Search
  • Follow NativePlanet
Share
» »മൂന്ന് നാൾ കൂർഗിൽ ചെലവിട്ട് ജീവിതം മാറ്റിമറിക്കാം!

മൂന്ന് നാൾ കൂർഗിൽ ചെലവിട്ട് ജീവിതം മാറ്റിമറിക്കാം!

By Maneesh

ഇഷ്ടപ്പെടാത്ത ഒരു സാഹചര്യത്തിൽ എത്തിച്ചേരുമ്പോൾ, ഈ നരകത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന് മനസിൽ വിചാരിക്കാറില്ലെ? അങ്ങനെ നരകത്തിൽ എത്തിപ്പെട്ടവർക്ക് രഷപ്പെടാനോ ഒളിച്ചോടനോ പറ്റിയ സ്ഥലമാണ് കൂർഗ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭൂമിയിലെ സ്വർഗം. ടെൻഷൻ നിറഞ്ഞ നഗരജീവിതത്തിൽ നിന്ന് ഒന്ന് കൂർഗിലേക്ക് ഒളിച്ചോടിയാലോ?

സന്തോഷം തേടിയുള്ള യാത്ര ഒരിക്കലും ഒരു ഒളിച്ചോടലല്ല, ജീവിതം ആഘോഷിക്കലാണെന്ന് വിശ്വസിക്കുന്ന പലരും ഉണ്ട്. അങ്ങനെ ജീവിതം എപ്പോഴും ആഘോഷിക്കുന്നവർക്കും കുറച്ച് ദിവസങ്ങൾ ചിലവിടാൻ പറ്റിയ സ്ഥലമാണ് കൂർഗ്.

കൂർഗിലെ വായു ശ്വസിക്കാൻ തുടങ്ങുമ്പോഴെ നമ്മുടെ ഉള്ളിൽ ആഹ്ലാദത്തിന്റെ പോസറ്റീവ് എനർജി നിറഞ്ഞ് കഴിയും. അത്രയും പ്രകൃതിയോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് കൂർഗ്. അതിന് പുറമേ കൂർഗിൽ നിന്ന് രുചിയുള്ള ഒരു കോഫി കുടിച്ചാൽ പിന്നെ പറയുകേയും വേണ്ട.

വീക്കെൻഡ് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് മൂന്ന് ദിവസം കൂർഗിൽ ചെലവിടനുള്ള യാത്രാ സഹായിയാണ് ഇവിടെ. ആനന്ദത്തിലേക്കുള്ള വഴിയാണ് ഓരോ യാത്രകളും. അപ്പോൾ നമ്മുക്ക് യാത്ര തുടരാം. അടിച്ചുപൊളിച്ച് ആഘോഷിച്ച് ഒരു അവേശ യാത്ര തന്നെ നടത്തിക്കളയാം. തിരിച്ച് വരുമ്പോൾ മനസിൽ ഒരു പിരിമുറുക്കങ്ങളും ഉണ്ടാകരുത്. ഇപ്പോൾ തന്നെ കൂർഗിലെ ഹോട്ടലുകൾ ബുക്ക് ചെയ്തോളു.

ആദ്യനാൾ - പ്രകൃതിയാണ് ദൈവം

ആദ്യനാൾ - പ്രകൃതിയാണ് ദൈവം

കൂർഗിലെ ശുദ്ധവായു ശ്വസിച്ച് തുടങ്ങുമ്പോഴെ എന്താണ് കൂർഗ് എന്ന് നിങ്ങൾ മനസിലാക്കിയിരിക്കണം. തീർച്ചയായും സുന്ദരമായ ഒരു ലോകമാണ് കൂർഗ്. എങ്കിലും കൂർഗിന്റെ മനസ് നിങ്ങൾ അടുത്തറിയണം അതിന് കൂർഗ് എന്ന സംസ്കാരത്തെ മനസിലാക്കണം. മാപ്പ് കാണാം

