ഡിസംബർ മാസം എത്തിയതോടെ തിരക്കേറിയ യാത്രകളുടെ സമയവും വന്നിരിക്കുകയാണ്. ശബരിമല മകരവിളക്ക് മണ്ഡലകാല സീസണും ഡിസംബറിലെ ആഴ്ചാവസാനങ്ങളും അവധിയും കൂടി കണക്കിലെടുക്കുമ്പോൾ ഒരുപാട് യാത്രകളുടെ സീസൺ ആണിത്. ഈ തിരക്കും യാത്രക്കാരുടെ ആവശ്യകയും കണക്കിലെടുത്ത് റെയിൽവേ ആലപ്പുഴയിൽ നിന്നും ന്യൂഡൽഹിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ഒരുക്കുന്നു.
ആലപ്പുഴ- ഡൽഹി വൺവേ റൂട്ടിൽ മാത്രം സർവീസ് നടത്തുന്ന ട്രെയിൻ ഡിസംബർ 1-ാം തിയതി വെള്ളിയാഴ്ചയാണ് പോുന്നത്. ഡിസംബറിലെ ആദ്യ വാരാന്ത്യത്തിൽ പോകുന്ന ഈ ട്രെയിൻ നിരവധി ദീർഘദൂര സഞ്ചാരികൾക്ക് പ്രയോജനകരമായിരിക്കും.

ആലപ്പുഴ- ന്യൂ ഡൽഹി പ്രത്യേക ട്രെയിൻ
ട്രെയിൻ നമ്പർ 06085 ആലപ്പുഴ- ന്യൂ ഡൽഹി ട്രെയിൻ വെള്ളിയാഴ്ച രാത്രി 11.00 മണിക്ക് ആലപ്പുഴയിൽ നിന്നും സർവീസ് ആരംഭിക്കും. 28 സ്റ്റേഷനുകളിലാണ് ഈ ട്രെയിൻ നിർത്തുക. 49 മണിക്കൂർ 10 മിനിറ്റാണ് ആലപ്പുഴയിൽ നിന്നും ന്യൂ ഡൽഹിയിലെത്തുവാൻ ALLP NDLS SF SPL (06085) ട്രെയിനിന് വേണ്ടി വരുന്ന സമയം. തുടർന്ന് ഡിസംബർ നാല് തിങ്കളാഴ്ച പുലർച്ചെ 12.10ന് ഡൽഹിയിൽ എത്തും.
ബെഡ് റോൾ, ലിനൻ തുടങ്ങിയ യാത്രക്കാർക്ക് ഇതിൽ ലഭിക്കില്ല എന്ന് റെയിൽവേ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എസി ത്രീ എക്കണോമി ക്ലാസ് (3E) മാത്രമായിരിക്കും യാത്രക്കാർക്കുണ്ടാവുക. 15 15 ത്രീ E ക്ലാസ് കൂടാതെ രണ്ട് ലഗേജ്/ജനറേറ്റർ/ ബ്രേക്ക് വാനും ഇതിൽ കാണും. സൂപ്പർ ഫാസ്റ്റ് ചാർജ് ഉൾപ്പെടെ 2745 രൂപയാണ് ഒരാൾക്കുള്ള നിരക്ക് വരിക.
ആലപ്പുഴ കൂടാതെ കേരളത്തിൽ ചേർത്തല, എറണാകുളം ജംങ്ഷന്‍, ആലുവാ , തൃശൂർ, പാലക്കാട് ജംങ്ഷൻ എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടായിരിക്കും.

06085 ALLP NDLS SF SPL ട്രെയിന്‍ സ്റ്റോപ്പുകൾ, സമയം
ആലപ്പുഴ- 11.00 PM
ചേർത്തല-11.21 PM
എറണാകുളം ജംങ്ഷന്‍-12.10 AM
ആലുവാ- 12.35 AM
തൃശൂർ- 1.47 AM
പാലക്കാട് ജംങ്ഷൻ - 3.00 AM
പോടനൂർ ജംങ്ഷൻ -4.35 AM
തിരുപ്പൂർ-5.28 AM
ഇ-റോഡ് ജംങ്ഷൻ -6.25 AM
സേലം ജംങ്ഷൻ - 7.22 AM
ജോലാർപെട്ടെ- 9.20 AM
കട്പടി ജംങ്ഷൻ -10.45 AM
പേരമ്പൂർ- 12.45 PM
ഗുഡൂർ ജംങ്ഷൻ - 3.50 PM
നെല്ലൂര്‍- 4.32 PM
ഓങ്കോലെ- 6.34 PM
വിജയവാഡ ജംങ്ഷൻ -8.00 PM
വാറങ്കൽ ജംങ്ഷൻ -11.20 PM
ബൽഹർഷാ- 3.15 AM
ചന്ദ്രാപൂർ- 3.38 AM
നാഗ്പൂർ- 6.25 AM
ബേതൂൽ- 9.08 AM
ഘോരഡോഗ്രി- 9. 47 AM
ഇതാർസി ജംങ്ഷൻ - 11.50 AM
ഭോപാൽ ജംങ്ഷൻ -1.35 PM
വി ലക്ഷ്മി ഭായ്- 6.00 PM
ആഗ്രാ കന്‍റോണ്‍മെന്‍റ്- 9.00 PM
ന്യൂ ഡൽഹി - 12.10 AM.
അതേ സമയം ഉത്തർപ്രദേശിലെ മഥുര ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിലും പൽവാൽ-മഥുര സെക്ഷനിലും അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ കേരളാ- ഡൽഹി റൂട്ടിലൂടെ കടന്നുപോകുന്ന ട്രെയിന്‍ സർവീസുകളിൽ ഏതാനും സര്‍വീസുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ റദ്ദാക്കിയിട്ടുണ്ട്. 2023 നവംബർ 27 മുതൽ 2024 മാർച്ച് 21 വരെയാണ് ഇത്.
കേരള എക്സ്പ്രസ് ഉൾപ്പെടെ ഡൽഹി-കേരളാ റൂട്ടിലെ ട്രെയിനുകളുടെ സർവീസുകളെ ഇത് ബാധിക്കും. വഴി തിരിച്ചുവിടലും റദ്ദാക്കലും കൂടാതെ ചില ട്രെയിനുകൾ 40 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വൈകുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
ഡൽഹി-കേരളാ റൂട്ടിലെ റദ്ദാക്കിയതും വഴിതിരിച്ചു വിടുന്നതുമായ ട്രെയിനുകളുടെ സമ്പൂർണ്ണ പട്ടിക അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













