Search
  • Follow NativePlanet
Share
» »‌ട്രെയിൻ ബോഗികൾ ഐസോലേഷൻ വാർഡുകളാക്കി ഇന്ത്യൻ റെയിൽവേ

‌ട്രെയിൻ ബോഗികൾ ഐസോലേഷൻ വാർഡുകളാക്കി ഇന്ത്യൻ റെയിൽവേ

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ട്രെയിൻ കോച്ചുക‌ളെ ‌ഐസോലേഷൻ വാർഡാക്കി മാറ്റുന്ന പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ.

കൊറോണ വൈറസിനെതിരെയുള്ള ശക്തമായ പോരാട്ടത്തിലാണ് രാജ്യം മുഴുവനും. പുതിയ കേസുകൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനൊരുങ്ങി ഇന്ത്യൻ റെയിൽവേയും. ‌ട്രെയിൻ കോച്ചുകൾ ഐസോലേഷൻ വാർഡുകളാക്കി മാറ്റുവാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ റെയിൽവേ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഐസോലോഷൻ വാർഡുകളാക്കുവാൻ ട്രെയിൻ ബോഗികൾ വിട്ടു നല്കാമെന്ന് ദക്ഷിണ പൂർവ്വ റെയില്‍വേ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

Covid-19: Indian Railways to convert Train Coaches into Isolation Cabins

ഇന്ത്യൻ റെയിൽ‌വേ ഇതിനകം തന്നെ ന്യൂഡൽഹിയിലെ കോച്ചിംഗ് ഡിപ്പോയിലെ ഒരു കോച്ചിനെ ഐസോലേഷൻ വാർഡുകളാക്കി മാറ്റിയതായി നോർത്ത് സെൻട്രൽ റെയിൽവേ (എൻസിആർ) ജനറൽ മാനേജർ രാജീവ് ചൗധരി പറഞ്ഞു. മെഡിക്കൽ പ്രൊഫഷണലുകളുമായി കൂ‌ടിയാലോചിച്ച ശേഷമായിരുന്നു ഇത്.
കൊറോണ വൈറസ് ബാധ പോസിറ്റീവ് സ്ഥിരീകരിച്ച രോഗികൾക്കായി ‌‌ട്രെയിനിന്‍റെ സ്ലീപ്പർ കോച്ചുകൾ ഐസോലേഷൻ വാർഡുകളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഏത് തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളും നേരിടാൻ നന്നായി തയ്യാറാകുന്നതിന് ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോർത്തേൺ റെയിൽവേ മാത്രമല്ല, മറ്റെല്ലാ റെയിൽവേ ഡിവിഷനുകളും രോഗികൾക്ക് രോഗികൾക്കായി ഐസോലേഷൻ വാര്‍ഡുകൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആശുപത്രികളിലും അടിയന്തിര സാഹചര്യങ്ങളിൽ ഭക്ഷണം ലഭ്യമാക്കുവാൻ തയ്യാറാണ്.

കഴിഞ്ഞ ദിവസം രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ട്രെയിൻ ഗതാഗതം ഏപ്രില്‍ 14 വരെ താത്കാലികമായി നിർത്തിവെച്ചിരുന്നു. ട്രെയിൻ സർവ്വീസുകൾ നിർത്തിയപ്പോൾ മുതൽ വെറുതേ കിടക്കുന്ന പാസഞ്ചർ ട്രെയിനുകളാണ് ഈ ആവശ്യത്തിനായി ഉപയോഗിക്കുക. ഇതോടൊപ്പം എല്ലാ റെയിൽവേ ആശുപത്രികളിലും കോവിഡ് ചികിത്സയ്ക്കായി ഐസോലേഷൻ വാർഡുകളൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നോൺ എസി കോച്ചുകളാണ് ഐസോലേഷൻ വാർഡുകളാക്കുന്നത്.

ആഭ്യന്തര വിമാന സര്‍വീസുകള്‍ ഏപ്രിൽ 14 വരെ നിർത്തലാക്കിആഭ്യന്തര വിമാന സര്‍വീസുകള്‍ ഏപ്രിൽ 14 വരെ നിർത്തലാക്കി

ടിക്കറ്റുകൾ ക്യാൻസൽ ചെയ്യേണ്ട; റീഫണ്ട് ഉറപ്പു വരുത്തി ഐആർസിടിസിടിക്കറ്റുകൾ ക്യാൻസൽ ചെയ്യേണ്ട; റീഫണ്ട് ഉറപ്പു വരുത്തി ഐആർസിടിസി

ലോക് ഡൗണിൽ ലോക്കാവില്ല... ഇക്കാര്യങ്ങൾ ഒന്നു പരീക്ഷിക്കാം!!ലോക് ഡൗണിൽ ലോക്കാവില്ല... ഇക്കാര്യങ്ങൾ ഒന്നു പരീക്ഷിക്കാം!!

Read more about: travel news train
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X