രാജകീയമായി യാത്ര തുടങ്ങാം

രാജകീയമായി യാത്ര തുടങ്ങാം

ആഘോഷിക്കുമ്പോൾ എപ്പോഴും രാജാവിനേപ്പോലെ ആഘോഷിക്കണം. അതു കൊണ്ട് ആദ്യ യാത്ര കൂർഗിലെ രാജാസ് സീറ്റിലേക്ക് തന്നെയാവട്ടെ. പുലരിയിൽ അവിടെ ചെന്ന് കിഴക്കോട്ട് നോക്കി നിൽക്കു. നിങ്ങൾ പറയും എത്ര സുന്ദരനാണ് ആ സൂര്യൻ. സൂര്യൻ അതിന്റെ പ്രഭ മുഴുവൻ ഭൂമിയിലേക്ക് ചൊരിയുമ്പോൾ രാജാസ് സീറ്റിലെ പ്രകൃതി ഭംഗി നോക്കി നിങ്ങൾ പറയും എത്ര സുന്ദരിയാണ് ഈ ഭൂമി.

ആവേശം അതിരു കടന്നോ?

ആവേശം അതിരു കടന്നോ?

മഴക്കാലത്താണെങ്കിൽ കൂർഗിൽ നിങ്ങളെ സ്വാഗതം ചെയ്യുന്നത് വെള്ളച്ചാട്ടങ്ങളായിരിക്കും. ആവേശം ഒരു പടികൂടി ഉയർത്തുന്ന ആബി വെള്ളച്ചാട്ടം കാണാൻ കാപ്പി മണമുള്ള കാപ്പിത്തോട്ടത്തിലൂടെ ഒന്ന് നടന്നാൽ മതി.

പഴയകാലം സുന്ദരം

പഴയകാലം സുന്ദരം

യാത്രയിൽ ചില പാരമ്പര്യങ്ങളേക്കുറിച്ച് ഓർക്കേണ്ടേ? നിങ്ങൾക്ക് ഗദ്ദിഗെയിലേക്ക് പോകാം പഴയ സുന്ദരമായ കെട്ടിടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. സമയം കിട്ടുകയാണെങ്കിൽ മടിക്കേരി കോട്ടകൂടി സന്ദർശിക്കാം. ഗദ്ദിഗെയിലേക്കുള്ള വഴിയിലാണ് ഈ കോട്ട.

ആത്മാവിൽ നിന്ന് ഉയരുന്ന പ്രണവ മന്ത്രം

ആത്മാവിൽ നിന്ന് ഉയരുന്ന പ്രണവ മന്ത്രം

ഗോഥിക് ഇസ്ലാമിക വാസ്തുനിർമ്മാണ ശൈലിയിൽ നിർമ്മിച്ച ഒരു ശിവക്ഷേത്രമാണ് ഓംകാരേശ്വര ക്ഷേത്രം. ഈ ക്ഷേത്രത്തിന് മുന്നിൽ ഒരു കുളമുണ്ട്. വേണമെങ്കിൽ കുളത്തിലെ മീനുകളെ നോക്കി അല്പ നേരം ഇരിക്കാം. ചൂണ്ടയിടാൻ നോക്കണ്ട... വിവരം അറിയും...

ത്രിവേണി സംഗമം

ത്രിവേണി സംഗമം

ഇനിയാത്ര ഭാഗമണ്ഡലയിലേക്ക്... കാവേരി, കന്നികേ എന്നീ നദികളും അദൃശ്യ നദിയായ സുജ്യോതിയും സംഗമിക്കുന്നത് ഇവിടെയാണ് അതിനാലാണ് ത്രിവേണി സംഗമം എന്ന് ഇത് അറിയപ്പെടുന്നത്. ഭാഗന്ദേശ്വര ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം.

കാവേരിയുടെ ഉറവിടം

കാവേരിയുടെ ഉറവിടം

കർണാടകയിലെ പ്രശസ്തമായ കാവേരി നദിയുടെ ഉറവിടം തേടിയാണ് ഇനി നമ്മുടെ യാത്ര. തലക്കാവേരി എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. നിങ്ങളെ വരവേൽക്കുന്ന കോടമഞ്ഞ് ഒരു ദിവ്യാനുഭവമാണ് നിങ്ങൾക്ക് നൽകുക. ബ്രഹ്മഗിരി മലനിരകൾ ഇവിടെയാണ്. ഭാഗമണ്ഡലയിൽ നിന്ന് 8 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. അസ്തമയം കാണാൻ വേണമെങ്കിൽ മല കയറാം.

