Search
  • Follow NativePlanet
Share
» »സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തില്‍ ദ്വീപുകള്‍ വില്പനയ്ക്ക്! ലേലം ചെയ്യുന്നത് 16 ദ്വീപുകള്‍

സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തില്‍ ദ്വീപുകള്‍ വില്പനയ്ക്ക്! ലേലം ചെയ്യുന്നത് 16 ദ്വീപുകള്‍

മുടക്കുവാന്‍ കുറച്ചധികം പണവും വിനോദ സഞ്ചാരത്തെക്കുറിച്ച് പ്രതീക്ഷയുമുണ്ടെങ്കില്‍ പറ്റിയ ഒരവസം വന്നിട്ടുണ്ട്! കൂടുതലറിയുവാനായി വായിക്കാം

സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ മാലദ്വീപില്‍ സ്വന്തമായി ഒരു ദ്വീപുവേണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ? ചേര്‍ന്നു നില്‍ക്കുന്ന കുറേയധികം കുഞ്ഞു ദ്വീപുകളും കടല്‍ക്കാഴ്ചകളു‌ടെ ഭംഗി കാണിക്കുന്ന താമസ ഇ‌ടങ്ങളും വിനോദങ്ങളും എല്ലാം ചേരുമ്പോള്‍ സ്വന്തമായി മാലദ്വീപില്‍ ഒരു ദ്വീപ് അറിയാതെ തന്നെ ആഗ്രഹിച്ചു പോകം... മുടക്കുവാന്‍ കുറച്ചധികം പണവും വിനോദ സഞ്ചാരത്തെക്കുറിച്ച് പ്രതീക്ഷയുമുണ്ടെങ്കില്‍ പറ്റിയ ഒരവസം വന്നിട്ടുണ്ട്! കൂടുതലറിയുവാനായി വായിക്കാം

 16 ദ്വീപുകള്‍

16 ദ്വീപുകള്‍

ഏറ്റവും പുതി വാര്‍ത്തകളനുസരിച്ച് മാലിദ്വീപ് ഗവണ്‍മെന്റ് ഇവിടുത്തെ 16 ദ്വീപുകള്‍ ലേലം ചെയ്യുവാന്‍ ഒരുങ്ങുകയാണ്. 50 വര്‍ഷത്തെ പാട്ട വ്യവസ്ഥയില്‍ ആണ് ഈ 16 സ്വകാര്യ ദ്വീപുകളും ലേലം ചെയ്യുന്നത്. കൂടുതല്‍ പണമിറക്കി ദ്വീപ് മേടിക്കുന്നവര്‍ക്കല്ല, പകരം സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമാണ് ദ്വീപ് ലേലത്തിനെടുക്കുവാന്‍ അനുമതിയുണ്ടാവുക

ലേലം ചെയ്യുവാന്‍

ലേലം ചെയ്യുവാന്‍


ലോക സാമ്പത്തിക വ്യവസ്ഥയെ മുഴുവന്‍ തകര്‍ത്ത കൊറോണ തന്നെയാണ് മാലദ്വീപിലെയും വില്ലന്‍. വിനോദ സഞ്ചാരം പ്രധാനവരുമാന മാര്‍ഗ്ഗമായിരുന്ന ദ്വീപിനെ കൊറോണ എല്ലാരീതിയിലും തകര്‍ത്തു. അങ്ങനെ തകര്‍ന്ന സാമ്പത്തിക വ്യവസ്ഥയും വരുമാനവും തിരികെ പിടിച്ച് വിനോദ സഞ്ചാരരംഗത്ത് കൂടുതല്‍ വളരുക എന്ന ലക്ഷ്യത്തിലാണ് ലേലം ചെയ്യല്‍.

