Search
  • Follow NativePlanet
Share
» »ലോകടൂറിസത്തിലേക്ക് ഇന്ത്യയും! നാമനിര്‍ദ്ദേശം ചെയ്തത് മൂന്ന് ഗ്രാമങ്ങളെ

ലോകടൂറിസത്തിലേക്ക് ഇന്ത്യയും! നാമനിര്‍ദ്ദേശം ചെയ്തത് മൂന്ന് ഗ്രാമങ്ങളെ

മേഘാലയയിലെ കോങ്‌തോങ്ങ്, തെലങ്കാനയിലെ പോച്ചമ്പള്ളി, മധ്യപ്രദേശിലെ ലധ്പുര ഖാസ് എന്നിവയാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന നഗരങ്ങള്‍.

ലോക വിനോദ സഞ്ചാരഭൂപ‌‌ടത്തില്‍ ദിനംചെല്ലുന്തോറും ഇന്ത്യയുടെ പ്രാധാന്യം വര്‍ധിച്ചുവരുകയാണ്. പുതിയ ഇടങ്ങളും പരിചിതമല്ലാത്ത കാഴ്ചകളും വ്യത്യസ്ത അനുഭവങ്ങളും നല്കുന്ന നമ്മുടെ ഇടങ്ങള്‍ കണ്ടറിയുവാനായി ലോകം ഇങ്ങോ‌ട്ടേയ്ക്ക് വരുന്നു. ഇപ്പോഴിതാ, കേന്ദ്ര ടൂറിസം മന്ത്രാലയം യുഎൻഡബ്ല്യുടിഒ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ "മികച്ച ടൂറിസം വില്ലേജുകൾ" എന്ന പട്ടികയിലേക്ക് ഇന്ത്യയില്‍ നിന്നും മൂന്നു ഗ്രാമങ്ങളെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുകയാണ്. മേഘാലയയിലെ കോങ്‌തോങ്ങ്, തെലങ്കാനയിലെ പോച്ചമ്പള്ളി, മധ്യപ്രദേശിലെ ലധ്പുര ഖാസ് എന്നിവയാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന നഗരങ്ങള്‍.

ഗ്രാമീണ ‌ടൂറിസം

ഗ്രാമീണ ‌ടൂറിസം

ഇന്ത്യന്‍ വിനോദ സഞ്ചാരത്തിന്‍റെ ഏറ്റവും വലിയ മുതല്‍ക്കൂട്ടാണ് ഗ്രാമങ്ങളും അവിടുത്തെ വിനോദ സഞ്ചാരവും. വൈവിധ്യങ്ങളായ സംസ്കാരവും പാരമ്പര്യവും ജീവിത രീതികളും അടുത്ത് പരിചയപ്പെടുവാനാണ് ആളുകള്‍ ഗ്രാമങ്ങളിലേക്കുള്ള യാത്രകള്‍ തിരഞ്ഞെടുക്കുന്നത്. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ ലോകത്തിനു മുന്നില്‍ എത്തുന്നതോടെ ഗ്രാമങ്ങളുടെ മുഖച്ഛായ തന്നെ മാറും!

മേഘാലയയിലെ കോങ്തോങ്

മേഘാലയയിലെ കോങ്തോങ്

മൂളിപ്പാട്ടിന്‍റെ നാട് എന്നാണ് കോങ്തോങ് അറിയപ്പെടുന്നത്.
ഓരോ വ്യക്തിയെയും ഈണം കൊണ്ടു തിരിച്ചറിയുന്ന നാടാണ് കോങ്തോങ്. ഗ്രാമത്തില്‍ ഒരു കു‍ഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അമ്മ കുഞ്ഞിനായി ഒരു പ്രത്യേക ഈണം കണ്ടെത്തിയിരിക്കും. ജീവിതകാലം മുഴുവനും ആ കുഞ്ഞിന്‍റെ ഈണം അതായിരിക്കും. കുഞ്ഞിനെ തിരിച്ചറിയുവാനും വിളിക്കുവാനുമെല്ലാം പിന്നെ ഈ ഈണം മാത്രമാണ് ഉപയോഗിക്കുക. ഗ്രാമവാസികൾക്ക് മാത്രം തിരിച്ചറിയാനും ഓർമ്മിക്കാനും കഴിയുന്ന ഒരു തരം മൂളല് ആണ് ഇത്. ഒരു സ്ത്രീ ഗർഭിണിയായിരിക്കുമ്പോൾ, അവൾ ഒരു പ്രത്യേക രാഗത്തെക്കുറിച്ച് ചിന്തിക്കുന്നു, അത് നവജാതശിശുവിന്റെ പേരായി മാറുന്നു.കുട്ടിയുടെ ജനനത്തിനുശേഷം, ചുറ്റുമുള്ള മുതിർന്നവർ ആ ട്യൂൺ നിരന്തരം മുഴങ്ങുന്നു, അങ്ങനെ അത് ശബ്ദം തിരിച്ചറിയുന്നു. ഇത് ഗ്രാമത്തിലെ ഒരു പാരമ്പര്യമാണ്.

പോച്ചംപള്ളി

പോച്ചംപള്ളി

തെലുങ്കാനയിലെ പോച്ചംപള്ളിയും മികച്ച ടൂറിസം വില്ലേജുകൾ എന്ന പട്ടികയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ലോകപ്രശസ്തമായ ഇക്കാറ്റ് ഡിസൈനുകൾക്കും വസ്ത്ര സാമഗ്രികൾക്കും പോച്ചംപള്ളി പ്രസിദ്ധമാണ്.ടൈ ആൻഡ് ഡൈ നെയ്ത്ത് എന്നാണ് പോച്ചംപള്ളി തുണിത്തരങ്ങള്‍ വിളിക്കപ്പെടുന്നത്. ഇവിടുത്തെ സില്‍ക്ക് സാരികളും ലോകമെമ്പാടും വില്‍ക്കപ്പെടുന്നു.
ഭൂദാൻ പ്രസ്ഥാനം ആരംഭിച്ച ഇടം എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്.

ലധ്പുര ഖാസ്

ലധ്പുര ഖാസ്

മധ്യ പ്രദേശിലെ ലധ്പുര ഖാസ് എന്ന ഗ്രാമവും ഈ പട്ടികയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

സമ്പന്നരുടെ നാട്, എറ്റവും വലിയ സ്വകാര്യവസതി! പിന്നെ ലോകത്തിലെ ആദ്യ വെജിറ്റേറിയന്‍ നഗരവും.. ഗുജറാത്ത് കാഴ്ചകള്‍സമ്പന്നരുടെ നാട്, എറ്റവും വലിയ സ്വകാര്യവസതി! പിന്നെ ലോകത്തിലെ ആദ്യ വെജിറ്റേറിയന്‍ നഗരവും.. ഗുജറാത്ത് കാഴ്ചകള്‍

രാമായണത്തിന്‍റെ ഐതിഹ്യമുള്ള നാടുകളിലൂ‌ടെ യാത്ര ചെയ്യാം, ഐആര്‍സിടിസിയു‌ടെ ശ്രീ രാമായണ യാത്രരാമായണത്തിന്‍റെ ഐതിഹ്യമുള്ള നാടുകളിലൂ‌ടെ യാത്ര ചെയ്യാം, ഐആര്‍സിടിസിയു‌ടെ ശ്രീ രാമായണ യാത്ര

Read more about: travel news village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X