» »മഹാബലിപുരത്ത് മിസ് ചെയ്യരുതാത്ത അഞ്ച് സ്ഥലങ്ങൾ

മഹാബലിപുരത്ത് മിസ് ചെയ്യരുതാത്ത അഞ്ച് സ്ഥലങ്ങൾ

Written By:

ഒരിക്കൽ പ്രശസ്തമായിരുന്ന പുരാതന തുറമുഖ പട്ടണം... ഇന്ന് അതിന്റെ ശേഷിപ്പുകളുമായി സഞ്ചാരികളെ കാത്ത് ശിലകളിൽ കഥകളെഴുതിയ ഒരു തീരദേശപട്ടണം. മഹാബലിപുരമെന്നും മാമല്ലപുരം എന്നും അറിയപ്പെടുന്ന ഈ തീരദേശം തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായാണ് മഹാബലിപുരം അറിയപ്പെടുന്നത്. സ്മാരകങ്ങളും ഗുഹാസ്മാരകങ്ങളും ശില്പങ്ങളും ഒക്കെയുള്ള ഇവിടം യുനസ്കോയുടെ പൈതൃക സ്ഥാനം കൂടിയാണ്.
ഒരിക്കൽ പല്ലവൻമാർ ഭരിച്ചിരുന്ന ഇവിടം അവരുടെ കാലത്ത് വളർച്ച പ്രാപിച്ച കലാവിദ്യകൾക്കും പ്രസിദ്ധമാണ്. കല്ലിൽ കൊത്തിയിരിക്കുന്ന സ്മാരകങ്ങളും പുരാതന ക്ഷേത്രങ്ങളും കാണുവൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടെ എത്തുന്നു.
മഹാബലിപുരത്ത് മിസ് ചെയ്യരുതാത്ത അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ചെന്നൈയിൽ നിന്നും 55 കിലോമീറ്റർ അകലെയാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള വിമാനത്താവളം ചെന്നൈയാണ്. ഇവിടെ നിന്നും ബസ് വഴിയും ക്യാബ് വഴിയും മഹാബലിപുരത്തെത്താം. രണ്ടു മണിക്കൂർ സമയമാണ് ബസ് യാത്രയ്ക്ക് എടുക്കുന്നത് .
മഹാബലിപുരത്തു നിന്നും 30 കിലോമീറ്റർ അകലെയുള്ള ചെങ്കൽപേട്ടാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും മഹാബലിപുരത്തേക്ക് ബസ് സർവ്വീസിനെ ആശ്രയിക്കാം.

 സന്ദർശിക്കാൻ പറ്റിയ സമയം

സന്ദർശിക്കാൻ പറ്റിയ സമയം

ബംഗാൾ ഉൾക്കടലിന്‌റെ തീരത്തു സ്ഥിതി ചെയ്യുന്ന മഹാബലിപുരത്ത് വർഷം മുഴുവൻ ഈർപ്പം നിറഞ്ഞ കാലാവസ്ഥയാണ് ഇവിടെയുള്ളത്. അതുകൊണ്ടു തന്നെ വർഷം മുഴുവൻ ഇവിടം സന്ദർശിക്കുവാൻ അനുയോജ്യമായ കാലാവസ്ഥയാണുള്ളത്. എന്നാൽ വേനൽക്കാലത്ത് ഇവിടെ അല്പം ചൂട് അനുഭവപ്പെടാറുണ്ട്. മഴക്കാലത്തും ഇവിടം സന്ദർശിക്കുന്നവർ ഉണ്ട്.
എന്തായാലും ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുന്നതിന് ഏറ്റവും യോജിച്ചത്.

മഹാബലിപുരം ലൈറ്റ് ഹൗസ്

മഹാബലിപുരം ലൈറ്റ് ഹൗസ്

മഹാബലിപുരം തീരത്തിനു സമീപം പാറക്കെട്ടുകളോട് ചേർന്നു സ്ഥിതിത ചെയ്യുന്ന മഹാബലിപുരം ലൈറ്റ് ഹൗസ് ഇവിടുത്തെ മനോഹരമായ കാഴ്ചകളിലൊന്നാണ്. രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതിനു മുകളിൽ നിന്നും മഹാബലിപുരം തീരത്തിന്റെയും നഗരത്തിന്റെയും അതിമനോഹരമായ പനോരമിക് വ്യൂ കാണാൻ സാധിക്കും.

