ള പമ്പാ ക്ഷേത്രം

പഞ്ചലിംഗമുള്ള പമ്പാ ക്ഷേത്രം

പഞ്ചലിംഗമുള്ള പമ്പാ ക്ഷേത്രം എന്ന നിലയില്‍ തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ ഇഅവിടം അറിയപ്പെടുന്നു. വിശുദ്ധ ക്ഷേത്രമായാണ് ഇതിനെ കണക്കാക്കുന്നത്.

PC:IM3847

കഥപറയുന്ന മണ്ഡപങ്ങള്‍

കഥപറയുന്ന മണ്ഡപങ്ങള്‍

ഹംപിയിലെ മറ്റേതൊരു നിര്‍മ്മിതിയെയും പോലെ കല്ലുകളും കൊത്തുപണികളുമാണ് ഇവിടുത്തെയും പ്രത്യേകത. മഹാഭാരതത്തിലെയും മറ്റ് പുരാണങ്ങളിലെയും കഥാസന്ദര്‍ഭങ്ങള്‍ വിവരിക്കുന്ന കൊത്തുപണികള്‍ ഇവിടെ ധാരാളം കാണാം.

PC:G41rn8

ചെറുതില്‍ നിന്നും

ചെറുതില്‍ നിന്നും

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ ഇവിടം വളരെ ചെറിയ ഒന്നായിരുന്നുവത്രെ. പിന്നീട് ദേവരായ രണ്ടാമന്റെയും കൃഷ്ണദേവരായരുടെയം സമയത്താണ് ഇപ്പോള്‍ കാണുന്ന കൂറ്റന്‍ ഗോപുരങ്ങള്‍ നിര്‍മ്മിക്കുന്നതും വലിയ ക്ഷേത്രമാകുന്നതും.

PC:Anil Kusugal

തുംഗഭദ്ര ഒഴുകിയെത്തും ക്ഷേത്രം

തുംഗഭദ്ര ഒഴുകിയെത്തും ക്ഷേത്രം

ഹംപിയുടെ തൊട്ടടുത്തുകൂടി ഒഴുകുന്ന തുംഗഭദ്ര നദിയില്‍ നിന്നും ഒരു ചെറിയ കൈവഴി ക്ഷേത്രത്തിലെത്തുന്നുണ്ടത്രെ. പക്കശാല വഴി വന്ന് തിരികെ നദിയിലേക്കു തന്നെ ഇത് ചെല്ലും.

PC:kanchan joshi

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഹംപിയില്‍ ബസുകള്‍ നിര്‍ത്തുന്നതിന് തൊട്ടു മുന്നിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവിലെ തുടങ്ങുന്ന ഇവിടുത്തെ പൂജകളും പ്രാര്‍ഥനകളും രാത്രി വരെ നീണ്ടു നില്‍ക്കും.

Read more about: hampi, temple, karnataka