Search
  • Follow NativePlanet
Share
» »അടുത്ത യാത്ര പിരമിഡ് കാണാനാവട്ടെ! ടൂറിസ്റ്റ് വിസ ഫ്രീയാക്കി ഈജിപ്ത്

അടുത്ത യാത്ര പിരമിഡ് കാണാനാവട്ടെ! ടൂറിസ്റ്റ് വിസ ഫ്രീയാക്കി ഈജിപ്ത്

വിനോദ സ‍ഞ്ചാരികളുടെയും തീര്‍ഥാടകരുടെയും ഏറ്റവും പ്രിയപ്പെട്ട അന്താരാഷ്ട്ര വിനോജ സഞ്ചാര കേന്ദ്രമായ ഈജിപ്ത് സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറക്കുന്നു. ജൂലൈ ആദ്യ വാരത്തോടെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്ന മുറയ്ക്കാണ് ഇവിടെ സഞ്ചാരികളെ അനുവദിച്ച് തുടങ്ങുക.
അന്താരാഷ്ട്ര സഞ്ചാരികളടക്കമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദ സഞ്ചാരരംഗത്ത് വലിയ ഇളവുകളാണ് രാജ്യം നല്കിയിരിക്കുന്നത്.

തിരിച്ചുപിടിക്കുവാന്‍

തിരിച്ചുപിടിക്കുവാന്‍

വിനോദ സഞ്ചാരം മുഖ്യ വരുമാനമാര്‍ഗ്ഗമായി‌ട്ടുള്ള രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്. കൊറോറ വൈറസ് പ്രതിസന്ധിയിലാക്കിയരാജ്യത്തെ വിനോദ സഞ്ചാര മേഖലയെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി രാജ്യത്തെ പ്രധാപ്പെട്ട ചില വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിസ ഫീസ് ഒക്ടോബര്‍ 31 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്.

സഞ്ചാരികള്‍ മുഖ്യം

സഞ്ചാരികള്‍ മുഖ്യം


ക്രൈസ്തവ, ജൂത ഇസ്ലാം മതവിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള തീര്‍ഥാടന കേന്ദ്രം കൂടിയാണ് ഈജിപ്ത്. വര്‍ഷം തോറും ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരാറുണ്ട്.

സുരക്ഷ ആദ്യം‌

സുരക്ഷ ആദ്യം‌

വിദേശ സഞ്ചാരികളെ അനുവദിക്കുമെങ്കിലും അതെല്ലാം കര്‍ശനമായ സുരക്ഷാ പരിശോധനകളോടെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയും മാത്രമായിരിക്കും. ജൂലൈ മുതല്‍ ഘട്ടം ഘട്ടമായി ഇവിടെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കും. ജനങ്ങളുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷിതത്വം ഒരുപോലെ ഉറപ്പുവരുത്തുന്ന വിധത്തിലായിരിക്കും ക്രമീകരണങ്ങള്‍.

സഞ്ചാരികള്‍ ശ്രദ്ധിക്കുവാന്

സഞ്ചാരികള്‍ ശ്രദ്ധിക്കുവാന്

താമസിക്കുവാനുള്ള ഹോട്ടലുകള്‍ സഞ്ചാരികള്‍ നേരത്തേ തന്നം ബുക്ക് ചെയ്യേണ്ടതാണ്. ഈജിപ്തിലെ 250 ല്‍ അധികം ഹോട്ടലുകള്‍ തങ്ങളുടെ ശേഷിയു‌ടെ 50 ശതമാനം ആളുകളെ മാത്രമേ ഹോട്ടലുകളില്‍ അനുവദിക്കുകയുള്ളൂ. ഹോട്ടലുകളിലെ ജീവനക്കാരും സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാവണം. കൂടാതെ നിരവധി ആളുകള്‍ ഒത്തുചേരുന്ന വിവാഹം പോലുള്ള ആഘോഷ പരിപാടികള്‍ നടത്തുവാന്‍ ഹോട്ടലുകള്‍ക്ക് അനുമതിയില്ല. താമസക്കാര്‍ത്തോ മറ്റോ കൊറോണ ബാധ സംശയിച്ചാല്‍ അവര്‍ക്കായി ക്വാറന്‍റൈന്‍ ഒരുക്കുവാനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

