Search
  • Follow NativePlanet
Share
» »സിക്കിം വിന്റർ കാർണിവൽ; വിന്റർ ആഘോഷിക്കാൻ സിക്കിമിലേക്ക്!

സിക്കിം വിന്റർ കാർണിവൽ; വിന്റർ ആഘോഷിക്കാൻ സിക്കിമിലേക്ക്!

By Maneesh

സിക്കിമിലേക്ക് ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണെങ്കിൽ, പോകാൻ അധികം വൈകേണ്ട. കാരണം സിക്കിം വിന്റർ കാർണിവൽ(Sikkim Winter Carnival 2013) ഒരു പക്ഷെ നിങ്ങൾക്ക് മിസ് ചെയ്തേക്കാം. ഡിസംബർ 22 മുതൽ 24 വരെയാണ് ഈ വർഷത്തെ സിക്കിം വിന്റർ കാർണിവൽ ആഘോഷിക്കപ്പെടുന്നത്. സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റും സിക്കിം ടൂറിസവും ചേർന്നാണ് ഈ കാർണിവൽ നടത്തുന്നത്.

എന്താണ് പ്രത്യേകതകൾ?

സിക്കിമിലേക്ക് പോകും മുൻപ്, സിക്കിം വിന്റർ കാർണിവലിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് അറിയേണ്ടേ? സിക്കിമിലെ ഭക്ഷണ വൈവിധ്യങ്ങൾ രുചിച്ചറിയാം. ഗാംങ്ടോങിലെ കാഞ്ചൻജംഗ ഷോപ്പിംഗ് കോംപ്ലക്സിലാണ് സിക്കിമിലെ വിവിധ ഗോത്രവർഗക്കാരുടെ വിഭവങ്ങൾ രുചിച്ചറിയാം അവസരം ഒരുക്കിയിരിക്കുന്നത്. വിവിധതരം കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും ഇവിടെയുണ്ടാവും. കൂടാതെ പുഷ്പഫല പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സാഹസിക പ്രിയരാണ് നിങ്ങളെങ്കിൽ സിക്കിമിൽ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി വിസ്മയങ്ങളാണ്. പാരഗ്ലൈഡിംഗ്, മൗണ്ടേൻ ബൈക്കിംഗ്, റോക്ക് ക്ലൈംബിംഗ് അങ്ങനെ നിരവധി ആക്ടിവിറ്റികളാണ് സിക്കിം വിന്റർ കാർണിവലിൽ നിങ്ങളെ കാത്തിരിക്കുന്നത്.

ഫോട്ടോ എക്സിബിഷൻ

ഗാംഗ്ടോക്കിലെ സ്റ്റാർ സിനിമാഹാളിൽ ഒരുക്കുന്ന ഫോട്ടോ എക്സിബിഷനാണ് വിന്റർ കാർണിവലിന് എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊന്ന്. സിക്കിമിലെ ടൂറിസ്റ്റ് സ്പോട്ടുകളുടെയും മറ്റും ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.

സിക്കിമിൽ എത്തിയാൽ വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന 8 കാര്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബുദ്ധ വിഹാരങ്ങൾ

ബുദ്ധ വിഹാരങ്ങൾ

ടിബറ്റൻ ബുദ്ധിസ്റ്റുകളുടെ ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് സിക്കിം. അതിനാൽ തന്നെ സിക്കിമിൽ ചെറുതും വലുതുമായ നിരവധി ബുദ്ധവിഹാരങ്ങൾ കാണാൻ സാധിക്കും. റംടെക് ബുദ്ധവിഹാരമാണ് ഇതിൽ ഏറെ പ്രധാനം. സിക്കിമി‌ൽ എത്തുന്നവർ ഒരിക്കലും സന്ദർശനം ഒഴിവാക്കരുതാത്ത സ്ഥലമാണ് ഇത്.

ചിത്രത്തിന് കടപ്പാട്: dhillan chandramowli

ഗൊയിച്ചാ ലാ ട്രെക്കിംഗ്

ഗൊയിച്ചാ ലാ ട്രെക്കിംഗ്

സിക്കിമിൽ പോയിട്ട് കാഞ്ചൻ ജംഗ കണ്ടില്ലെങ്കിൽ അത് വലിയ നഷ്ടമായിരിക്കും. ഗോയിച്ചാ ലായിലേക്കുള്ള ട്രെക്കിംഗ് ആണ് കാഞ്ചൻ ജംഗ കാണാനുള്ള ഏറ്റവും നല്ല അവസരം. പടിഞ്ഞാറൻ സിക്കിമിലെ യുക്സോമിൽ നിന്നാണ് ഗോയിച്ചായിലേക്കുള്ള ട്രെക്കിം പാത ആരംഭിക്കുന്നത്.

