ചെന്നൈയിലും ബെംഗളൂരുവിലും കനത്ത മഴ തുടരുകയാണ്. പല ഇടങ്ങളും വെള്ളക്കെട്ടിലാണ്. ബാംഗ്ലൂരിൽ ഇന്ന് നഗരത്തിലെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഐി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയും കമ്പവികൾ നല്കി . മഴ തോരാതെ വന്നതോടെ പലയിടങ്ങളിലും വെള്ളക്കെട്ടുകളും രൂപപ്പെട്ടു. ഗതാഗതയും കാൽനട യാത്രയും ഒരു പോലെ ദുസഹമായി മാറിയിരിക്കുകയാണ്. മരങ്ങൾ കടപുഴകി വീണ് ഇന്ന് രാവിലെ മെട്രോ സേവനവും തടസ്സപ്പെട്ടിരുന്നു. വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കാലാവസ്ഥാ പ്രവചനം.
അതേസമയം, ചെന്നൈയിലും മഴ തുടരുകയാണ്. ബെംഗാൾ ഉൾക്കടലിന്‍റെ തെക്കു പടിഞ്ഞാറാൻ ഭാഗങ്ങളിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് ചെന്നൈ ഭാഗങ്ങളിലെ കനത്ത മഴയ്ക്ക് കാരണം. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ ജനജീവിതത്തെ ബാധിച്ചു. വരുംദിവസങ്ങളിലും ചെന്നൈയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട്. ചെന്നൈ കൂടാതെ തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മഴ തുടരുകയാണ്.

കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ റോഡുകളിൽ ചെളിവെള്ളം നിറഞ്ഞു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളം കയറിയതോടെ ആളുകൾ മുട്ടൊപ്പം വെള്ളത്തിൽ നടക്കേണ്ട അവസ്ഥയും ഇവിടെയുണ്ട്.
അനാവശ്യ യാത്രകൾ ഒഴിവാക്കാം
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാം, രണ്ടിടങ്ങളിലും വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. അതുകൊണ്ടു തന്നെ അത്യാവശ്യ കാരണങ്ങൾക്കല്ലാതെയുള്ള യാത്രകൾ കഴിവതും വേണ്ടന്നു വയ്ക്കുവാൻ ശ്രമിക്കാം. ചെന്നൈയിലും പരിസര ജില്ലകളിലും കനത്ത മഴയ്ക്കൊപ്പം അവശ്യ സേവനങ്ങളും പല സ്ഥലങ്ങളിലും തടസ്സപ്പെട്ടു.
ഇവിടെ സ്കൂകൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മരങ്ങൾ കടപുഴകി വീഴുന്നത്, റോഡിലേക്ക് വെള്ളം കയറുന്നത്, വഴിയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് പോലുള്ള പ്രശ്നങ്ങളും ഇവിടെ നേരിടുന്നുണ്ട്. മാഡ്‌ലി സബ്‌വേ, മാമ്പലം പ്രദേശം എന്നിവയുൾപ്പെടെ നഗരത്തിൻറെ പല ഭാഗങ്ങളിലും മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
ട്രെയിനുകൾ റദ്ദാക്കി, വഴിതിരിച്ചുവിട്ടു
ചെന്നൈയിൽ മഴ കനത്ത സാഹചര്യത്തിൽ ട്രെയിന്‍ ഗാഗതവും തടസ്സപ്പെട്ടു. ദക്ഷിണ റെയിൽവേ ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചു വിടുകയും ചെയ്തു.
ഇന്ന് ഒക്ടോബർ 16 ന് സർവീസ് നടത്തേണ്ട
ചെന്നൈ സെൻട്രൽ- മൈസൂരു ശതാബ്ദി ട്രെയിൻ
തിരുപ്പി- ചെന്നൈ സെൻട്രൽ എക്സ്പ്രസ്
ചെന്നൈ സെന്‍ട്രല്‍ - മൈസൂരു കാവേരി എക്‌സ്പ്രസ്
ചെന്നൈ സെൻട്രൽ- തിരുപ്പതി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.
ട്രെയിൻ കൂടാതെ, ബസ്, വിമാന സർവീസുകളും ചെന്നൈയിൽ തടസ്സപ്പെട്ടു. വെള്ളക്കെട്ടു കാരണം റോഡിലൂടെ ബസുകൾക്ക് ഓടാനായില്ല. പല ആഭ്യന്തര വിമാന സർവീസകളും റദ്ദാക്കി.