മാരിറ്റൈം ഹെറിറ്റേജ് മ്യൂസിയം

മാരിറ്റൈം ഹെറിറ്റേജ് മ്യൂസിയം

മഹാബലിപുരത്ത് സന്ദർശിക്കുവാൻ പറ്റിയ മികച്ച സ്ഥലങ്ങളിലൊന്നാണ് ഇവിടുത്തെ മാരിറ്റൈം ഹെറിറ്റേജ് മ്യൂസിയം. ഈജിപ്ഷ്യൻ പാപ്പിറസ് ബോട്ടുകൾ, വുഡൻ, സ്റ്റീൽ, ജീസൽ കപ്പലുകൾ, പുരാതന കാലത്തെ കടൽവഴികളെ കാണിച്ചിരുന്ന ഭൂപടങ്ങൾ, കടൽ യാത്രയിൽ ആശയ വിനിമയത്തിന് ഉപയോഗിച്ചിരുന്ന മാർഗ്ഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവയൊക്കെ ഇവിടെ കാണുവാൻ സാധിക്കും. കടലും കടൽയാത്രകളും താല്പര്യമുള്ളവർ തീര്‍ച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടം തന്നെയാണിത്.

സീഷെൽ മ്യൂസിയം

സീഷെൽ മ്യൂസിയം

മഹാബലിപുരത്തെത്തുന്നവർക്ക് അധികം അറിയാത്ത ഒരിടമാണ് ഇവിടുത്തെ സീഷെൽ മ്യൂസിയം. ഏഷ്യയിലെ ഏറ്റവും വലിയ സിഷെൽ മ്യൂസിയമാണിത്. ഇവിടെ ഏകദേശം 20,000 തരത്തിലധികമുള്ള ഷെല്ലുകൾ, പുറംതോടുകൾ, ഫോസിലുകൾ, പവിഴപ്പുറ്റുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഷോർ ടെംപിൾ

ഷോർ ടെംപിൾ

മഹാബലിപുരത്തെ കടൽ തീരത്തോട് ചേർന്നു കിടക്കുന്ന ക്ഷേത്രമാണ് ഷോർ ടെമ്പിൾ എന്നറിയപ്പെടുന്നത്. എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിന് കടലിലേക്കാണ് ദർശനമുള്ളത്.ഈ ക്ഷേത്രമാണ് മഹാബലിപുരത്തെ മറ്റു ക്ഷേത്രങ്ങളെയും സ്മാരകങ്ങളെയും സംരക്ഷിക്കുന്നതെന്നാണ് വിശ്വാം. ഇതൊരു വിഷ്ണു ക്ഷേത്രമാണ്.

പഞ്ചരഥങ്ങൾ

പഞ്ചരഥങ്ങൾ

ഒറ്റക്കല്ലിൽ കൊത്തിയിരിക്കുന്ന അഞ്ച് രഥങ്ങളുടെ രൂപങ്ങളാണ് പഞ്ച രഥങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഏഴാം നൂറ്റാണ്ടിൽ മഹാബലിപുരം ഭരിച്ചിരുന്ന മഹേന്ദ്രവർമ്മൻ ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകനായ നരസിംഹവർമ്മൻ ഒന്നാമന്റെയും കാലത്താണ് ഈ രഥങ്ങൾ നിർമ്മിക്കപ്പെട്ടതെന്നാണ് വിശ്വാസം. പഞ്ചപാണ്ഡവർക്കും പാഞ്ചാലിക്കുമായാണ് ഇവ സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇവിടം യുനസ്കോയുടെ പൈതൃക സ്ഥാനം കൂടിയാണ്.

Read more about: travel chennai history monuments

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...