Search
  • Follow NativePlanet
Share
» » ക്രിസ്മസ്-ന്യൂ ഇയർ പ്ലാനിൽ താജ്മഹൽ ഉണ്ടോ? പുതിയ കൊവിഡ് നിയന്ത്രണങ്ങൾ ഇങ്ങനെ, അറിഞ്ഞിരിക്കാം

ക്രിസ്മസ്-ന്യൂ ഇയർ പ്ലാനിൽ താജ്മഹൽ ഉണ്ടോ? പുതിയ കൊവിഡ് നിയന്ത്രണങ്ങൾ ഇങ്ങനെ, അറിഞ്ഞിരിക്കാം

ക്രിസ്മസ് അവധിക്ക് താജ്മഹൽ യാത്ര പോകാനിരിക്കുന്നവർക്ക് പുതിയ നിർദ്ദേശവുമായി അധികൃതർ. ലോകമെമ്പാടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ താജ്മഹലിൽ അതീത ജാഗ്രതാ നിർദ്ദേശമാണ് നല്കിയിരിക്കുന്നത്.

ക്രിസ്മസ് അവധിക്ക് താജ്മഹൽ യാത്ര പോകാനിരിക്കുന്നവർക്ക് പുതിയ നിർദ്ദേശവുമായി അധികൃതർ. ലോകമെമ്പാടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ താജ്മഹലിൽ അതീത ജാഗ്രതാ നിർദ്ദേശമാണ് നല്കിയിരിക്കുന്നത്. താജ്മഹൽ സന്ദർശിക്കുന്നവർക്ക് ഭരണകൂടം കൊവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇവിടേക്ക് പ്രവേശിക്കുന്നതിനു മുൻപായി കൊവിഡ് പരിശോധന നടത്തി കൊവിഡ് ഇല്ല എന്നുറപ്പുവരുത്തി മാത്രമേ പ്രവേശനം അനുവദിക്കൂ.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് സന്ദർശകരാണ് ഓരോ ദിവസവും താജ്മഹൽ സന്ദർശിക്കുന്നത്. സന്ദർശനത്തിനായി എത്തുന്ന എല്ലാവർക്കും പരിശോധന നിർബന്ധമാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Since new covid cases are reporting, Taj Mahal has issued new guidelines for visitors. Covid tests are mandatory for those visiting the Taj Mahal. Read the latest travel news in Malayalam.

നേരത്തെ, ചൈനയിലെ കൊവിഡ് വ്യാപനത്തിന് കാരണമായ ഒമിക്രോൺ വകഭേദം രാജ്യത്തും റിപ്പോർട്ട് ചെയ്തിരുന്നു. ഒഡീഷയിവും ഗുജറാത്തിലും രണ്ടു പേർക്കു വീതമാണ് ഒമിക്രോൺ ബി.എഫ്-7 വകഭേദം റിപ്പോർട്ട് ചെയ്തത്. ചൈന, കൊറിയ, യുഎസ്, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും വലിയ രീതിയിൽ ബി.എഫ്-7 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒമിക്രോൺ ബി.എഫ്-7 വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതിന് പിന്നീലെ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന പുനരാരംഭിച്ചു. വിദേശത്തു നിന്നും വരുന്ന യാത്രക്കാരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേമാക്കുന്നത്. യാത്രക്കാരിൽ കുറച്ചുപേർക്ക് മാത്രം പരിശോധന നടത്തി, അവരിൽ കൊവിഡ് സ്ഥിരികരിക്കുകയാണെങ്കിൽ ബാക്കിയുള്ളവർക്കു കൂടി കൊവിഡ് പരിശോധന നടത്തി രോഗം കണ്ടെത്തിയാൽ നിരീക്ഷണത്തിലേക്ക് മാറ്റുന്ന വിധത്തിലുള്ള നടപടിയാണ് ചെയ്യുന്നത്.

ക്രിസ്മസ് പുതുവർഷാ യാത്രാക്ലേശത്തിന് പരിഹാരം: 51 സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ കേരളത്തിലേക്ക്ക്രിസ്മസ് പുതുവർഷാ യാത്രാക്ലേശത്തിന് പരിഹാരം: 51 സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ കേരളത്തിലേക്ക്

കരുതലോടെ

ക്രിസ്മസ് പുതുവർഷ ആഘോഷങ്ങൾക്കും അവധികൾക്കുമായി എല്ലാവരും തയ്യാറെടുത്തിരിക്കുന്നതിന്‍റെ ഇടയിലാണ് വീണ്ടും കൊവിഡ് ഭീതി പരത്തുന്നത്. അതുകൊണ്ടു തന്നെ പഴയ രീതിയിലുള്ള മുൻകരുതലുകളിലേക്കും സുരക്ഷാ നടപടികളിലേക്കും നമ്മൾ തിരികെ പോകേണ്ട സമയമാണിത്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, സാമൂഹീകാകലം പാലിക്കുക, കൈകൾ കഴുകുക തുടങ്ങിയ കാര്യങ്ങൾക്ക് പ്രത്യേകം ശ്രദ്ധ കൊടുക്കണം.

ചെറിയ രോഗ ലക്ഷണങ്ങളാണെങ്കിൽ പോലും കൃത്യമായി ചികിത്സ എടുക്കുവാൻ ശ്രദ്ധിക്കുക.

പ്രായമൊരു തടസ്സമേയല്ല!! കൊതിതീരെ യാത്ര ചെയ്യാം, പോകാൻ ഇഷ്ടംപോലെ സ്ഥലങ്ങൾപ്രായമൊരു തടസ്സമേയല്ല!! കൊതിതീരെ യാത്ര ചെയ്യാം, പോകാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ

പറന്നുപോകാം..കാഴ്ചകൾ ഇനി ആകാശത്തു നിന്നും! ഇനി ഹെലികോപ്റ്ററിൽ കാണാം ഈ നഗരങ്ങൾ!പറന്നുപോകാം..കാഴ്ചകൾ ഇനി ആകാശത്തു നിന്നും! ഇനി ഹെലികോപ്റ്ററിൽ കാണാം ഈ നഗരങ്ങൾ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X