ചെനാബ് റെയില്‍വേ പാലം.... ഇന്ത്യ ലോകത്തിനു മുന്നിലേക്ക് നിര്‍ത്തുന്ന എന്‍ജിനീയറിങ് വിസ്മയങ്ങളിലൊന്ന്... ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ചെനാബ് റെയില്‍വേ പാലം കഴിഞ്ഞ ദിവസം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇന്ത്യന്‍ റെയില്‍വേ ട്വിറ്ററില്‍ പങ്കുവെച്ച പാലത്തിന്റെ ഫോട്ടോകള്‍ വളരെ വേഗമാണ് ഇന്‍ര്‍നെറ്റില് വൈറലായി മാറിയത്. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പാലത്തിന്റെ കമാനങ്ങള്‍ മേഘക്കടലില്‍ മുങ്ങി നില്‍ക്കുന്ന രീതിയിലുള്ള അതിമനോഹരമായ കുറച്ച് ചിത്രങ്ങളായിരുന്നു റെയില്‍വേ പോസ്റ്റ് ചെയ്തത്
മഞ്ഞിനിടയില്‍ നിന്നും ഉയര്‍ന്നുവന്നതുപോലെയെും ചക്രവാളത്തിന്റെ അതിരോളം നിണ്ടുനില്‍ക്കുന്ന പോലെയും തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ മികച്ച അഭിപ്രായമാണ് നേടിയത്.

ചെനാബ് റെയില്‍വേ പാലം
എന്‍ജിനീയറിങ് മേഖലയിലെ വെല്ലുവിളികള്‍ നിറഞ്ഞ നിര്‍മ്മാണം എന്നു വിദഗ്ദര്‍ വിശേഷിപ്പിക്കുന്ന ചെനാബ് റെയില്‍വേ പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമാകും. ചെനാബ് നദിക്കു മുകളിലായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. കഠിനമായ ഭൂപ്രകൃതിയും കാലാവസ്ഥയും തരണം ചെയ്താണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.പാലത്തിന്റെ അടിത്തറ പൂര്‍ത്തിയാക്കുവാന്‍ വേണ്ടി മാത്രം എട്ടു ലക്ഷം ക്യുബിക് മീറ്ററോളം ഭൂമിയാണ് ഖനനം ചെയ്തുമാറ്റിയത്. കാശ്മീര്‍ റെയില്‍വേ പദ്ധതിയുടെ ഭാഗമായി വരുന്ന ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള പാതയിലെകത്ര മുതല്‍ ബനിഹാല്‍ വരെയുള്ള പ്രദേശത്തെ പ്രധാന പാലമാണിത്. ,315 മീറ്റർ നീളമാണ് പാലത്തിന് ആകെയുള്ളത്.
നദിയുടെ അടിത്തട്ടിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് പാലം വരുന്നത്. ഇത് ഫ്രാൻസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിലാണ്
Photo Courtesy: Twitter/ @RailMinIndia

ചെനാബ് റെയില്‍വേ പാലം- നിര്‍മ്മാണ ചിലവ്
1,450 കോടി രൂപ ചെലവിൽ ആണ് ഈ പാലം നിര്‍മ്മിക്കുന്നത്. റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് ഉള്ളത്. ല്‍ 17 സ്പാനുകളിലായി ആർച്ച് മാതൃകയിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ജമ്മുവിലെ കത്രയെയും ശ്രീനഗറിലെ കൗരി പ്രദേശത്തെയും പാലം പരസ്പരം ബന്ധിപ്പിക്കും.
Photo Courtesy: Twitter/ @RailMinIndia

ഗോള്‍ഡന്‍ ജോയിന്‍റ്
ചെനാബ് പാലത്തിന്റെ ഏറ്റവം പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് ഗോള്‍ഡന്‍ ജോയിന്‍റ്. ചെനാബ് നദിയുട ഇരുകരകളില്‍ നിന്നും നിര്‍മ്മാണം ആരംഭിക്കുകയാണ് ചെയ്തത്. ഓരോ വശത്തും 85,000 കിലോ ഭാരമുള്ള ഘടനയായിരുന്നു. ഇതില്‍ ഓരോന്നിലും ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് നദിയുടെ നടുവില്‍ വെച്ച് ഹൈ സ്ട്രെങ്ത് ഫങ്ഷൻ ഗ്രിപ് എന്ന ബോൾട്ടുപയോഗിച്ച് യോജിപ്പിക്കുന്നതായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞ നിര്‍മ്മാണസമയം. ഈ പ്രത്യേക സംയോജന സ്ഥലമാണ് ഗോള്‍ഡന്‍ ജോയിന്‍റ് എന്നറിയപ്പെടുന്നത്. ഓഗസ്റ്റ് മാസത്തിലായിരുന്നും ഈ സംയോജനം നടന്നത്.
Photo Courtesy: Twitter/ @RailMinIndia

പ്രത്യേകതകള്‍
ഏറെ നവീനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 30,350 മെട്രിക് ടൺ ഉരുക്ക് ആണ് ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ഒപ്പം ആര്‍ച്ച് നിര്‍മ്മാണത്തിനു മാത്രമായി 10,620 മെട്രിക് ടണ്‍ ഉരുക്ക് ഉപയോഗിച്ചതായി കണക്കുകള്‍ പറയുന്നു. ഏതു കഠിനമായ കാലാവസ്ഥയും ചെറുക്കുവാന്‍ പോന്ന തരത്തിലാണ് നിര്‍മ്മിതി. 10 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 40 ഡിഗ്രി വരെ പാലത്തിനു ചെറുക്കുവാന്‍ സാധിക്കും. 120 വര്‍ഷമാണ് പാലത്തിന്‍രെ ആയുസ് പറഞ്ഞിരിക്കുന്നത്.
Photo Courtesy: Twitter/ @RailMinIndia

രാവും പകലും പണി
തൊഴിലാളികളുടെ രാവും പകലും നീണ്ടുനില്‍ക്കുന്ന അധ്വാനമാണ് നിര്‍മ്മാണം ഇത്രയും വേഗത്തിലാക്കുന്നതിന് സഹായിച്ചത്. 1300 തൊഴിലാളികളും 300 എൻജിനീയർമാരും ആണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. ഉത്തര റെയിൽവേക്കായിരുന്നു പ്രധാന നിര്‍മ്മാണ ചുമതലകള്‍.
Photo Courtesy: Twitter/ @RailMinIndia
ഉയരത്തില്‍ ഈഫലിലിനും മുന്നില്‍, എന്തുവന്നാലും കുലുങ്ങില്ല ഈ നീളന്‍ പാലം!!!
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഉരുക്ക് പാലമായ മഹാത്മാഗാന്ധി സേതു