ബാംഗ്ലൂരിൽ പിന്നെയും മഴ തുടരുകയാണ്. രാത്രിയിൽ പെയ്ത കനത്ത മഴയിലെ ബാംഗ്ലൂരിലെ പല റോഡുകളും വെള്ളത്തിലായി. പുഴ പോലെ വെള്ളമൊഴുകുന്ന റോഡിലൂടെ വാഹനങ്ങളും ആളുകളും കടന്നു പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ രണ്ടു ദിവസമായി നഗരത്തിൽ കനത്ത മഴയാണ് പെയ്യുന്നത്. അതോടെ റോഡുകളില് വെള്ളക്കെട്ടും വ്യാപകമായി. കൊഡിഗെഹള്ളി, യെലഹങ്ക അണ്ടർപാസ് തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകളിൽ മാത്രമല്ല, വീടുകളുടെ താഴനിലകളിലും വെള്ളം കയറി.
ഇന്ന് ഒക്ടോബർ 22 ചൊവ്വാഴ്ചയും ബാംഗ്ലൂരിൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. മഴയോടൊപ്പം തുടർച്ചായി ഇടിയും മിന്നും അനുഭവപ്പെടുമെന്നും കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. ആകാശം ഇന്ന് മേഘാവൃതമായിരിക്കും. ഇന്ന് ബാംഗ്ലൂരിൽ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഇന്നലെ തിങ്കളാഴ്ച ബാംഗ്ലൂരിൽ കനത്ത മഴയെ തുടർന്ന് സ്കൂളുകള്‍ക്കും അങ്കണവാടികൾകും അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് ബാംഗ്ലൂരിൽ നിലവിൽ അവധികളൊന്നും നല്കിയിട്ടില്ല.

അതേ സമയം കര്‍ണ്ണാടകയുടെ മറ്റു ഭാഗങ്ങളിൽ മഴ, കാലാവസ്ഥാ മുന്നറിയിപ്പുകൾ നല്കിയിട്ടുണ്ട്. പല ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പുകളാണ് നല്കിയിട്ടുള്ളത്. ഉഡുപ്പി, മൈസൂർ, മാണ്ഡ്യ, ചാമരാജനഗർ, ചിക്കബെല്ലാപുര, കോലാർ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നു. തെക്കൻ കർണ്ണാടകയിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കുന്നു. തീരദേശ കർണ്ണാടകയുടെയും വടക്കൻ കര്‍ണ്ണാടകയുടെയും ചില പ്രദേശങ്ങളിൽ ഇന്ന് മിതമായ മഴയും പ്രവചിച്ചിട്ടുണ്ട്.
ബെംഗളൂരു നഗരത്തിൽ വെള്ളക്കെട്ട്
ഇന്നലെയും ഇന്ന് പുലർച്ചെയുമായി പെയ്ത മഴയിൽ നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. റോഡുകൾ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് ചിലയിടങ്ങളിൽ വെള്ളം കയറിയത്. വടക്കൻ ബംഗളൂരുവിലെ യെലഹങ്ക, സഹകാർ നഗർ, എന്നിവിടങ്ങളിലും ജുഡീഷ്യൽ ലേഔട്ടിന് സമീപം ജികെവികെ കോമ്പൗണ്ട് മതിൽ തകർന്നു. കൊടിഗെഹള്ളിയിലെ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലേക്ക് വെള്ളം കയറി. ബസവ സമിതി ലേഔട്ട്, വെങ്കടസ്വമപ്പ ലേഔട്ട്, എംഎസ് പാല്യ, ടെലികോം ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഇവിടങ്ങളിൽ വെള്ളം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തികൾ പുരോഗമിക്കുകയാണ്.

ബെംഗളൂരു മഴയും വിമാനവും
നഗരത്തിലെ മഴ വിമാനയാത്രകളെയും ബാധിച്ചു. ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങേണ്ട ഇരുപതിലധികം വിമാനങ്ങൾ കനത്ത മഴയും ഇടിമിന്നലും കാരണം തിങ്കളാഴ്ച രാത്രി, ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഡൽഹിയിൽ നിന്നുള്ള ഒരു എയർ ഇന്ത്യ വിമാനവും നാല് ഇൻഡിഗോ വിമാനങ്ങളും ചെന്നൈയിലേക്ക് വഴിചിരിച്ച് വിട്ടതെന്നാണ് റിപ്പോർട്ട്. 20 വിമാനങ്ങൾ പുറപ്പെടുവാൻ വൈകി. രാത്രി ഒൻപത് മണി വരെ സ്ഥിതിഗതികൾ ശാന്തമായിരുന്നു. അതിനു ശേഷമാണ് ഇത് സംഭവിച്ചത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














