Search
  • Follow NativePlanet
Share
» »വന്ദേ മെട്രോ കേരളത്തിലും എത്തും, ആദ്യ 12 വന്ദേ മെട്രോകളിലൊന്ന്, പരിഗണിക്കുന്നത് ഈ റൂട്ടുകൾ, സാധ്യത

വന്ദേ മെട്രോ കേരളത്തിലും എത്തും, ആദ്യ 12 വന്ദേ മെട്രോകളിലൊന്ന്, പരിഗണിക്കുന്നത് ഈ റൂട്ടുകൾ, സാധ്യത

വന്ദേ ഭാരത് ട്രെയിനുകൾക്കും വന്ദേ സ്ലീപ്പറിനുള്ള കാത്തിരിപ്പിനും ശേഷം ഇപ്പോൾ വന്ദേ മെട്രോ ട്രെയിനുകളണ് വാർത്തകളിലെ താരം. അടുത്ത മാസത്തെ പരീക്ഷണയോട്ടവും തുടർന്നുള്ള അനുമതിയുടെ കടമ്പകളും കഴിഞ്ഞാൽ രാജ്യത്തെ പാളങ്ങളിലൂടെ വന്ദേ മെട്രോ കുതിച്ചുപായും. മെട്രോ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച സർവീസ് നടത്താൻ ഉദ്ദേശിച്ചുള്ള വന്ദേ മെട്രോ ട്രെയിനുകൾ . അതിവേഗത്തില്‍ വളരുന്ന ഇന്ത്യന്‍ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്.

ഇന്ത്യൻ റെയിൽവേയിൽ നിന്നുള്ള വിവരങ്ങളനുസരിച്ച് വന്ദേ മെട്രോ ട്രെയിൻ 2024 ജൂലൈയിൽ പരീക്ഷണത്തിന് തയ്യാറാകും. തുടർന്ന് രാജ്യത്ത് സർവീസ് നടത്തുവാൻ സജ്ജമായി വരുന്ന വന്ദേ മെട്രോ ട്രെയിനുകൾ മെമു ട്രെയിനുകൾക്ക് പകരം സർവീസ് നടത്തും. നൂറു മുതല്‍ 250 കിലോമീറ്റര്‍ ദൂരത്തില്‍ ഉള്ള നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഇവ സർവീസ് നടത്തുക.

10 Potential Routes In Kerala For Vande Metro List And Details

രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ ഒക്യുപന്‍സി റേറ്റ് ഉള്ള വന്ദേ ഭാരത് സർവീസ് നടത്തുന്ന കേരളത്തിലേക്കും വന്ദേ മെട്രോ ആദ്യ ഘട്ടത്തിൽ തന്നെ എത്തുമെന്നാണ് പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ ലഭിച്ചില്ലെങ്കിലും പിന്നീട് വൈകാതെ തന്നെ കേരളത്തിലെത്തുമെന്നും ആണ് യാത്രക്കാർ കരുതുന്നത്. വന്ദേ ഭാരത് വിജയകരമായി സർവീസ് നടത്തുന്ന കേരളത്തിലേക്ക് വന്ദേ മെട്രോ കൊണ്ടുവരുന്ന കാര്യത്തിൽ നഷ്ടത്തെക്കുറിച്ച് റെയിൽവേയ്ക്ക് ആലോചിക്കുകയേ വേണ്ട.

കുറഞ്ഞ സമയത്തിൽ യാത്രയും കൂടുതൽ സ്റ്റോപ്പുകളും ആണ് വന്ദേ മെട്രോയുടെ ഉദ്ദേശം തന്നെ. അതിനാൽ പെട്ടെന്ന് വേഗത കുറയ്ക്കാനും കൂട്ടാനും സാധിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് വന്ദേ മെട്രോ സർവീസിൽ ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്. . വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഹ്രസ്വദൂര ഫോര്‍മാറ്റ് എന്നാണ് വന്ദേ മെട്രോ ട്രെയിനിനെ പറയുന്നത്. ഇന്‍റർ സിറ്റി, ഇൻട്രാ സിറ്റി യാത്രാ സേവനങ്ങളാണ് വന്ദേ മെട്രോ കൊണ്ട് ലക്ഷ്യമാക്കുന്നത്. ഹ്രസ്വദൂര യാത്രകൾ വേഗത്തിലും സുരക്ഷിതവുമാക്കുകയാണ് വന്ദേ മെട്രോ ചെയ്യുന്നത്.

കേരളത്തിൽ നിന്ന് പത്ത് റൂട്ടുകൾ

വന്ദേ മെട്രോയ്ക്കായി കേരളത്തിൽ നിന്ന് പത്ത് റൂട്ടുകളാണ് പരിഗണിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കേരളത്തിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിന്ന് അഞ്ച് റൂട്ടുകൾ വീതമാണ് എടുത്തിട്ടുള്ളത്. ഇതിൽ ഏത് റൂട്ടിലാണ് ആദ്യം വന്ദേ മെട്രോ സർവീസ് നടത്തേണ്ടത് എന്നത് തീരുമാനിക്കുന്നത് ദക്ഷിണ റെയിൽവേയാണ്.

പരിഗണിക്കുന്ന റൂട്ടുകൾ

എറണാകുളം - കോഴിക്കോട് റൂട്ടാണ് കേരളത്തിൽ നിന്നും വന്ദേ മെട്രോയ്ക്കായി പരിഗണിക്കുന്ന ആദ്യ റൂട്ട്. ഇത് കൂടാതെ, കോഴിക്കോട്- പാലക്കാട്,
പാലക്കാട് - കോട്ടയം,
എറണാകുളം - കോയമ്പത്തൂർ
മധുര - ഗുരുവായൂർ
തിരുവനന്തപുരം - എറണാകുളം
കൊല്ലം - തിരുനെൽവേലി
കൊല്ലം- തൃശൂർ
മംഗലാപുരം - കോഴിക്കോട്
നിലമ്പൂർ - മേട്ടുപ്പാളയം എന്നീ പത്തു റൂട്ടുകളാണ് കേരളത്തിൽ നിന്ന് വന്ദേ ഭാരത് മെട്രോ സർവീസുകൾക്കായി പരിഗണിക്കുന്ന റൂട്ടുകൾ. ഇതിൽ തന്നെ എറണാകുളം - കോഴിക്കോട്, തിരുവനന്തപുരം - എറണാകുളം സർവീസുകൾക്കാണ് സാധ്യത കൂടുതലെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+