ലോക ഫോട്ടോഗ്രഫി ദിനമാണ് ഓഗസ്ററ് 19. ഓരോ ഫോട്ടോകള്‍ക്കു പിന്നിലെയും ഒരായിരം കഥകള്‍ പറയുവാനുള്ള ഫോട്ടോഗ്രാഫര്‍മാരുടെ ദിനം. ഓരോ ചിത്രങ്ങള്‍ക്കും കഥകള്‍ വ്യത്യസ്തമായിരിക്കുമെങ്കിലും അതിനുള്ള ഒരുക്കവും സന്നദ്ധതയും ഫോട്ടോഗ്രാഫര്‍മാരെ സംബന്ധിച്ചെടുത്തോളം വിലമതിക്കുവാനാകാത്തതാണ്. ഇഷ്ട ഫ്രെയിമുകളും മികച്ച ഷോട്ടുകളും തേടിപ്പോകുമ്പോള്‍ അത്യാവശ്യമായും കയ്യില്‍ കരുതിയിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് യാത്രയോടൊപ്പമുള്ള ഫോട്ടോഗ്രഫിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍. കാരണം ഒരു ബാഗില്‍ നിറയെ ക്യാമറയും അനുബന്ധ വസ്തുക്കളും ആയിപ്പോയി എന്നതുകൊണ്ടുമാത്രം മികച്ച ഒരു ചിത്രം നിങ്ങള്‍ക്ക് ലഭിക്കണമെന്നില്ല. എന്നാല്‍ ചില സാധനങ്ങള്‍ നിങ്ങള്‍ക്കു മികച്ച ഫോട്ടോ ലഭിക്കുവാനുള്ള സാധ്യതകളെ വര്‍ധിപ്പിക്കുന്നു. അത്തരത്തില്‍ ട്രാവല്‍ ഫോട്ടോഗ്രഫറുടെ ക്യാമറാ ബാഗില്‍ എന്തൊക്കെ ഉണ്ടായിരിക്കണം എന്നു നോക്കാം...

ഉപയോഗിക്കുന്ന ക്യാമറ
എത്ര വിലകൂടിയ ക്യാമറയാണെങ്കിലും നിങ്ങള്‍ പുറത്തെടുത്ത് ഉപയോഗിക്കുന്ന തരത്തിലുള്ള ക്യാമറ ആയിരിക്കണം ട്രാവല്‍ ഫോട്ടോഗ്രഫിക്കായി കൊണ്ടുപോകേണ്ടത്. അത് എളുപ്പത്തില്‍ പാക്ക് ചെയ്യുവാനും ആവശ്യമുള്ളപ്പോള്‍ എടുക്കുവാനും പറ്റിയ വിധത്തിലായിരിക്കുകയും വേണം. ഫുജിഫിലിം, ഒളിപംസ് തുടങ്ങിയ കമ്പനികള്‍ ഒതുങ്ങുന്ന തരത്തിലുള്ള ക്യാമറകള്‍ വിപണിയിലിറക്കിയിട്ടുണ്ട്. വിലയേറിയതാണെങ്കില്‍ കൂടിയം അവ മികച്ച ഇമേജുകള്‍, നിലവാരം, പോർട്ടബിലിറ്റി എന്നിവ നിങ്ങള്‍ക്ക് നല്കുന്നു.
PC:Annie Spratt
https://unsplash.com/photos/ogDort6vKuE

