» »അഞ്ച് എളുപ്പവഴികളിലൂടെ ഊട്ടിയെ അറിയാം...എങ്ങനെ ?

അഞ്ച് എളുപ്പവഴികളിലൂടെ ഊട്ടിയെ അറിയാം...എങ്ങനെ ?

Written By: Elizabath Joseph

ഊട്ടി...മലയാളികള്‍ മരിച്ചാലും മറക്കാത്ത ഒരു സ്ഥലമുണ്ടെങ്കില്‍ അത് ഇതാണ്..സ്‌കൂള്‍ ടൂറുകള്‍ മുതല്‍ ഹണിമൂണ്‍ യാത്രകളിലും കുടുംബവും ഒന്നിച്ചുള്ള യാത്രകളിലും എന്നും ആദ്യം ഉയര്‍ന്നു വരുന്ന പേരാണ് ഊട്ടിയുടേത്. എത്ര തവണ സന്ദര്‍ശിച്ചാലും പിന്നെയും കാഴ്ചകള്‍ ബാക്കിവയ്ക്കുന്ന ഇവിടം കണ്ടുതീര്‍ക്കാന്‍ ഇത്തിരി പാടാണ്. എന്നാല്‍ ഊട്ടിയെ ചില എളുപ്പവഴികളിലൂടെ അറിയാന്‍ ശ്രമിച്ചാല്‍ എങ്ങനെയുണ്ടാകും?

തമിഴ്മണമുള്ള കുന്നുകളിലൂടെയൊരു യാത്ര

ടീ പ്ലാന്റേഷന്‍ ടൂറുകള്‍

ടീ പ്ലാന്റേഷന്‍ ടൂറുകള്‍

ഊട്ടി എന്താണ് എന്ന് അറിയണമെങ്കില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒന്നാണ് ഇവിടുത്തെ ടീ പ്ലാന്റേഷന്‍ ടൂറുകള്‍. ഊട്ടിയിലും സമീപത്തുള്ള കൂനൂരിലും ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. തട്ടുതട്ടുകളായി കിടക്കുന്ന തേയിലത്തോട്ടങ്ങളും അതിനുള്ളിലെ മനോഹരമായ കാഴ്ചകളും മാത്രമല്ല ടീ പ്ലാന്റേഷന്‍ ടൂറില്‍ ഉള്‍പ്പെടുത്തുക. തേയില ചെടിയില്‍ നിന്നും തേയിലപ്പൊടി വരെയുള്ള മാറ്റങ്ങള്‍ ടീ ഫാക്ടറിയിലെ യാത്രയിലൂടെ അതീവ ലളിതമായി മനസ്സിലാക്കാനും ഇവിടെ അവസരമുണ്ട്. ഗൈഡുകള്‍ കൂടെ ഉള്ളതിനാല്‍ എല്ലാത്തിനും അപ്പപ്പോള്‍ തന്നെ വ്യക്തത കൈവരുത്താനും സാധിക്കും.

കോയമ്പത്തൂരില്‍ നിന്നും യാത്ര പോകാം...!!

PC:Sanu N

ഡൊഡ്ഡബെട്ടാ പീക്ക്

ഡൊഡ്ഡബെട്ടാ പീക്ക്

വലിയ കുന്ന് എന്നര്‍ഥമുള്ള ഡൊഡ്ഡഉൌബട്ടാ പീക്ക്‌നീലഗിരി മലനിരകളിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ്. സമുദ്രനിരപ്പില്‍ നിന്നും 8650 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു സംരക്ഷിത വനം കൂടിണ്. ഊട്ടിയില്‍ നിന്നും 9 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഊട്ടി-കോത്താഗിരി റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ പ്രസിദ്ധവും ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നതുമായ ഇവിടെ ആകാശം തെളിഞ്ഞ ദിവസം എത്തിയാല്‍ നീലഗിരി, കോയമ്പത്തൂരിന് സമീപമുള്ള സമതലങ്ങള്‍ തുടങ്ങിയവ കാണാം. ഡൊഡ്ഡബെട്ടാ പീക്കിന്റെ മുകളിലായി ഒരു ടെലസ്‌കോപ് ഹൗസ് ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും താഴ്വാരത്തിന്‍രെ കാഴ്ച വളരെ മനോഹരമായി കാണുവാന്‍ സാധിക്കും.

ഏഴകളിന്‍ ഊട്ടി...!!ഇത് യേര്‍ക്കാടിനു മാത്രം സ്വന്തം...!!