ചിത്രത്തിന് കടപ്പാട്: Carsten.nebel

സിക്കിമിന്റെ വടക്ക്

സിക്കിമിന്റെ വടക്ക്

സഞ്ചാരികളെ എപ്പോഴും ആകർഷിപ്പിക്കുന്ന ഒന്നാണ് വടക്കൻ സിക്കിമിലെ വിദൂര പ്രദേശങ്ങളായ യുംതാങ്, സോപ്ത താഴ്വരകൾ. തുടർച്ചായുണ്ടാകുന്ന മണ്ണിടിച്ചിലും ഭൂമികുലുക്കവും ഈ പ്രദേശത്തേക്കുള്ള യാത്ര വളരെ ദുർഘടമാക്കിയിട്ടുണ്ട്. അത് തന്നെയാണ് ഇവിടേക്കുള്ള യാത്രയിലെ ത്രില്ലും.

ചിത്രത്തിന് കടപ്പാട്: Nichalp

തേയില തോട്ടങ്ങൾ

തേയില തോട്ടങ്ങൾ

സിക്കിമിലെ തേയിലതോട്ടങ്ങളാണ് മറ്റൊരു മനോഹരമായ ദൃശ്യാനുഭവം സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. തെക്കൻ സിക്കിമിലെ ചെറുഗ്രാമമായ തേമിയാണ് തേയിലത്തൊട്ടങ്ങൾക്ക് പേരുകേട്ട സ്ഥലം. സിക്കിമിൽ ഈ പ്രദേശത്ത് മാത്രമേ തേയിലത്തോട്ടങ്ങൾ കാണാൻ കഴിയു.

ചിത്രത്തിന് കടപ്പാട്: Vikramjit Kakati

സുന്ദരമായ സൊംങ്‌കൊ തടാകം

സുന്ദരമായ സൊംങ്‌കൊ തടാകം

സിക്കിമിലെ പേരുകേട്ട തടാകമാണ് സൊങ്‌കൊ തടാകം. പരുക്കൻ മലനിരകളുടെ പശ്ചാത്തലത്തിൽ സുന്ദരമായ കാഴ്ചയാണ് സോംങ്കോ തടാകം സഞ്ചാരികൾക്ക് ഒരുക്കിവയ്ക്കുന്നത്. ഗാംങ്ടോങിൽ നിന്ന് നാലുമണിക്കൂർ യാത്രയുണ്ട് ഇവിടേയ്ക്ക്.

ചിത്രത്തിന് കടപ്പാട്: Anupam Manur

ടീസ്റ്റ നദി

ടീസ്റ്റ നദി

സിക്കിമിന്റെ താഴ്വരയിലൂടെ ശാന്തമായി ഒഴുകുന്ന നദിയാണ് ടീസ്റ്റ നദി. സാഹസികരായ സഞ്ചാരികൾക്ക് റിവർ‌ റാഫ്റ്റിംഗിന് ഇവിടെ സൗകര്യമുണ്ട്.

ചിത്രത്തിന് കടപ്പാട്: Anuj Kumar Pradhan

ടിബറ്റോളജി പഠിക്കാം

ടിബറ്റോളജി പഠിക്കാം

എന്തായാലും സിക്കിമിൽ എത്തിയതല്ലേ? ടിബറ്റൻ സംസ്കാരത്തേക്കുറിച്ചും വജ്രായന ബുദ്ധിസത്തെക്കുറിച്ചും പഠിക്കാൻ ഒരു സ്ഥലമുണ്ട് ഗാങ്ടോക്കിൽ. നാംഗ്യാൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടിബറ്റോളജി.

ചിത്രത്തിന് കടപ്പാട്: Nichalp

റോഡോഡെൻഡ്രോണിന്റെ സൗരഭ്യം

റോഡോഡെൻഡ്രോണിന്റെ സൗരഭ്യം

വാർസി, സിംഗ്ബ വനങ്ങളിൽ വളരുന്ന റോഡോഡെ‌ൻഡ്രോ എന്ന അപൂർവയിനം പൂക്കളുടെ സൗരഭ്യം ആസ്വദിക്കണമെങ്കിൽ മാർച്ച് മെയ് മാസത്തിൽ പോകണം. ചുവപ്പ്, പിങ്ക് മഞ്ഞ വെള്ള നിറങ്ങളിലായി പൂത്തുലഞ്ഞ് നിൽക്കുന്ന ആയിരക്കണക്കിന് ചെടികൾ സഞ്ചാരികളുടെ മനം കവരും.

ചിത്രത്തിന് കടപ്പാട്: Tarourashima

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X