Search
  • Follow NativePlanet
Share
» »രാജ്യത്തെ ഏറ്റവും തിരക്കുള്ള റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ, 17 മണിക്കൂർ യാത്രയ്ക്ക് വേണ്ടത് വെറും 3 മണിക്കൂർ

രാജ്യത്തെ ഏറ്റവും തിരക്കുള്ള റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ, 17 മണിക്കൂർ യാത്രയ്ക്ക് വേണ്ടത് വെറും 3 മണിക്കൂർ

രാജ്യത്തെ ഏറ്റവും തിരക്കുള്ള റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. ഏറ്റവും പുതിയ വാർത്തകളനുസരിച്ച് ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പട്‌നയ്ക്കും ന്യൂഡൽഹിക്കും ഇടയിൽ സർവീസ് നടത്തും. ഡൽഹി- മുംബൈ അതിവേഗ റെയിൽ ഇടനാഴി പദ്ധതിയുടെ വിപുലീകരണമായാണ് ഈ റൂട്ട് വരിക. ഇതോടെ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാ ദൂരം കുറയുകയും ചെയ്യും.

നിലവിൽ പട്‌നയ്ക്കും ഡൽഹിക്കുമിടയിലുള്ള യാത്രാ സമയം ട്രെയിനിൽ 17 മണിക്കൂർ ആണ്. ബുള്ളറ്റ് ട്രെയിൻ വരുന്നതോടെ ഇത് വെറും മൂന്ന് മണിക്കൂറായി ചുരുങ്ങും. 1050 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന പുതിയ അതിവേഗ റെയിൽ ഇടനാഴിയിൽ മധ്യേന്ത്യയിലെ പ്രധാന നഗരങ്ങള്‍ ഉൾപ്പെടുന്നു. ഏതൊക്കെ സ്റ്റേഷനുകൾ അതിവേഗ റെയിൽ ഇടനാഴിയിയുടെ ഭാഗമാകും എന്നത് ഇനിയും അന്തിമ മീരുമാനമായിട്ടില്ല. ബക്സർ, പട്ന, ഗയ തുടങ്ങിയ നഗരങ്ങൾ ഇതിന്‍റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Delhi Travel Ideas Bullet Train Service Between Delhi And Patna

ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ബുള്ളറ്റ് ട്രെയിനുകളുടെ നിർമ്മാണം. വന്ദേ ഭാരത് ട്രെയിനുകൾക്ക് പിന്നാലെ ഇന്ത്യ സ്വയം നിർമ്മിക്കുന്ന ബുള്ളറ്റ് ട്രെയിനുകൾക്ക് മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുവാൻ സാധിക്കും. നേരത്തെ 2028 ഓടെ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ ഓടി തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചരുന്നു.

ഡൽഹി-പാട്ന റൂട്ടിൽ ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങുന്നതോടെ യത്രാരംഗത്തെ സൗകര്യങ്ങൾ മാത്രമല്ല വർധിക്കുന്നത്. ഡൽഹിക്കും പട്‌നയ്ക്കും ഇടയിൽ മെച്ചപ്പെട്ട സാമ്പത്തിക വിനിമയം, വിനോദസഞ്ചാരം, വ്യാപാരം തുടങ്ങിയലയിൽ വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിൽ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി 130 മീറ്റർ നീളമുള്ള ഉരുക്ക് പാലം ഗുജറാത്തിലെ വഡോദരയിൽ പൂർത്തിയായി. വഡോദര, ആനന്ദ് ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനുകൾക്കിടയിൽ തടസ്സമില്ലാത്ത ബന്ധം സൃഷ്ടിക്കാനായാണ് ഇത് സജ്ജീകരിച്ചിരിക്കുന്നു.

അതേസമയം, രാജ്യത്തുടനീളം ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്നതിനുള്ള സാധ്യത പഠനത്തിനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ ഉത്തര, ദക്ഷിണ, കിഴക്കൻ മേഖലകളില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്നതിന്റെ സാധ്യതകളാണ് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നത്.

അതോടൊപ്പം മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയിലൂടെ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയില് സഞ്ചരിക്കുന്നവയായിരിക്കും ട്രെയിനുകൾ. 2026 ഓഗസ്റ്റില്‍ ഈ പാതയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് അറിയിച്ചിരിക്കുന്നത്. സൂററ്റിനും ബിലിമോറയ്ക്കും ഇടയിലുള്ളതാണ് ആദ്യഘട്ടം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+