ബേസിൻ ബ്രിഡ്ജ് ജൂനിയറിനും (ചെന്നൈ) വെയ്‌സർപാടി സ്റ്റേഷനുകൾക്കുമിടയിലുള്ള ബ്രിഡ്ജ് നമ്പർ 114 ന് മുകളിലുള്ള ഫാസ്റ്റ് ലൈനിലെ ട്രാക്കുകളിൽ വെള്ളക്കെട്ട് കാരണം സൗത്ത് വെസ്റ്റേൺ റെയിൽവേ ബുധനാഴ്ച നിരവധി ട്രെയിനുകൾ റദ്ദാക്കി.
ട്രെയിൻ നമ്പര്‍ 12657 ഡോ എംജിആർ ചെന്നൈ സെൻട്രൽ - കെഎസ്ആർ ബെംഗളൂരു,
ട്രെയിൻ നമ്പര്‍ 12607 ഡോ എംജിആർ ചെന്നൈ സെൻട്രൽ - കെഎസ്ആർ ബെംഗളൂരു,
ട്രെയിൻ നമ്പര്‍ 12608 കെഎസ്ആർ ബെംഗളൂരു - ഡോ എംജിആർ ചെന്നൈ സെൻട്രൽ,
ട്രെയിൻ നമ്പര്‍ 12609 ഡോ എംജിആർ ചെന്നൈ സെൻട്രൽ - മൈസൂരു,
ട്രെയിൻ നമ്പര്‍ 12610 മൈസൂരു - ഡോ എംജിആർ ചെന്നൈ സെൻട്രൽ,
ട്രെയിൻ നമ്പര്‍ 12027 ഡോ എംജിആർ ചെന്നൈ സെൻട്രൽ,
ട്രെയിൻ നമ്പര്‍ 12027 ഡോ എംജിആർ ചെന്നൈ സെൻട്രൽ ബെംഗളൂരു എന്നിവ റദ്ദാക്കി.
ട്രെയിൻ നമ്പർ 12028 കെഎസ്ആർ ബെംഗളൂരു - ഡോ എംജിആർ ചെന്നൈ സെൻട്രൽ,
ട്രെയിൻ നമ്പർ 12007 - ഡോ എംജിആർ ചെന്നൈ സെൻട്രൽ - മൈസൂരു,
ട്രെയിൻ നമ്പർ 12008 മൈസൂരു-ഡോ എംജിആർ ചെന്നൈ സെൻട്രൽ, ട്രെയിൻ നമ്പർ 06275 ചാമരാജനഗർ-മൈസൂർ,
ട്രെയിൻ നമ്പർ 20623 മൈസൂരു-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്, ട്രെയിൻ നമ്പർ 20623 മൈസൂരു-കെഎസ്ആർ ബംഗളുരു എക്സ്പ്രസ്,
ട്രെയിൻ നമ്പർ 2062 എം.എസ്.ആർ. മൈസൂരു-ഡോ. എംജിആർ ചെന്നൈ സെൻട്രൽ കാവേരി എക്സ്പ്രസ് യാത്രയും റദ്ദാക്കി.
ചെന്നൈ വിമാനത്താവളം പ്രത്യേക ബസ് സർവീസുകൾ
മഴ കാരണം ക്യാബുകളുടെയും ബസുകളുടെയും ലഭ്യതക്കുറവ് വിമാന യാത്രക്കാരെ ബാധിക്കാതിരിക്കാൻ ചെന്നൈ വിമാനത്താവളം പ്രത്യേക ബസ് സർവീസുകൾ ക്രമീകരിച്ചു. ചെന്നൈ എയർപോർട്ട്, എംടിസി ചെന്നൈയുമായി സഹകരിച്ചാണ് ഈ സർവീസുകൾ ഒരുക്കുന്നത്. നഗരത്തിൽ സാധാരണ സർവീസുകൾ പൂർണമായും പുനഃസ്ഥാപിക്കുന്നതുവരെ ഈ ബസുകൾ സർവീസ് തുടരുമെന്നാണ് റിപ്പോർട്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














