ഇന്ത്യയിലെ സൂപ്പർ ട്രെയിനുകൾ ഏതാണെന്ന് ചോദിച്ചാൽ ആരും ഒരു സംശയവും ഇല്ലാതെ പറയുന്ന രണ്ട് ട്രെയിനുകളുണ്ട്. രാജധാനി എക്സ്പ്രസും ട്രാക്കിലെ ഇപ്പോഴത്തെ താരമായ വന്ദേ ഭാരത് എക്സ്പ്രസും. യാത്രാ ചിലവ് അല്പം കൂടിയായും ട്രാക്കിലെ രാജാക്കന്മാര്‍ ഇവർ രണ്ടുപേരുമാണ്. കൃത്യസമയം പാലിക്കുമെന്നതും വൃത്തിയും സൗകര്യങ്ങളുമാണ് ഇവയുടെ പ്രത്യേകത. എന്നാൽ വന്ദേ ഭാരതും രാജധാനിയും പോലും വഴിമാറേണ്ട ഒരു ട്രെയിന്‍ നമ്മുടെ റെയിൽവേയ്ക്കുള്ള കാര്യം നിങ്ങൾക്കറിയാമോ?
അതേ, ട്രാക്കിലോടുന്ന ഏതൊരു ട്രെയിനും വഴി മാറിക്കൊടുക്കാൻ ബാധ്യസ്ഥരായ ഒരു ട്രെയിനുണ്ട്. യാത്രക്കാർ സ്ഥിരം ആശ്രയിക്കുന്ന/ യാത്ര ചെയ്യുന്ന ഒരു ട്രെയിൻ എന്ന് അതിനെ വിളിക്കാൻ സാധിക്കില്ലെങ്കിലും യാത്രക്കാർക്ക് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ വേണ്ടിവരുന്ന ഒരു സർവീസാണിത്. ട്രെയിൻ അപകടങ്ങളോ പാളം തെറ്റൽ, കൂട്ടിയിടിള് പോലുള്ള ദൗർഭാഗ്യകരമായ അവസരങ്ങളിൽ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ പൂർണ്ണമായും നടത്തുന്നത് റെയിൽവേ ആണ്. ഇതിനായുള്ള പ്രത്യേക ട്രെയിൻ ആണ് പാളങ്ങളിലെ ഈ വിഐപി.
ഇന്ത്യൻ റെയിൽവേയുടെ ആക്‌സിഡന്‍റ് റിലീഫ് ട്രെയിനുകളും ആക്‌സിഡന്‍റ് റിലീഫ് മെഡിക്കൽ ട്രെയിനുകളും ആണിത്. പാളങ്ങളിലെ അല്ലെങ്കിൽ ട്രെയിനുമായി ബന്ധപ്പെട്ട അപകടങ്ങൾ സംഭവിക്കുമ്പോൾ റെയിൽവേയാണ് രക്ഷാപ്രവർത്തനത്തിനും തുടർന്നുള്ള കാര്യങ്ങൾക്കും നേതൃത്വം നല്കുന്നത്. ഇത്തരത്തിൽ അപകടം നടക്കുമ്പോൾ ട്രെയിനിന്‍റെ ഗാർഡ് ഗാർഡ് അല്ലെങ്കിൽ ലോക്കോ പൈലറ്റ് അടുത്തുള്ള സ്റ്റേഷനിലോ ഡിവിഷണൽ കൺട്രോൾ റൂമിലോ അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളിലോ അത് റിപ്പോർട്ട് ചെയ്യുമ്പോഴാണ് റെയിൽവേയുടെ ആക്‌സിഡന്‍റ് റിലീഫ് ട്രെയിനുകൾ ഓടിക്കുന്നത്.
ഇത് കൂടാതെ, വേഗത്തിലുള്ള പ്രതികരണത്തിനും വൈദ്യസഹായത്തിനും തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം കഴിവതും പുനസ്ഥാപിക്കുന്നതിനുമായി സെൽഫ് പ്രൊപ്പൽഡ് ആക്‌സിഡൻ്റ് റിലീഫ് ട്രെയിനുകളും (SPART) റെയിൽവേയ്ക്കുണ്ട്. മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാന്‍ ഇവയ്ക്കു സാധിക്കും.
