Search
  • Follow NativePlanet
Share
» »ഡിസംബറിലെ വലയ സൂര്യഗ്രഹണം ഇന്ത്യയിലാദ്യം കാണുക ചെറുവത്തൂരിൽ

ഡിസംബറിലെ വലയ സൂര്യഗ്രഹണം ഇന്ത്യയിലാദ്യം കാണുക ചെറുവത്തൂരിൽ

അത്യപൂർവ്വമായി സംഭവിക്കുന്ന പൂർണ്ണ വലയ സൂര്യഗ്രഹണം ഇന്ത്യയിലാദ്യം എത്തുക കാസർകോഡ് ജില്ലയിലെ ചെറുവത്തൂരിലാണ്. ഡിസംബർ 26 വ്യാഴാഴ്ചയാണ് പൂർണ്ണ വലയ സൂര്യഗ്രഹണം.

ആകാശത്തിലെ അപൂർവ്വമായ ദൃശ്യ വിസ്മയത്തിന് സാക്ഷികളാകുവാനുള്ള സുവർണ്ണാവസരം കൈവന്ന സന്തോഷത്തിലാണ് കാസർകോഡ്. അത്യപൂർവ്വമായി സംഭവിക്കുന്ന പൂർണ്ണ വലയ സൂര്യഗ്രഹണം ഇന്ത്യയിലാദ്യം എത്തുക കാസർകോഡ് ജില്ലയിലെ ചെറുവത്തൂരിലാണ്. ഡിസംബർ 26 വ്യാഴാഴ്ചയാണ് പൂർണ്ണ വലയ സൂര്യഗ്രഹണം. ലോകത്തിൽ തന്നെ ഈ സൂര്യഗ്രണം ഏറ്റവും നന്നായി കാണുവാൻ സാധിക്കുന്ന മൂന്നിടങ്ങളിലൊന്നുകൂടിയാണ് ചെറുവത്തൂർ. ഇന്ത്യയിൽ ആദ്യം സൂര്യഗ്രഹണം ദൃശ്യമാകുന്നതും ഇവിടെത്തന്നെയാണ്. ചെറുവത്തൂരിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണ് ഗ്രഹണം ആദ്യം ഇവിടെ സംഭവിക്കുക.

 പൂർണ്ണ വലയ സൂര്യഗ്രഹണം

പൂർണ്ണ വലയ സൂര്യഗ്രഹണം

ഡിസംബർ 26ന് രാവിലെ 8.04-നാണ് പൂർണ്ണ വലയ സൂര്യഗ്രഹണം ആരംഭിക്കുക. ഗ്രഹണം 9.25-ന് പൂര്‍ണതയിലെത്തും. മൂന്ന് മിനുട്ടും 12 സെക്കന്റും തുടരുന്ന പൂര്‍ണ വലയ ഗ്രഹണം 11.04-ന് അവസാനിക്കും. 9.26 ന് ചന്ദ്രൻ സൂര്യന്റെ കേന്ദ്രത്തോട് ഏറ്റവും അടുത്തെത്തുമ്പോഴാണ് പൂർണ്ണ വലയ സൂര്യഗ്രഹണം പൂർണ്ണതയിൽ കാണാൻ സാധിക്കുക.ഒരു മിനിട്ട് സമയം മാത്രമേ ഈ പൂർണ്ണത കാണുവാൻ സാധിക്കൂ.
ഖത്തർ, ഒമാൻ,യുഎഇ എന്നീ രാജ്യങ്ങളിലൂടെയാണ് ഗ്രഹണം ആരംഭിക്കുക. തുടർന്ന് ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലടെ കടന്ന് ചൈനാക്കടലിൽ അവസാനിക്കും.

