Search
  • Follow NativePlanet
Share
» »ചോക്ലേറ്റ് രുചി തേടി ഒരു യാത്ര

ചോക്ലേറ്റ് രുചി തേടി ഒരു യാത്ര

By Anupama Rajeev

ആര്‍ക്കാണ് ചോക്ലേറ്റ് മ‌ധുരം ഇഷ്ടമില്ലാത്തത്? ജന്മം കൊണ്ട് ഇന്ത്യക്കാരനല്ലെങ്കിലും പൊതുവെ മധുരം ഇഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ ഇഷ്ടവിഭവങ്ങ‌ളില്‍ ഒന്നാണ് ചോക്ലേറ്റ് ചേര്‍ത്ത ഐസ്ക്രീമുകളും മധുരപലഹാരങ്ങളും.

ബേക്കറികളിലും ഐസ്ക്രീം പാര്‍ലറുകളിലും റേസ്റ്റോറെന്റുകളിലും പോയാല്‍ ചോക്ലേറ്റ് ചേര്‍ത്ത് നിര്‍മ്മിച്ച ധാരാളം മധു‌ര‌പലഹാരങ്ങള്‍ രുചിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

ഒരു സഞ്ചാരിയെന്ന നിലയില്‍ ചോക്ലേറ്റ് വിഭവങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയിലെ ചില സ്ഥലങ്ങളേക്കുറിച്ച് നിങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമില്ലെ. # World Chocolate Day

പോണ്ടിച്ചേ‌രിയില്‍ പോയി രുചിക്കാം ചോക്ലേറ്റ് പക്കോര

പോണ്ടിച്ചേ‌രിയില്‍ പോയി രുചിക്കാം ചോക്ലേറ്റ് പക്കോര

പക്കോഡയെന്ന് അറിയപ്പെടുന്ന പക്കോര രുചിച്ചിട്ടില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ചോക്ലേറ്റ് പക്കോരയേക്കുറിച്ച് കേട്ടിട്ടുണ്ടോ. പോണ്ടിച്ചേ‌രിയിലെ ചില റെസ്റ്റോറെന്റുകളില്‍ പോയാല്‍ നിങ്ങള്‍ ചോക്ലേറ്റ് പക്കോര രുചിക്കാം. വിശദമായി വായിക്കാം
Photo Courtesy: Rdsmith4

ലോണാവ്‌ലയില്‍ കിട്ടുന്ന ചോക്ലേറ്റ് ഫഡ്ജ്

ലോണാവ്‌ലയില്‍ കിട്ടുന്ന ചോക്ലേറ്റ് ഫഡ്ജ്

മൂടല്‍മഞ്ഞ് നിറഞ്ഞ ലോണാവ്‌ല‌യിലൂടെ യാത്ര ചെയ്യുമ്പോള്‍ അവിടുത്തെ പല‌ഹാരക്കടകളില്‍ ലഭിക്കുന്ന ചോക്ലേറ്റ് ഫഡ്ജിന്റെ രുചി അറിയാന്‍ മറക്കരുത്. വിശദമായി വായിക്കാം
Photo Courtesy: Lee McCoy

ചോക്ലേറ്റ് മ്യൂസിയം വരെയുള്ള ഊട്ടി

ചോക്ലേറ്റ് മ്യൂസിയം വരെയുള്ള ഊട്ടി

ചോക്ലേറ്റ് വിഭവങ്ങള്‍ക്ക് ഏറ്റവും പേരുകേട്ട സ്ഥലം ഊട്ടിയാണ്. ഊട്ടിയിലൂടെ നടക്കുമ്പോള്‍ ഹോംമെയ്ഡ് ചോക്ലേറ്റ് ലഭിക്കുന്ന നിരവധി കടകള്‍ നിങ്ങള്‍ക്ക് കാണാം. അവയില്‍ ഒരു കടയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ചോക്ലേറ്റ് മ്യൂസിയമാണ് ഈ കട. മ്യൂസിയം എന്നാല്‍ ചോക്ലേറ്റിന്റെ ചരിത്രവും നിര്‍മ്മാണ രീതിയുമൊക്കെ പോസ്റ്ററുകളില്‍ ഒട്ടിച്ചിരിക്കുന്ന ഒരു ചോക്ലേറ്റ് കട. വിശദമായി വായിക്കാം
Photo Courtesy: Sandip Bhattacharya

കൊടൈക്കനാലില്‍ കിട്ടുന്ന ഹാന്‍ഡ്‌‌മെയ്ഡ് ചോക്ലേറ്റുകള്‍

കൊടൈക്കനാലില്‍ കിട്ടുന്ന ഹാന്‍ഡ്‌‌മെയ്ഡ് ചോക്ലേറ്റുകള്‍

കൊടൈക്കനാലില്‍ യാത്ര ചെയ്ത് വരുന്നവരക്കെ തിരിച്ച് പോകുമ്പോള്‍ നിര്‍ബന്ധമായും വാങ്ങി കൊണ്ടു പോകുന്നതാണ് അവിടെ ലഭിക്കുന്ന ഹോംമെ‌യ്ഡ് ചോക്ലേറ്റുകള്‍. ഫാക്ടറികളില്‍ നിര്‍മ്മിക്കുന്ന ചോക്ലേറ്റുകള്‍ പോലെ കാണാന്‍ ഫിനിഷിംഗ് ഒന്നുമില്ലെങ്കിലും രുചിയില്‍ നിങ്ങളെ അമ്പരപ്പിക്കും. വിശദമായി വായിക്കാം
Photo Courtesy: Wikitom2

കോഫീ ചോക്ലേറ്റ് കഴിക്കാന്‍ അരക്കുവാലിയിലേക്ക്

കോഫീ ചോക്ലേറ്റ് കഴിക്കാന്‍ അരക്കുവാലിയിലേക്ക്

ആന്ധ്രപ്രദേശിന്റെ ഊട്ടിയാണ് അരക്കുവാലി. അരക്കുവാലിയിലേക്ക് സന്ദര്‍ശനം നടത്തുവരെ കാത്തിരിക്കുന്ന ഉഗ്രന്‍ വിഭവമാണ് അരക്കുവാലി കോഫി ഹൗസിലെ ചോക്ലേറ്റ് കോഫി. വിശദമായി വായിക്കാം
Photo Courtesy: Moyan Brenn

Read more about: travel travel ideas food ooty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X