» »ലക്ഷദ്വീപിലെ സാഹസങ്ങള്‍!!

ലക്ഷദ്വീപിലെ സാഹസങ്ങള്‍!!

Written By: Elizabath Joseph

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് ലക്ഷദ്വീപ്. അതുകൊണ്ടുതന്നെ ഒരിക്കലെങ്കിലും ഇവിടെ പോകണം എന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല. പ്രകൃതി മനോഹരമായ കാഴ്ചകളും ദ്വീപുകളുടെ സൗന്ദര്യവും പവിഴപ്പുറ്റുകളുമാണ് ലക്ഷദ്വീപ് എന്നു കേള്‍ക്കുമ്പോല്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്ന കാര്യങ്ങള്‍. എന്നാല്‍ ഇവിടെ എത്തിയാല്‍ ഉറപ്പായും ചെയ്യേണ്ടതും പലരും വിട്ടുപോകുന്നതുമായ കാര്യങ്ങളില്‍ ഒന്നാണ് വാട്ടര്‍ സ്‌പോര്‍ട്‌സ്. സാഹസികതയും ധൈര്യവും എല്ലാം ഉള്ള ആളുകളെ സംബന്ധിച്ചെടുത്ത് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളില്‍ ഒന്നായിരിക്കും ഇതെന്ന് തര്‍ക്കമില്ല. ലക്ഷദ്വീപിലെ പ്രധാന വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍ പരിചയപ്പെടാം...

സ്‌കൂബാ ഡൈവിങ്

സ്‌കൂബാ ഡൈവിങ്

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം കഴിഞ്ഞാല്‍ സ്‌കൂബാ ഡൈവിങ്ങിന് പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് ലക്ഷദ്വീപ്. തെളിഞ്ഞ വെള്ളവും മനോഹരമായ കാഴ്ചകളും അധികം തിരക്കില്ലാത്ത അന്തരീക്ഷവുമൊക്കെയാണ് ഇവിടെ സ്‌കൂബാ ഡൈവിങ്ങിന് ആളുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. സ്‌കൂബാ ഡൈവിങ്ങ് ഇല്ലാത്ത ദ്വീപ് സന്ദര്‍ശനം നികത്താനാവാത്ത നഷ്ടം ആയിരിക്കും എന്നതില്‍ സംശയമില്ല.

സ്‌നോര്‍കെലിങ്

സ്‌നോര്‍കെലിങ്

അഗത്തി ദ്വീപിലെ സ്‌നോര്‍ക്കലിങ് ആണ് ലക്ഷദ്വീപ് യാത്രയില്‍ ഒഴിവാക്കാന്‍ പാടില്ലാത്ത മറ്റൊരു കാര്യം. ഇവിടുത്തെ കടലിലെ വെള്ളത്തിലൂടെ വെരുതെ നീന്തി അലയുന്നത് എന്തു രസമായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ?

സ്‌പോര്‍ട്‌സ് ഫിഷിങ്

സ്‌പോര്‍ട്‌സ് ഫിഷിങ്

സമയം കൊല്ലാനായി ഇവിടെ ഏര്‍പ്പെടാവുന്ന മറ്റൊരു വാട്ടര്‍ സ്‌പോര്‍ടാണ് സ്‌പോര്‍ട്‌സ് ഫിഷിങ്. വളരെ അലസമായി ചൂണ്ടയോട് സമാനമായ ഫിഷിങ് റീലും പിടിച്ച തിരകളെണ്ണി മീന്‍ പിടിക്കുന്നത് ഏറെ ആസ്വദിച്ചു ചെയ്യാവുന്ന ഒന്നാണ്

കയാക്കിങ്

കയാക്കിങ്

സാധാരണയായി ഇടുങ്ങിയ വാട്ടര്‍ ക്രാഫ്ടുകളില്‍ ചെയ്യുനവ്‌ന കയാക്കിങിന് ലക്ഷദ്വീപിലെത്തിയാല്‍ മുഖം മാറും. ഒരു ദ്വീപില്‍ നിന്നും മറ്റൊന്നിലേക്ക് കയാക്കില്‍ ആസ്വദിച്ച് സഞ്ചരിക്കുന്ന ഒട്ടേറെ ആലുകളെ നമുക്ക് ദ്വീപിന്റെ വിവിധ ഭാഗങ്ങളില്‍ കാണുവാന്‍ സാധിക്കും.

Read more about: travel

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...