PC:Ananth BS

മുതുമലൈ ദേശീയോദ്യാനം

മുതുമലൈ ദേശീയോദ്യാനം

ഊട്ടി സന്ദര്‍ശിക്കുന്നവര്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ ഒന്നാണ് മുതുമലൈ ദേശീയോദ്യാനം. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വ്വിന്റെ ഭാഗമായ ഇവിടം കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഭാഗമായാണ് കിടക്കുന്നത്. 103 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള മുതുമലൈ ദേശീയോദ്യാനം ഒരു ആനപരിശീലന കേന്ദ്രം കൂടിയാണ്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒട്ടേറെ ജീവികളുള്ള ഇവിടം 2007ലാണ് ദേശീയോദ്യാനമായി മാറുന്നത്.
ട്രക്കിങ്ങ്, സഫാരി, റിവര്‍ ഹൈക്ക് തുടങ്ങിയവയ്‌ക്കൊക്കെ ഇവിടെ സൗകര്യങ്ങള്‍ ഉണ്ട്.

PC:KARTY JazZ

അവലാഞ്ചെ

അവലാഞ്ചെ

ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അവലാഞ്ചെ ലോകത്തിലെ തന്നെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ഏകദേശം 1800 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഹിമപാത്തതില്‍ രൂപപ്പെട്ട ഇവിടം നീലഗിരി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
വര്‍ഷത്തില്‍ ലഭിക്കുന്ന അയ്യായിരം മില്ലീമീറ്ററിലധികം മഴയുടെ ഫലമായ പച്ചപ്പാണ് അവലാഞ്ചെയുടെ ഏറ്റവും വലിയ പ്രത്യേകതയും ആകര്‍ഷണവും.

അവലാഞ്ചെ തടാകം

അവലാഞ്ചെ തടാകം

ഇടതിങ്ങിയ പച്ചപ്പിനു നടുവില്‍ ചോലക്കാടുകള്‍ക്കും പുല്‍മേടുകള്‍ക്കും നടുവില്‍ നീലനിറത്തില്‍ കാണപ്പെടുന്ന തടാകമാണ് പ്രശസ്തമായ അവലാഞ്ചെ തടാകം. തടാകത്തിനു ചുറ്റുമായി കാണപ്പെടുന്ന പാറക്കല്ലുകളും സമീപത്തായി പൂത്തുലഞ്ഞു നില്‍ക്കുന്ന ഓര്‍ക്കിഡുകളും മറ്റു വൃക്ഷങ്ങളും ചേര്‍ന്ന് മറ്റെവിടെയോ എത്തിയ പ്രതീതിയാണ്
സഞ്ചാരികള്‍ക്കുണ്ടാക്കുന്നത്.
ഇവിടുത്തെ കാടുകളില്‍ അപൂര്‍വ്വങ്ങളായ പക്ഷികളടക്കം നിരവധി ജീവജാലങ്ങള്‍ അധിവസിക്കുന്നുണ്ട്. പക്ഷിനിരീക്ഷണത്തിനായും ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. കൂടാതെ ഇവിടെയെത്തുന്നവര്‍ സമയം കളയാനായി മീന്‍പിടിക്കാനും പോകാറുണ്ട്. തടാകത്തിനു സമീപത്തെ കടയില്‍ ഇതിനുള്ള ഉപകരണങ്ങള്‍ ലഭിക്കും. സാഹസികരാണെങ്കില്‍ കുറച്ചുകൂടി നന്നായി സമയം ചിലവഴിക്കാം. താല്പര്യമുള്ളവര്‍ക്ക് തടാകത്തിന്റെ കരയില്‍ രാത്രി കാലങ്ങളില്‍ ടെന്റ് നിര്‍മ്മിച്ച് കിടക്കാനുള്ള സൗകര്യവും ഉണ്ട്.

PC: Rohan G Nair

പൈകാര ലേക്

പൈകാര ലേക്

ഊട്ടിയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പൈകാര. തോട വിഭാഗക്കാര്‍ ഏറെ വിശുദ്ധമായി കണക്കാക്കുന്ന നദിയാണ് പൈകാര റിവര്‍. കാടിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പൈകാര തടാകമാണ് ഇവിടുത്തെ ഏറ്റഴും വലിയ ആകര്‍ഷണം. പൈകാര ഫാള്‍സ് എന്ന പേരില്‍ ഇവിടെ ഒരു വെള്ളച്ചാട്ടവും ഉണ്ട്. വിവിധ സീരിസുകളായി ആറു കിലോമീറ്ററോളം ദൂരത്തിലാണ് ഈ വെള്ളച്ചാട്ടം ഉള്ളത്. അവസാനത്തെ രണ്ടെണ്ണം 55 മീറ്റര്‍ ഉയരത്തില്‍ നിന്നും 61 മീറ്റര്‍ ഉയരത്തില്‍ നിന്നുമാണ് താഴേക്ക് പതിക്കുന്നത്.
ഇവിടെ ബോട്ടിങ്ങിനു സൗകര്യം ഉണ്ട്.

PC:KARTY JazZ

Read more about: ooty lake travel national park

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...