എവിടെ ഏതു പാളത്തിൽ അപകം പറ്റിയാലും ആക്‌സിഡന്‍റ് റിലീഫ് ട്രെയിനുകൾക്കും ആക്‌സിഡന്‍റ് റിലീഫ് മെഡിക്കൽ വാനുകൾക്കും എത്തിപ്പെടാൻ പറ്റുമോ, സമയമെടുക്കില്ലേ എന്നൊരു സംശയം നിങ്ങൾക്കില്ലേ? സംശയിക്കേണ്ട, ആക്‌സിഡന്‍റ് റിലീഫ് ട്രെയിനുകൾക്കും ആക്‌സിഡന്‍റ് റിലീഫ് മെഡിക്കൽ വാനുകൾക്കും അവയുടെ മുൻകൂട്ടി നിശ്ചയിച്ച റൂട്ടുകളും എത്തിച്ചേരാനെടുക്കുന്ന സമയം, കൃത്യമായ പരിശോധന ഷെഡ്യൂളുകൾ എന്നിവയുണ്ട്. കൂടാതെ വിവിധ ശേഷിയുള്ള 90 ബ്രേക്ക് ഡൗൺ ക്രെയിനുകളും റെയിൽവേയ്ക്ക് സ്വന്തമായുണ്ട്.
ഇത് മാത്രമല്ല അപകട സാഹചര്യങ്ങളെ നേരിടാൻ റെയിൽവേയ്ക്കുള്ളത്. അപകടങ്ങളുടെ തീവ്രതയും ആ സമയത്തെ ആവശ്യകതയും മനസ്സിലാക്കി ലോക്കോമോട്ടീവ് ഹാൾഡ് ആക്‌സിഡന്‍റ് റിലീഫ് മെഡിക്കൽ വാനുകൾക്ക് (ARMV) പകരം സെൽഫ് പ്രൊപ്പൽഡ് ആക്‌സിഡന്‍റ് റിലീഫ് മെഡിക്കൽ വാനുകൾ (SPARMVs) കൊണ്ടുവരുന്നു. നിലവിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലുള്ള സെൽഫ് പ്രൊപ്പൽഡ് ആക്‌സിഡൻറ് റിലീഫ് ട്രെയിനുകളാണ് റെയില്‍വേയ്ക്കുള്ളത്. ഇത് കൂടാതെ, മണിക്കൂറിൽ 160 കിമി വേഗതയുള്ള വേഗതയുള്ള അതിവേഗ സെൽഫ് പ്രൊപ്പൽഡ് ആക്‌സിഡന്‍റ് റിലീഫ് ട്രെയിനുകൾ കൊണ്ടുവരാനും പദ്ധതിയുണ്ട്.
ഇന്ത്യൻ റെയിൽവേയിൽ നിലവിലുള്ള 140 ടൺ ക്രെയിനുകളേക്കാൾ കൂടിയ 175 ടൺ ക്രെയിനുകൾ കൊണ്ടുവരുന്നതും അന്തിമ ഘട്ടത്തിലെത്തിയിക്കുകയാണ്. ദുരന്തമേഖലതളിലെ പുനരുദ്ധാരണ സമയത്ത് ശേഷി മെച്ചപ്പെടുത്തുന്നതിനായാണിത്. ദുരന്തസമയത്ത് പ്രതികരണ സമയം വേഗത്തിലാക്കാൻ നിരവധി കാര്യങ്ങളും റെയിൽവേ ചെയ്യുന്നു. ദുരന്തം നടന്ന ഏറ്റവും അടുത്ത മണിക്കൂറുകൾഅതിവേഗത്തിൽപ്രയോജനപ്പെടുത്തി ദുരന്ത തീവ്രത കുറയ്ക്കുകയാണ് ലക്ഷ്യം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