അടുത്ത ദിവസം മറ്റൊരു ലോകത്തേക്ക്

അടുത്ത ദിവസം മറ്റൊരു ലോകത്തേക്ക്

യാത്രയുടെ രണ്ടാം നാൾ ആണ്. വികൃതി കാണിക്കുന്ന വാനരൻമാരും ആനക്കൂട്ടങ്ങളും നമ്മളെ രണ്ടാം ദിവസം വരവേൽക്കും. പ്രകൃതിയും വാസ്തുവിസ്മയങ്ങളും ഇണങ്ങി നിൽക്കുന്നത് നമുക്ക് കാണാം. വന്യജീവികളേയും അവരുടെ ആവാസ കേന്ദ്രങ്ങളും നമുക്ക് കാണാം. മാപ്പ് കാണാം

ആനയോളം വരുന്ന കാഴ്ചകൾ

ആനയോളം വരുന്ന കാഴ്ചകൾ

എപ്പോഴെങ്കിലും നിങ്ങൾ ആനയെ കുളിപ്പിച്ചുട്ടുണ്ടോ? ഇല്ലെങ്കിൽ ആനയെക്കുളിപ്പിക്കാനുള്ള ഒരു അവസരമാണ് നിങ്ങളുടെ മുന്നിൽ ഉള്ളത്. ദുബേരെ എലിഫന്റ് ക്യാമ്പിൽ എത്തുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് സുന്ദരമായ ഒരു അനുഭവം ആയിരിക്കും.

ത്രില്ലടിക്കാൻ ഒരു പാലത്തിന്റെ അകലം

ത്രില്ലടിക്കാൻ ഒരു പാലത്തിന്റെ അകലം

കാവേരി നദിയിലെ ഒരു തുരുത്താണ് നിസാർഗാധമ. കൂർഗിലെ പ്രശസ്തമായ പിക്നിക് സ്ഥലമാണ് ഇത്. ഇവിടെ പച്ചപ്പും മുളംകാടുകളും ചെമ്മൺപാതയും, ബോട്ട് യാത്രയും ആനസവാരിയും മയിലുകളും നിങ്ങളുടെ മനസിനെ ഇളക്കിമറിക്കും.

കെട്ടിയുണ്ടാക്കിയ സൗന്ദര്യം

കെട്ടിയുണ്ടാക്കിയ സൗന്ദര്യം

കുശാൽനഗറിന് 9 കിലോമീറ്റർ അകലെയാണ് ഹാരാംഗി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. നിരവധി സഞ്ചാരികളാണ് ഇവിടെ കാഴ്ചകൾ കാണാനും ഫോട്ടോ എടുക്കാനും ദിവസവും എത്തുന്നത്.

ടിബറ്റിന്റെ ചെറുപതിപ്പ്

ടിബറ്റിന്റെ ചെറുപതിപ്പ്

ഒരു ടിബറ്റൻ ഗ്രാമത്തിലേക്ക് നമുക്ക് പോകാം. ടിബറ്റിന്റെ ചെറുപതിപ്പായ ബൈലക്കുപ്പ കൂർഗിന് വളരെ അടുത്താണ്.

മൂന്നാം ദിവസം തിരിച്ച് പോകണമെന്ന് ഓർക്കുമ്പോൾ...

മൂന്നാം ദിവസം തിരിച്ച് പോകണമെന്ന് ഓർക്കുമ്പോൾ...

യാത്രയുടെ മൂന്നാം ദിവസം. എത്രകാഴ്ചകൾ കണ്ടു നമ്മൾ. ഇപ്പോൾ തന്നെ നമ്മൾ റിലാക്സ് ആയി. ഇനിയും കൂടുതൽ റിലാക്സ് ആകാം. മാപ്പ് കാണാം

ഇരുപ്പു വെള്ളച്ചാട്ടം

ഇരുപ്പു വെള്ളച്ചാട്ടം

ആബി വെള്ളച്ചാട്ടം കണ്ടതിന്റെ ആവേശം തീർന്നെങ്കിൽ നിങ്ങൾക്ക് പോകാവുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് ഇരുപ്പുവെള്ളച്ചാട്ടം.

ഓർക്കുക

ഓർക്കുക

നിങ്ങൾ യാത്ര ചെയ്യുമ്പോൾ ഉത്തരവാദിത്തമുള്ള സഞ്ചാരിയാകുക. സാധനങ്ങൾ വലിച്ചെറിയാതിരിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X