Search
  • Follow NativePlanet
Share
» »ലോക്ഡൗണില്‍ കണ്ടെത്തിയ പൂമ്പാറ്റകളെ കാണാം! ബട്ടര്‍ഫ്ലൈ ഫെസ്റ്റിവലിനു നാളെ തുടക്കം

ലോക്ഡൗണില്‍ കണ്ടെത്തിയ പൂമ്പാറ്റകളെ കാണാം! ബട്ടര്‍ഫ്ലൈ ഫെസ്റ്റിവലിനു നാളെ തുടക്കം

ബാംഗ്ലൂരിലെ സഞ്ചാരികളും പ്രകൃതി സ്നേഹികളും കാത്തിരുന്ന ബാംഗ്ലൂര്‍ ബട്ടര്‍ഫ്ലൈ ഫെസ്റ്റിവലിനു നവംബര്‍ 7 നു തുടക്കമാവും

ബാംഗ്ലൂരിലെ സഞ്ചാരികളും പ്രകൃതി സ്നേഹികളും കാത്തിരുന്ന ബാംഗ്ലൂര്‍ ബട്ടര്‍ഫ്ലൈ ഫെസ്റ്റിവലിനു നവംബര്‍ 7 നു തുടക്കമാവും. കൊറോണ മറ്റുപല ആഘോഷങ്ങളെയും പോലെതന്നെ ആഘോഷങ്ങളെയും പോലെ തന്നെ ബട്ടര്‍ഫ്ലൈ ഫെസ്റ്റിവലിനെയും ബാധിച്ചുവെങ്കിലും ഇത്തവണ ഓണ്‍ലൈനായാണ് ആഘോഷങ്ങള്‍ നടക്കുക. ബാംഗ്ലൂര്‍ നഗരത്തിലെ പുതിയ പൂമ്പാറ്റകളെ കണ്ടെത്തുകയും പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

bangalore butterfly festival

നാലാമത് ബാംഗ്ലൂര്‍ ബട്ടര്‍ഫ്ലൈ ഫെസ്റ്റിവല്‍ വനംവകുപ്പിനു കീഴിലുള്ല നഗരത്തിലെ ദൊരേസ്വാമി പാളയ പാര്‍ക്കിലായിരിക്കും നടക്കുക.
നവംഹര്‍ 7ന് ആരംഭിക്കുന്ന ഫെസ്റ്റിവല്‍ 12 വരെ നീണ്ടു നില്‍ക്കും. ഫോട്ടോ പ്രദര്‍ശനങ്ങള്‍, പൂമ്പാറ്റകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ശില്പശാലകള്‍, ഫോട്ടോ പ്രദര്‍ശനങ്ങള്‍, ക്വിസ് മത്സരങ്ങള്‍, ഫോട്ടോ മത്സരങ്ങള്‍ തുടങ്ങിയവയും ഇതിന്‍റെ ഭാഗമായി ഉണ്ടാകും.

നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ് (എൻ‌സി‌ബി‌എസ്), കർണാടക ഇക്കോടൂറിസം ബോർഡ്, ബെംഗളൂരു ബട്ടർഫ്ലൈ ക്ലബ് (ബിബിസി), ഇന്ത്യൻ ഫൗണ്ടേഷൻ ഫോർ ബട്ടർഫ്ലൈ എന്നിവര്‍ ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. അലിഡ ആംഗിൾ, ലിറ്റിൽ ടൈഗർ പിയറോട്ട്, ഓറഞ്ച് അവ്‌ലെറ്റ്, റെഡ് അഡ്മിറൽ തുടങ്ങിയ ഇനങ്ങളടക്കം ഈ വർഷം ബെംഗളൂരുവിൽ കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭങ്ങളെ അറിയുവാനും അറിവുകള്‍ പങ്കിടുവാനുള്ള ഒരു വേദിയായും ചിത്രശലഭ പ്രേമികള്‍ ഇതിനെ കാണുന്നു. വെർച്വൽ ഇവന്റിൽ, ബെംഗളൂരു ബട്ടർഫ്ലൈ ക്ലബിലെ (ബിബിസി) നാലോ അഞ്ചോ അംഗങ്ങൾ ദൊരേസ്വാമി പാളയ പാർക്കിൽ വ്യത്യസ്ത റൂട്ടുകളിലൂടെ സഞ്ചരിക്കുകയും അതേസമയംതന്നെ തങ്ങളുടെ കാഴ്ചകള്‍ ലൈവായി സോഷ്യല്‍ മീഡിയ വഴി പോസ്റ്റ് ചെയ്യുകയും ചെയ്യും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+