ലെന്‍സുകള്‍
ക്യാമറയാണെങ്കില്‍ ഒപ്പം ലെന്‍സുകള്‍ കാണില്ലേ എന്ന ചോദ്യമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. നിങ്ങള്‍ ഫോട്ടോഗ്രഫിക്ക് ഉപയോഗിക്കുന്ന ലെന്‍സുകളുടെ സാങ്കേതികയും ഗുണനിലവാരവും നിങ്ങളെൊ ഫോട്ടോകളെയും ബാധിക്കും. നിങ്ങൾ യാത്ര ചെയ്യുമ്പോൾ, യാത്രയ്‌ക്കായുള്ള നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ചും അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്കൊപ്പം കൊണ്ടുപോകേണ്ട ലെൻസുകളെക്കുറിച്ചും കൃത്യമായി അറിഞ്ഞിരിക്കേണ്ടത് ട്രാവല്‍ ഫോട്ടോഗ്രഫറെ സംബന്ധിച്ചെടുത്തോളം അത്യാവശ്യമാണ്. കാടുകളലേക്കുള്ള യാത്രയില്‍ ഫോക്കല്‍ ലെങ്ത് കൂടിയതരം ലെന്‍സ് ഉപയോഗിക്കുന്നത് ചിത്രങ്ങള്‍ക്ക് കൂടുതല്‍ വ്യക്തയയും ഭംഗിയും നല്കും.
വ്യത്യസ്തകളുള്ള നാടുകളിലേക്കുള്ള യാത്രയില്‍ അത്തരം ദൃശ്യങ്ങളെ മികച്ചതായി പകര്‍ത്തുവാന്‍ 35 എംഎം അല്ലെങ്കിൽ 50 എംഎം പ്രൈം ലെൻസ് പോലെയുള്ള ലെന്‍സുകള്‍ എടുക്കുന്നത് നല്ലതാണ്. പരമാവധി രണ്ട് ലെൻസുകൾ പായ്ക്ക് ചെയ്യാൻ ശ്രമിക്കുക.

ക്യാമറാ ബാഗ്
യാത്രകളില്‍ അത്യാവശ്യം വേണ്ടുന്ന ഒന്നാണ് ക്യാമറാ ബാഗുകള്‍. അത് നിങ്ങളുടെ ക്യാമറ, ലെന്‍സ്, ബാറ്ററികള്‍, മെമ്മറി കാര്‍ഡ്, ചാര്‍ജറുകള്‍ തുടങ്ങിയ സാധനങ്ങളെല്ലാം ക്രമമായി ഒരിടത്തു തന്നെ സൂക്ഷിക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും പെട്ടന്നു പുറത്തുപോകുമ്പോള്‍ ബാക്ക്പാക്കില്‍ ക്യാമറകള്‍ ഇടുന്നതിനാണ് പലരും ശ്രമിക്കുന്നതങ്കിലും അത് ക്യാമറളെ ദോഷകരമായി ബാധിക്കും. അതേസമയം അപകടസാധ്യതകളിൽ നിന്ന് ക്യാമറയെ സംരക്ഷിക്കുകയും ചെയ്യും. സാധാരണ ബാഗുകളിലും തുണികള്‍ക്കിടയിലായും ഒക്കെ ക്യാമറകള്‍ സൂക്ഷിക്കുമ്പോള്‍ അതില്‍ പൊടി കയറുവാനും തകരുവാനുമെല്ലാം സാധ്യതയുണ്ട്.
PC:Skye Studios

അധികം ബാറ്ററികള്‍
ഏതു തരത്തിലുള്ള യാത്രയാണെങ്കിലും എത്ര ചെറിയ സമയത്തേയ്ക്കു മാത്രമായി പോകുന്നതാണെങ്കിലും ക്യാമറാ ബാഗില്‍ അധികം ബാറ്ററികള്‍ കരുതുവാന്‍ ശ്രദ്ധിക്കുക. അവ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ആവശ്യമായി വന്നേക്കാം, ഒരു ഫോട്ടോഷൂട്ടില്‍ നിങ്ങള്‍ ഏറ്റവും അവസാനം ആഗ്രഹിക്കുന്ന കാര്യമായിരിക്കും ബാറ്ററി തീരുന്നത്. നിങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ചാർജർ നിങ്ങളോടൊപ്പം കൊണ്ടുപോയി എവിടെയെങ്കിലും വെച്ച് ബാറ്ററി ചാര്‍ജ് ചെയ്യാം. എന്നാല്‍ ബാറ്ററി തീര്‍ന്ന് ചാര്‍ജ് മുഴുവനായി കയറുന്നതു വരെയുള്ള സമയം നിങ്ങള്‍ക്ക് നഷ്ടമാവുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ ബാറ്ററികള്‍ കഴിവതം മുഴുവന്‍ ചാര്‍ജ് ചെയ്ത് യാത്രയില്‍ കരുതുക. മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സെക്കൻഡ് ഹാൻഡ് ബാറ്ററികളും വിപണിയില്‍ ലഭ്യമാണ്.
PC:Aravind Kumar