ഈജിപ്ത് വിര്‍ച്വല്‍ ടൂര്‍

ഈജിപ്ത് വിര്‍ച്വല്‍ ടൂര്‍

ലോക്ഡൗണ്‍ കാലത്ത്ഈജിപ്ത് ‌ടൂറിസം ആന്‍ഡ് ആന്റിക്വിറ്റീസ് മന്ത്രാലയം വിര്‍ച്വല്‍ ‌‌ടൂറുകള്‍ നടത്തിയിരുന്നു. ഈജിപ്തിലെ രാജ്ഞിയായിരുന്ന മെരേസാന്‍ക് 3 യുടെ ശവകുടീരം, തെബാന്‍ നെക്രോപോളിസിലെ മെന്നാ ശവകുടീരം, തുടങ്ങിയവ വിര്‍ച്വല്‍ ടൂര്‍ വഴി കാണാനുളള സൗകര്യങ്ങളുണ്ട്. കൂടാതെ റെഡ് മോണാസ്ട്രി, കോപ്റ്റിക് ഓര്‍ത്തഡോക്സ് മൊണാസ്ട്രി തുടങ്ങിയവരും ഇവിടെ വിര്‍ച്വല്‍ ടൂറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈജിപ്തിലെ പ്രധാനപ്പെട്ട മ്യൂസിയങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, ശവകുടീരങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ഗൈഡ് ചെയ്തുള്ള വീഡിയോ വിര്‍ച്വല്‍ ടൂറാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.

സീനായ്

സീനായ്

ഈജിപ്തിലെ പ്രധാന ‌ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് സീനായ്. ഇതില്‍ ദക്ഷിണ സീനായുടെ വിസ ഫീസ് ഒക്ടോബര്‍ 30 വരെ ഒഴിവാക്കിയിട്ടുണ്ട്. രം എൽ-ഷെയ്ക്ക്, മാർസ മാട്രൂ തുറമുഖം, ചെങ്കടൽ, ഹുർഗദ തുടങ്ങിയവയാണ് സീനായിലെ പ്രധാന വിനോദ സ‍ഞ്ചാര കേന്ദ്രങ്ങള്‍.

ഗിസാ നെക്രോപോളിസ്

ഗിസാ നെക്രോപോളിസ്

ഈജിപ്തിലെ മറ്റ‍ൊരു പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഗിസാ നെക്രോപോളിസ്. കെയ്റോയൊട് ചേര്‍ന്നു കിടക്കുന്ന ഈ ലോക പൈതൃക സ്മാരകം ഗിസ പീഠഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. പുരാതന ലോകാത്ഭുതങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഒന്നാണിത്. ഗ്രേറ്റ് പിരമിഡുകൾ എന്നറിയപ്പെടുന്ന മൂന്ന് പിരമിഡുകളും ഗ്രേറ്റ് സ്ഫിംക്സ് എന്നറിയപ്പെടുന്ന ഒരു പ്രതിമയുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

യാത്ര ഇങ്ങോട്ടേയ്ക്കാണോ? ശവസംസ്കാരത്തിനുള്ള തുക കൂടി കൊടുത്തുവേണം ഇനി പോകുവാന്‍യാത്ര ഇങ്ങോട്ടേയ്ക്കാണോ? ശവസംസ്കാരത്തിനുള്ള തുക കൂടി കൊടുത്തുവേണം ഇനി പോകുവാന്‍

മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടംമരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം

രോഗം ബാധിച്ചാല്‍ 2.26 ലക്ഷം രൂപ! സഞ്ചാരികള്‍ക്ക് ധൈര്യമായി ഇങ്ങോട്ട് വരാംരോഗം ബാധിച്ചാല്‍ 2.26 ലക്ഷം രൂപ! സഞ്ചാരികള്‍ക്ക് ധൈര്യമായി ഇങ്ങോട്ട് വരാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X