മംഗലാപുരം മുതൽ ബേപ്പൂർ വരെ

മംഗലാപുരം മുതൽ ബേപ്പൂർ വരെ

മംഗലാപുരം മുതല്‍ ബേപ്പൂര്‍ വരെയുള്ള മേഖലകളില്‍ ഭാഗികമായി ഗ്രഹണം ദൃശ്യമാവും.കണ്ണൂര്‍, വയനാട് ജില്ലകളിലെ മാതമംഗലം, പന്നിയൂര്‍, പേരാവൂര്‍, മീനങ്ങാടി, ചുള്ളിയോട് തുടങ്ങിയ സ്ഥലങ്ങളിലും ഇത് ദൃശ്യമാകും.
പൊതുജനങ്ങൾക്കായി ചെറുവത്തൂരിലെ കടാങ്കോട്ട് എന്ന സ്ഥലത്ത് ഗ്രഹണം കാണുന്നതിന് സൗകര്യമുണ്ടാകും. വിദ്യാർഥികൾക്കും ഗവേഷകർക്കും ഉൾപ്പെടെയുള്ളവർക്ക് ഗ്രഹണം കാണുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

എന്താണ് വലയ സൂര്യഗ്രഹണം

എന്താണ് വലയ സൂര്യഗ്രഹണം

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറച്ചാൽ അത് പൂർണ്ണ സൂര്യഗ്രഹണവും ഭാഗികമായി മറച്ചാൽ അത് ഭാഗിക സൂര്യഗ്രഹണവും ആണ്.
ചന്ദ്രനും ഭൂമിയും ഒരേ നേർരേഖയിലെത്തിയാലും ദീർഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം കാരണം ചിലപ്പോൾ ചന്ദ്രന് സൂര്യനെ പൂർണമായി മറയ്ക്കാനാവില്ല. അപ്പോൾ സൂര്യന്റെ പുറംഭാഗം ഒരു വലയം പോലെ ചന്ദ്രനു പുറത്ത് കാണപ്പെടും. ഇതിനെയാണ് വലയ സൂര്യഗ്രഹണം എന്നു പറയുന്നത്.

ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ


സൂര്യഗ്രഹണം കാണുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. ശാസ്ത്രീയമായി മാത്രമേ ഗ്രഹണം നിരീക്ഷിക്കാവൂ. നഗ്ന നേത്രങ്ങളാലുള്ള ഗ്രഹണ ദർശനം തീർച്ചയായും ഒഴിവാക്കുക. പൂർണ്ണ ഗ്രഹണം നടക്കുമ്പോൾ ഇരുട്ടാകുന്നതിനാൽ ആളുകൾ പുറത്തിറങ്ങി നേരിട്ട് സൂര്യനെ നോക്കുകയും വളരെ പെട്ടന്ന് തന്നെ ഗ്രഹണം അവസാനിച്ച് സൂര്യ രശ്മികൾ കണ്ണിലേക്ക് പതിക്കുകയും ചെയ്യും. പെട്ടന്ന് വലിയ അളവിൽ സൂര്യ രശ്മികൾ കണ്ണിലേക്ക് പതിക്കുന്നത് കാഴ്ചയ്ക്ക് പ്രശ്നങ്ങളുണ്ടാക്കും.

ചെറുവത്തൂർ

ചെറുവത്തൂർ

കാസർകോഡ് ജില്ലയിലെ പ്രധാന ഇടങ്ങളിലൊന്നാണ് ചെറുവത്തൂർ. കാസർകോഡ് നിന്നും 42 കിലോമീറ്ററും കാഞ്ഞങ്ങാട് നിന്നും 17.5 കിലോമീറ്ററും കണ്ണൂരിൽ നിന്നും 49 കിലോമീറ്ററും കോഴിക്കോട് നിന്നും140 കിലോമീറ്ററുമാണ് ചെറുവത്തൂരിലേക്കുള്ള ദൂരം. കാസർകോഡ്-കണ്ണൂർ പാതയിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ഇഷ്ടംപോലെ ബസുകൾ ലഭ്യമാണ്. ചെറുവത്തൂർ, പയ്യന്നൂർ, നീലേശ്വരം എന്നിവയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.

പൊസാഡിഗുംപെയും കണ്വതീർഥയും....ഇതും കാസർകോഡ് തന്നെയാണ്പൊസാഡിഗുംപെയും കണ്വതീർഥയും....ഇതും കാസർകോഡ് തന്നെയാണ്

കാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രംകാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രം

കാസർകോഡ് നിന്നും ഒരു 60 മിനിട്ട്...യാത്ര പോയാലോ...കാസർകോഡ് നിന്നും ഒരു 60 മിനിട്ട്...യാത്ര പോയാലോ...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X