കാലാവസ്ഥയില്‍ നിന്നു സംരക്ഷിക്കുവാന്‍
മോശം കാലാവസ്ഥകളെ ഫോട്ടോ ഷൂട്ടിനിടയില്‍ സഹിക്കുക എന്നതാണ് ട്രാവല്‍ ഫോട്ടോഗ്രാഫര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്ന്. അതിനായി തയ്യാറായിരിക്കുക എന്നതു തന്നെയാണ് ഏറ്റവും നല്ല കാര്യം. നിങ്ങൾ യാത്ര ചെയ്യുന്നതിനുമുമ്പ്, ആ സമയത്തെ കാലാവസ്ഥയെക്കുറിച്ച് വേണം ആദ്യം ചിന്തിക്കുവാന്‍. തുടർന്ന്, നിങ്ങളുടെ ഉപകരണങ്ങൾ സംരക്ഷിക്കുന്നതിന് അധികമായി എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ എന്ന് പരിഗണിക്കുക. വിലയേറിയ ആഡ്-ഓണുകളിൽ മഴ പരിരക്ഷയും ഇൻഷുറൻസും ഉൾപ്പെടാം. വെതർപ്രൂഫ് ബോഡികളും ലെന്‍സുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.
യാത്രകളിലെ ഫോട്ടോഗ്രഫി അടിപൊളിയാക്കാം! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

എസ്ഡി കാര്‍ഡുകള്‍
ബാറ്ററിയുടെ ചാര്‍ജ് തീരുന്നതുപോലെ തന്നെ പ്രയാസകരമാണ് സ്റ്റോറേജ് തീര്‍ന്നുവെന്നറിയുന്നത്. ക്യാമറയിലെ സ്‌റ്റോറേജ് അല്ലെങ്കിൽ എസ്ഡി കാർഡ് ഏത് തിരഞ്ഞെടുക്കണം എന്നത് ബുദ്ധിമുട്ടിപ്പിക്കുമെങ്കിലും ഉയർന്ന ശേഷിയുള്ള എസ്ഡി കാർഡ് തിരഞ്ഞെൊടുക്കുക. ക്യാമറയുടെ ശേഷിയും ഫോട്ടോയുടെ ക്വാളറ്റിയും വെച്ച് ഇമേജ് സൈസുകള്‍ കൂടുന്നതനുസരിച്ച് ഓരോ ഫോട്ടോയ്ക്കും വേണ്ട സ്റ്റോറേജ് സ്ഥലവും കൂടി വരും. ഇപ്പോള്‍ വിപണിയില്‍ താപനില, വെള്ളം, ഷോക്ക്, എക്സ്-റേ പ്രൂഫ് തുടങ്ങിയ പ്രത്യേകതകളുള്ള എസ്‍ഡി കാര്‍ഡുകള്‍ ലഭ്യമാണ്.