ദ്വീപു വാങ്ങിയാല്‍ മാത്രം പോര

ദ്വീപു വാങ്ങിയാല്‍ മാത്രം പോര

ഇതൊക്കെ കേട്ട് അവിടെ ഒരു ദ്വീപു വാങ്ങാമെന്നു വിചാരിത്താല്‍ നടക്കില്ല. സര്‍ക്കാരിന്റെ കര്‍ശനമായ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമാണ് ഇതിനനുമതി. അതില്‍ ആദ്യ നിബന്ധന ദ്വീപ് മേടിക്കുന്നവര്‍ ഇവിടെ റിസോര്‍ട്ട് പണിയുവാന്‍ തയ്യാറായിരിക്കണം എന്നതാണ്. നിര്‍മ്മാണം ആരംഭിക്കുവാന്‍ 36 മാസത്തെ സമയപരിധിയാണ് നല്കിയിരിക്കുന്നത്. ഒപ്പം അഞ്ച് വര്‍ഷത്തെ റസിഡന്റെ വിസയും ഇവര്‍ക്ക് നല്കും.

 നിബന്ധനകള്‍ പാലിക്കണം

നിബന്ധനകള്‍ പാലിക്കണം


റിസോര്‍ട്ട് നിര്‍മ്മാണം നടത്തുവാനാണ് ലക്ഷ്യമെങ്കിലും ഇവിടെ ഒരു മരം മുറിക്കുന്നതിനു മുന്‍പ് പോലും മുന്‍കൂട്ടി അനുമതി നേടിയിരിക്കണം. ഒരു മരം മുറിച്ചാല്‍ പകരം രണ്ടെണ്ണം വെയ്ക്കണമെന്ന നിബന്ധനയും ഇവിടെയുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സസ്യങ്ങളില്‍ നിന്നും അഞ്ച് മീറ്റര്‍ അല്ലെങ്കില്‍ 16 അടി മാറി വേണം നിര്‍മ്മാണം ന‌ടത്തുവാന്‍. മരങ്ങളുടെ ഉയരത്തിനു മുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉയരുവാന്‍ പാടുള്ളതല്ല.

ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം ഗുജറാത്തില്‍!! പണമെത്തുന്ന വഴിയിങ്ങനെഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം ഗുജറാത്തില്‍!! പണമെത്തുന്ന വഴിയിങ്ങനെ

 ജൂണ്‍ ആറ് വരെ

ജൂണ്‍ ആറ് വരെ


ഇപ്പോഴും ഇവിടെ ഒരു ദ്വീപ് വാങ്ങുവാന്‍ താല്പര്യമുണ്ടെങ്കില്‍ അപേക്ഷിക്കുവാന്‍ ജൂണ്‍ ആറ് വരെ സമയമുണ്ട്. ആവശ്യമായ രേഖകള്‍ക്കൊപ്പം തിരികെ ലഭിക്കില്ലാത്ത 3250 ഡോളറ്‍ പണവും അപേക്ഷയ്ക്കൊപ്പം നല്കണം. ഏതെങ്കിലം ദ്വീപുകള്‍ക്കായി കുറഞ്‍ ലേലത്തുക നിശ്ചയിച്ചി‌ട്ടില്ല. എന്നിരുന്നാലും ന്നാൽ ചില ദ്വീപുകൾക്ക് ഉയർന്ന വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താ അറ്റോളിലെ ക്ലസ്റ്റര്‍, ലാമു, അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ മാലേയ്‌ക്ക് അടുത്തായതിനാൽ മീമു അറ്റോള്‍ എന്നിവയാണ് ഉയര്‍ന്ന വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദ്വീപുകള്‍.

വേണ്ടിവന്നാല്‍ മരണത്തെയും വിലക്കും!! മരിക്കുന്നതിന് നിയമം വഴി നിരോധനമേര്‍പ്പെടുത്തിയ നഗരങ്ങള്‍വേണ്ടിവന്നാല്‍ മരണത്തെയും വിലക്കും!! മരിക്കുന്നതിന് നിയമം വഴി നിരോധനമേര്‍പ്പെടുത്തിയ നഗരങ്ങള്‍

കുറച്ചു ജോലിയും കൂടുതല്‍ വിശ്രമവും!! സന്തോഷിക്കാന്‍ ഇനിയെന്തു വേണം? ഡെന്മാര്‍ക്ക് ഇങ്ങനെയാണ്!കുറച്ചു ജോലിയും കൂടുതല്‍ വിശ്രമവും!! സന്തോഷിക്കാന്‍ ഇനിയെന്തു വേണം? ഡെന്മാര്‍ക്ക് ഇങ്ങനെയാണ്!

Read more about: travel news islands world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X