Search
  • Follow NativePlanet
Share
» »ഹംപിയിലിനി ഡ്രോണുകളില്ല;പകരം സിസിടിവി ക്യാമറ

ഹംപിയിലിനി ഡ്രോണുകളില്ല;പകരം സിസിടിവി ക്യാമറ

ഹംപിയില്‍ സഞ്ചാരികളെ നിരീക്ഷിക്കുവാനായി ഉയോഗിച്ചിരുന്ന ഡ്രോൺ പട്രോളിങ്ങിന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിരോധനം ഏർപ്പെടുത്തി.

ഹംപിയില്‍ സഞ്ചാരികളെ നിരീക്ഷിക്കുവാനായി ഉയോഗിച്ചിരുന്ന ഡ്രോൺ പട്രോളിങ്ങിന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. ഇവിടെയത്തുന്ന സഞ്ചാരികളെ നിരീക്ഷിക്കുവാനായിരുന്നു ഡ്രോൺ ഉപയോഗിച്ചിരുന്നത്.
ഇവിടുത്തെ ചരിത്ര സ്മാരകങ്ങൾക്ക് മുകളിലൂടെ ഒരു കാരണവശാലും ഡ്രോൺ പറത്തുവാൻ അനുവദിക്കില്ലെന്നും പകരമായി കൂടുതൽ സിസി ടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു.

Archaeological Survey Of India Has Banned Drone Patrolling in Hampi

ഡ്രോൺ പറത്തുന്നത് ഹംപിയിലെ ചരിത്ര സ്മാരകങ്ങൾ കേടുവരുത്തുന്നതിനു കാരണമായതോടെയാണ് എഎസ്ഐ നിബന്ധനകളുമായി വന്നത്.
രണ്ടു വര്‍ഷം മുൻപ് ഇവിടെ ഡ്രോൺ പറത്തുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഎസ്ഐ വന്നിരുന്നുവെങ്കിലും ഹംപി വേള്‍ഡ് ഹെറിറ്റേജ് ഏരിയ മാനേജ്‌മെന്റ് അതോറിറ്റി ആവശ്യത്തെ ശക്തമായി എതിർക്കുകയായിിരുന്നു. ഡ്രോണുകൾ ഉപയോഗിക്കുന്നതു വഴി സഞ്ചാരികളെ വ്യക്താമിയ കാണാനാകുമെന്നും നിരീക്ഷണം കൂടുതൽ ശക്തമാകും എന്നുമായിരുന്നു അന്ന് ഹംപി വേള്‍ഡ് ഹെറിറ്റേജ് ഏരിയ മാനേജ്‌മെന്റ് അതോറിറ്റി വാദിച്ചത്. എന്നാൽ ഇത് സ്മാരകങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുവാൻ തുടങ്ങിയതോടെയാണ് എഎസ്ഐ ഡ്രോണുകൾ നിരോധിച്ചു കൊണ്ടുള്ള കടുത്ത തീരുമാനം എടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X