Search
  • Follow NativePlanet
Share
» »യാത്രക്കാരുടെ ശ്രദ്ധയ്ക്ക്- അമര്‍നാഥ് തീര്‍ഥാടനം ഇനി 15 ദിവസം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്- അമര്‍നാഥ് തീര്‍ഥാടനം ഇനി 15 ദിവസം

ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പ്രധാന തീര്‍ഥാ‌ടനങ്ങളിലൊന്നായ അമര്‍നാഥ് തീര്‍ഥാടന യാത്രയുടെ ദിവസങ്ങള്‍ വെട്ടിക്കുറച്ചു.

ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പ്രധാന തീര്‍ഥാ‌ടനങ്ങളിലൊന്നായ അമര്‍നാഥ് തീര്‍ഥാടന യാത്രയുടെ ദിവസങ്ങള്‍ വെട്ടിക്കുറച്ചു. തീര്‍ഥാടനം 15 ദിവസമായാണ് ചുരുക്കിയത്. കോവിഡ്-19 ന്‍റെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ യാത്രയു‌‌‌ടെ ദിവസങ്ങള്‍ കുറച്ചത്. അമര്‍നാഥ് തീര്‍ഥാടനം കൈകാര്യം ചെയ്യുന്ന ശ്രീ അമര്‍നാഥ്ജി ഷ്രൈന്‍ ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. കൂടുതലറിയുവാനായി വായിക്കാം‌.

തിയ്യതി

തിയ്യതി

2020 ലെ അമര്‍നാഥ് യാത്ര ജൂലൈ 21 ന് തുടങ്ങി ഓഗസ്റ്റ് മൂന്നിന് അവസാനിക്കുന്ന രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ക്ഷേത്രം തുറക്കുന്നതിന് മുന്നോടിയായുള്ള പ്രത്യേകം പൂജകള്‍ കഴിഞ്ഞ വെള്ളിയാഴ്ച വളരെ കുറച്ച് ആളുകളുടെ സാന്നിധ്യത്തില്‍ നടത്തിയിരുന്നു.

പുതുക്കിയ യോഗ്യതാ മാനദണ്ഡം

പുതുക്കിയ യോഗ്യതാ മാനദണ്ഡം

ഈ വര്‍ഷം 55 വയസ്സിനു താഴെയുള്ള തീര്‍ഥാടകര്‍ക്കു മാത്രമേ തീര്‍ഥാടനം നടത്തുവാന്‍ അനുമതിയുള്ളൂ. എങ്കിലും സാധു സന്യാസിമാര്‍ക്ക് വയസ്സിന്‍റെ കാര്യത്തില്‍ ഇളവ് നല്കിയിട്ടുണ്ട്. യാത്രയ്ക്ക് അനുമതി ലഭിക്കണമെങ്കില്‍ മറ്റു രേഖകള്‍ക്കൊപ്പം സാധുവായ കോവിഡ് -19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടി കാണിക്കേണ്ടതുണ്ട്. ജമ്മു കാശ്മീരിന്‍റെ അതിര്‍ത്തി കടക്കുന്നതിനു മുന്‍പായി തെര്‍മല്‍ പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ജമ്മു കാശ്മീരിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

അമര്‍നാഥ് യാത്ര നടത്തുവാന്‍ താല്പര്യമുള്ളവര്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. സാധു സന്യാസിമാര്‍ക്ക് ഇതിലും ഇളവുണ്ട്. തീര്‍ഥാടനം നടക്കുന്ന 15 ദിവസവും അമര്‍നാഥ് ഗുഹാ ക്ഷേത്രത്തില്‍ നടക്കുന്ന ആരതിയും മറ്റ് പൂജകളും ലൈവായി പ്രക്ഷേപണം ചെയ്യുവാനും തീരുമാനമുണ്ട്.

PC:Gktambe

റൂട്ട് മാറി

റൂട്ട് മാറി

കഴിഞ്ഞ വര്‍ഷങ്ങളിലുള്ളതില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം അമര്‍നാഥിലേക്ക് പഹല്‍ഗാം വഴിയുള്ള യാത്രയുണ്ടാവില്ല. പകരം നോര്‍ത്ത് കാശ്മീരിലെ ബല്‍താര്‍ റൂട്ട് വഴിയാണ് സന്ദര്‍ശകര്‍ അമര്‍നാഥിലെത്തേണ്ടത്. മാത്രമല്ല, ഈ വര്‍ഷം ബാല്‍താര്‍ ബേസ് ക്യാംപില്‍ നിന്നും ബാബാ അമര്‍നാഥിലെ പ്രധാന ഗുഹയിലേക്ക് ഹെലികോപ്ടര്‍ വഴിയായിരിക്കും വിശ്വാസികളെ എത്തിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക തൊഴിലാളികളുടെ അഭാവം കാരണം ബേസ് ക്യാംപില്‍ നിന്നും ഗുഹയിലേക്കുള്ള പാത യാത്രാ യോഗ്യമല്ലാത്തതിനാലാണ് ഹെലികോപ്ടര്‍ യാത്ര ക്രമീകരിച്ചിരിക്കുന്നത്.

വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം, കണ്ണുകെട്ടി പ്രവേശനം, വിചിത്രം ഈ വിശ്വാസങ്ങള്‍!!വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം, കണ്ണുകെട്ടി പ്രവേശനം, വിചിത്രം ഈ വിശ്വാസങ്ങള്‍!!

ദൈവങ്ങള്‍ ജീവിക്കുന്ന, ദേവഭാഷ സംസാരിക്കുന്ന ജനങ്ങളുടെ നാട്ദൈവങ്ങള്‍ ജീവിക്കുന്ന, ദേവഭാഷ സംസാരിക്കുന്ന ജനങ്ങളുടെ നാട്

134 കിലോമീറ്റര്‍ നീളമുള്ള, മീനുകളില്ലാത്ത, നിറം മാറുന്ന തടാകം!134 കിലോമീറ്റര്‍ നീളമുള്ള, മീനുകളില്ലാത്ത, നിറം മാറുന്ന തടാകം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X