ഇന്ത്യൻ എൻജിനീയറിങ്ങിന്‍റെ ഏറ്റവും മികച്ച മാതൃകളിൽ ഒന്നാണ് കാശ്മീരിലെ ചെനാബ് റെയിൽ പാലം ഇന്ത്യയുെ അഭിമാനമായ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ റെയിൽപ്പാലത്തിന്റെ ആകെ ഉയരം 1,178 അടിയാണ്. ഈഫൽ ടവറിനെക്കാളും 35 മീറ്റർ ഉയരമുള്ള ചെനാബ് പാലം കശ്മീർ താഴ്വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ബാരാമുള്ളയെയും ശ്രീനഗറിനേയും ജമ്മുവുമായി ബന്ധിപ്പിക്കുന്ന ചെനാബ് പാലത്തിലൂടെ യാത്ര ചെയ്യണമെന്ന് ആഗ്രഹമില്ലേ..
ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പദ്ധതികളിലൊന്നായ ചെനാബ് റെയിൽ പാലം ചെനാബ് നദിയില്‍ നിന്നും 359 മീറ്റര്‍ ഉയരത്തിൽ, 1.3 കിലോമീറ്റര്‍ നീളത്തിലാണ് സ്ഥിതി ചെയ്യുന്നത്. കോണ്‍ക്രീറ്റുകൊണ്ടും ഉരുക്കുകൊണ്ടു നിർമ്മിച്ച ഈ പാലത്തിലൂടെ ഒരു യാത്രയും ഒപ്പം കത്രയിലെ മാതാ വൈഷ്ണോദേവി ക്ഷേത്രവും സന്ദർശിക്കാൻ ഒരടിപൊളി പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐആർസിടിസി.

എല്ലാ വാരാന്ത്യങ്ങളിലും ഡൽഹിയിൽ നിന്ന പുറപ്പെടുന്ന വിധത്തില് ക്രമീകരിച്ചിരിക്കുന്ന ഈ പാക്കേജ് നിങ്ങളുടെ ഡൽഹി യാത്രയിൽ ഉൾപ്പെടുത്താം. അല്പം സാഹസികതയു ആത്മീയതയും ഒരുമിച്ച് തേടാന് ആഗ്രഹിക്കുന്നവർക്ക് ഐആര്സിടിയുടെ മാതാ വൈഷ്ണോദേവി- ചെനാബ് പാലം പാക്കേജ് ഉപയോഗപ്പെടുത്താം. പാക്കേജിന്‍റെ വിശദാംശങ്ങൾ
ന്യൂ ഡൽഹി റെയില്‍വേ സ്റ്റേഷനിൽ നിന്ന് രാത്രി 20:40 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12425 രാജധാനി എക്സ്പ്രസിൽ തേഡ് എസിയിലാണ് യാത്ര. പിറ്റേന്ന് രാവിലെ 5.00 മണിക്ക് ജമ്മു റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. പാക്കേജിൽ ഉൾപ്പെടുന്ന ആളുകളുടെ എണ്ണം അനുസരിച്ചുള്ള നോൺ എസി വാഹനം നിങ്ങളെ കൂട്ടാനായി ഇവിടെയുണ്ടാകും. ഹോട്ടലിലേക്കുള്ള യാത്രയില്‍ സരസ്വതി ധാം സന്ദർശിക്കും. ഹോട്ടലിൽ ചെന്ന് പ്രഭാതഭക്ഷണം കഴിച്ചശേഷം നിങ്ങളെ ബംഗംഗയിൽ എത്തിക്കും, തുടർന്ന് ക്ഷേത്രദർശനം നടത്തി
വൈകുന്നേരത്തോടെ ഹോട്ടലിലേക്ക് മടങ്ങും. ഹോട്ടലിൽ അത്താഴവും രാത്രി താമസവും.
മൂന്നാം ദിവസം രാവിലെ ഹോട്ടലിൽ നിന്നും പാക്ക് ചെയ്ത ഉച്ചഭക്ഷണവുമായി ചെക്ക് ഔട്ട് ചെയ്യും. ഈ യാത്രയിലെ ഏറ്റവും രസകരമായ അനുഭവം ഇനിയാണ് കാത്തിരിക്കുന്നത്. ചെനാബ് പാലത്തിലേക്ക് 70 കിലോമീറ്റർ യാത്ര. ഏകദേശം മൂന്ന് മണിക്കൂറാണ് ഇതിനു വേണ്ടിവരുന്ന സമയം. അവിടെയെത്തി ചെനാബ് പാലം കണ്ട് മടങ്ങാം. തുടർന്ന് ജമ്മു റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയിൽ രഘുനാഥ് ജി ക്ഷേത്രവും സന്ദർശിക്കും, തുടർന്ന് 9.25 ന് ജമ്മു രാജധാനി ട്രെയിനിൽ മടക്കയാത്ര. നാലാം ദിവസം പുലർച്ചെ 5.55 ന് ന്യൂ ഡല്‍ഹി റെയിൽവേ സ്റ്റേഷനിൽ മടങ്ങിയെത്തും
തേഡ് എസിയിൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ട്രെയിൻ യാത്ര, രണ്ട് രാത്രി ട്രെയിനിലും ഒരു രാത്രി കത്രയിലെ മികച്ച ഹോട്ടലിലും എസി ഹോട്ടലിൽ താമസം, തുടങ്ങിയ കാര്യങ്ങൾ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രവർത്തി ദിവസങ്ങളിലും അത് കൂടാതെ വാരാന്ത്യങ്ങളിലും ഈ പാക്കേജ് ലഭ്യമാണ്
ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ സിംഗിൾ ഒക്യുപന്‍സിയിൽ 13925 രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാള്‍ക്ക് 11385 രൂപ, ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 10325 രൂപ എന്നിങ്ങനെയാണ് നിരക്ക്, 5-11 പ്രായത്തിലുള്ള കുട്ടികൾക്കും ടിക്കറ്റ് എടുക്കണം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും Mata Vaishnodevi With Chenab Bridge
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













