ബെംഗളൂരുവിൽ ഇന്ത്യയിലെ ആദ്യത്തെ എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) കേസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. വിദേശ യാത്രാ പശ്ചാത്തലമില്ലാത്ത, എട്ടു വയസ്സ് പ്രായമുള്ള കുഞ്ഞിനാണ് രാജ്യത്ത് ആദ്യമായി എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ, ബെംഗളൂരുവിൽതന്നെ മൂന്ന് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞിനും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കും വിദേശയാത്ര പശ്ചാത്തലമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് രണ്ട് കുട്ടികളിലും രോഗം കണ്ടെത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. പ്രായമായവരെയും കുട്ടികളെയും ബാധിക്കുവാൻ സാധ്യത കൂടുതലുള്ള എച്ച്എംപിവി വൈറസ് ബാധയ്ക്ക് പനി, ജലദോഷം എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുക.

അതേസമയം, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 ഡിസംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ കാര്യമായ വർധനയില്ലെന്നാണ് കർണ്ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്, സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അണുബാധകൾ സ്ഥിരമായി തുടരുന്നുവെന്നും എച്ച്എംപിവി പൊട്ടിപ്പുറപ്പെട്ടതായി സൂചിപ്പിക്കുന്നതിന് തെളിവുകളില്ലെന്നുമാണ് ഇത് പറയുന്നത്.
വ്യക്തികളെ സംരക്ഷിക്കുന്നതിനും ശ്വാസകോശ സംബന്ധമായ അണുബാധകൾ പടരുന്നത് തടയുന്നതിനുമുള്ള പ്രതിരോധ നടപടികളുടെ പ്രാധാന്യം കർണാടക ആരോഗ്യ വകുപ്പ് എടുത്തുപറയുന്നു. കർണാടക സർക്കാരിൻറെ ആരോഗ്യ കുടുംബക്ഷേമ സേവന വകുപ്പ് പുറത്തിറക്കിയ കുറിപ്പിലെ മാര്‍ഗ നിര്‍ദ്ദേശങ്ങളും ചെയ്യേണ്ടും ചെയ്യരുതാത്തതുമായ കാര്യങ്ങളും വായിക്കാം.
ചെയ്യേണ്ട കാര്യങ്ങൾ
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യു ഉപയോഗിച്ച് വായും മൂക്കും മൂടുക.
സോപ്പോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ പതിവായി കഴുകുക.
തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക.
പനി, ചുമ, തുമ്മൽ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ വീട്ടിൽ തന്നെ തുടരുക.
ഇൻഡോർ ക്രമീകരണങ്ങളിൽ മതിയായ വെൻ്റിലേഷൻ ഉറപ്പാക്കുക.
ധാരാളം വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക.
ചെയ്യാൻ പാടില്ലാത്തവ
ടിഷ്യൂ പേപ്പറോ തൂവാലയോ വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുക.
രോഗബാധിതരുമായി അടുത്തിടപഴകുകയോ വ്യക്തിഗത വസ്തുക്കൾ പങ്കിടുകയോ ചെയ്യുന്നത് ഒഴിവാക്കുക.
നിങ്ങളുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക.
പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക.
ഒരു ഡോക്ടറെ സമീപിക്കാതെ സ്വയം മരുന്ന് കഴിക്കരുത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