ഹാർഡ് ഡ്രൈവ്
ഒരു ഹാർഡ് ഡ്രൈവ് നിങ്ങളുടെ ക്യാമറാ ബാഗില്‍ സൂക്ഷിക്കുക എന്നത് പിന്തുടരേണ്ട ഒരു നല്ല ശീലമാണ്. നിങ്ങൾക്ക് ഒരൊറ്റ ചിത്രത്തിനായി നൂറുകണക്കിന് ക്ലിക്കുകൾ ആവശ്യമായി വന്നേക്കാം; അതിനാൽ അധിക ബാക്കപ്പ് സ്റ്റോറേജ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. അതിനാല്‍ എല്ലായ്പ്പോഴും നിങ്ങളുടെ ബാഗിൽ ഒരു ഹാർഡ് ഡ്രൈവ് കരുതുക.
PC:Luke Porter

കനംകുറഞ്ഞ ട്രൈപോഡ്
യാത്രയ്‌ക്കായി, നിങ്ങൾക്ക് കരുത്തുറ്റതും ഒതുക്കമുള്ളതും എന്നാൽ ഭാരം കുറഞ്ഞതുമായ ട്രൈപോഡ് ഉണ്ടായിരിക്കണം. ഇത് ഒരു കോംപാക്റ്റ് ട്രാവൽ ബാഗിൽ എളുപ്പത്തിൽ ഉൾക്കൊള്ളണം. വിപണിയില്‍ കാർബൺ ഫൈബറില്‍ നിര്‍മ്മിച്ച വ്യത്യസ്തതരം ട്രൈപ്പോഡുകള്‍ ലഭിക്കും. ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും അനുയോജ്യമായ ഒരു ട്രൈപോഡ് തിരഞ്ഞെടുക്കണം. ട്രൈപോഡിൽ ഉണ്ടായിരിക്കേണ്ട സവിശേഷതകൾ എന്തൊക്കെയാണെന്നും നോക്കി വേണം തിരഞ്ഞെടുക്കുവാന്‍.
PC:Danny Gallegos

ലെൻസ് ഫിൽട്ടറുകൾ
ഒരു ട്രാവൽ ഫോട്ടോഗ്രാഫർ എന്ന നിലയിൽ നിങ്ങൾക്ക് ആവശ്യമുള്ളവയില്‍ ഒന്ന് ലെന്‍സ് ഫില്‍ട്ടറുകള്‍ ആണ്.നിങ്ങൾക്ക് ആവശ്യമുള്ള വ്യത്യസ്ത ലെൻസ് ഫിൽട്ടറുകൾ ഒരു പോളറൈസിങ് ഫിൽട്ടർ, ന്യൂട്രൽ ഡെൻസിറ്റി ഫിൽട്ടർ, ഗ്രാജ്യുവേറ്റഡ് ഫിൽട്ടർ എന്നിവയാണ്. നീലയും പച്ചയും നിറങ്ങള്‍ വർദ്ധിപ്പിക്കുന്ന പോളറൈസിങ് ഫില്‍ട്ടറുകള്‍ വെള്ളത്തിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമുള്ള പ്രതിഫലനങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും. ഡെൻസിറ്റി (ND) ഫിൽട്ടർ ക്യാമറയിലേക്ക് വരുന്ന പ്രകാശത്തിന്റെ അളവ് കുറയ്ക്കും. രണ്ട് വ്യത്യസ്ത പ്രകാശ തീവ്രതയുള്ള, ഒന്ന് മറ്റൊന്നിനേക്കാൾ തെളിച്ചമുള്ള ഒരു സ്ഥലത്തെ ഫോട്ടോ എടുക്കുമ്പോൾ ഗ്രാജ്യുവേറ്റഡ് ഫില്‍ട്ടറുകള്‍ ഉപയോഗപ്രദമാകും. ഈ ഫിൽട്ടർ പ്രകാശത്തെ സന്തുലിതമാക്കുകയും നിങ്ങൾക്ക് നല്ല പ്രകാശമുള്ള ചിത്രം നൽകുകയും ചെയ്യും.
ചരിത്രത്തെ ഫ്രെയിമിലാക്കുവാനാണോ യാത്ര? ഫോക്കസ് മാത്രമല്ല..ഇതും കൂടി നോക്കാം
യാത്രകളിലെ ഫോട്ടോഗ്രഫി അടിപൊളിയാക്കാം! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം