Search
  • Follow NativePlanet
Share
» »വരയാടുകളുടെ പ്രജനനകാലം: ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി 1 മുതൽ അടയ്ക്കുന്നു

വരയാടുകളുടെ പ്രജനനകാലം: ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി 1 മുതൽ അടയ്ക്കുന്നു

കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമായ ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ പ്രധാന ആവാസ കേന്ദ്രമാണ്

വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് മൂന്നാറിന് സമീപമുള്ള ഇരവികുളം ദേശീയോദ്യാനം അടയ്ക്കും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെയാണ് ദേശീയോദ്യാനം അടയ്ക്കുന്നത്. ഇതുസംബന്ധിച്ച് ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

2023 ഫെബ്രുവരി 1 മുതൽ ഏപ്രിൽ 1 വരെയാണ് ദേശീയോദ്യാനം അടച്ചിടുന്നത്. ഈ സമയം സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. പുതിയതായി പിറന്ന മൂന്ന് വരയാട് കുട്ടികളെ നേരത്തെ പാർക്കിനുള്ളിൽ കണ്ടെത്തിയിരുന്നു. ഇതിനെതുടർന്ന് മൂന്നാർ വൈല്‍ഡ് ലൈഫ് വാർഡൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്ത് നല്കിയിരുന്നു.

Eravikulam National Park

PC:Devilal

വരയാടുകളുടെ പ്രജനനകാലം

കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമായ ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ പ്രധാന ആവാസ കേന്ദ്രമാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളാണ് വപയാടുകളുടെ പ്രജനനകാലം. മനുഷ്യരുടെ സാമീപ്യവും മറ്റും പ്രജനനകാലത്ത് വരയാടുകൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് സന്ദര്‍ശകർക്ക് ഈ സമയം പ്രവേശനം നിഷേധിക്കുന്നത്. ഇതിനു ശേഷം വീണ്ടും ഉദ്യാനം സന്ദർശകര്‍ക്കായി തുറന്നുകൊടുക്കും. പിന്നീട് വരയാടുകളുടെ വാർഷിക കണക്കെടുപ്പാണ് നടക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലായി ഇതും നടക്കും.

കഴിഞ്ഞ വർഷത്തേതുപോലെ തന്നെ ഈ വർഷവും വയാടിൻ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. 2022 ൽ 25 കുഞ്ഞുങ്ങളായിരുന്നു മുൻവർഷത്തേക്കാൾ അധികമായി പിറന്നത്.

വരയാട്

വംശനാശം നേരിടുന്ന ജീവിയാണ് വരയാട്. നീലഗിരി ജൈവമണ്ഡലത്തിൽ മാത്രമാണ് ഇതിനെ കാണാനാകുന്നത്. ഇവയുടെ സംരക്ഷണം ഉറപ്പാക്കുന്ന ഇടമാണ് ഇരവികുളം ദേശീയോദ്യാനം. ഇരവികുളത്ത് രാജമല, പന്തുമല, ചിന്നപ്പന്തുമല എന്നിവിടങ്ങളിലാണ് വരയാടുകളെ ഏറ്റവും കൂടുതലായി കാണുവാൻ സാധിക്കുന്നത്. 97 കിലോമീറ്റര്‍ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഇരവികുളം ദേശീയോദ്യാനത്തിൽ സന്ദർശകർ അധികവും വരയാടുകളെ കാണുവാനായാണ് എത്തുന്നത്. കാടും മേടും കാണുവാനുള്ള യാത്രകൾക്ക് മൂന്നാറിൽ നിന്നും എളുപ്പത്തിലെത്തുവാൻ സാധിക്കും ഇവിടേക്ക്. ദക്ഷിണ ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഈ ഉദ്യാനത്തിന്‍റെ ഭാഗമാണ്.

ഇരവികുളം ദേശീയോദ്യാനം

ഇടുക്കി മൂന്നാറിൽ ദേവികുളം താലൂക്കിന്‍റെ ഭാഗമായാണ് ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ വരയാടുകളുള്ള സ്ഥലമാണിത്. പുൽമേടുകളും കുറ്റിച്ചെടികളും ചോലവനങ്ങളും ചേരുന്ന ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്.

ആദ്യ കാലങ്ങളിൽ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ്‌ കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു ഇതെന്നാണ് ചരിത്രം പറയുന്നത്. പിന്നീട് ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ ഇതിനെ ഒരു സംരക്ഷിത പ്രദേശമാക്കി മാറ്റി. 1895-ൽ ആയിരുന്നു ഇത്. തുടര്‍ന്ന് 1971 ല്‍ സർക്കാർ മിച്ചഭൂമിയായി ഇതിനെ ഏറ്റെടുത്തു. പ്രദേശത്തിന്‍റെ ജൈവവൈവിധ്യവും പ്രത്യേകതകളും കണക്കിലെടുത്ത് സര്‍ക്കാർ ഇതിനെ വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. തുടർന്ന് 1975 ൽ ആണ് ദേശീയോദ്യാനമെന്ന നിലയിലേക്ക് ഉയരുന്നത്. തുടർന്ന് മൂന്ന് വർഷത്തിനു ശേഷം 1978 ൽ ഇരവികുളം ദേശീയോദ്യാനം എന്ന പേരും ലഭിച്ചു. ഇന്ന് മൂന്നാർ യാത്രകളിലെ ഒഴിവാക്കുവാൻ സാധിക്കാത്ത ലക്ഷ്യസ്ഥാനമാണിത്. രാജമലയിലും എക്കോ പോയിന്‍റിലുമാണ് ഇവിടെ സന്ദർശിക്കുന്നവരിൽ അധികവും എത്തുന്നത്. നീലക്കുറിഞ്ഞി പൂക്കുന്ന പ്രധാന ഇടം കൂടിയാണ് ഇരവികുളം. സ്ട്രോബിലാന്തസ് കുന്തിയാനസ് വിഭാഗത്തിൽപെട്ട നീലക്കുറിഞ്ഞി 12 വർഷത്തിലൊരിക്കൽ ഇവിടെ പൂക്കുന്നു. ഇനി ഈ നീലക്കുറിഞ്ഞി ഇവിടെ പൂക്കണമെങ്കിൽ 2030 വരെ കാത്തിരിക്കണം.

മൂന്നാറിൽ നിന്നും 13 കിലോമീറ്റർ ദൂരത്തിലാണ് ഇവിടമുള്ളത്. ഏറ്റവും അടുത്തുള്ള കൊച്ചി വിമാനത്താവളം 148 കിലോമീറ്റർ ദൂരത്തിലും കോയമ്പത്തൂർ വിമാനത്താവളം 175 കിലോമീറ്റർ ദൂരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.

വരയാടിന്‍റെ ഇരവികുളം മുതൽ കടുവകളുടെ പെരിയാർ വരെ...കേരളത്തിലെ ദേശീയോദ്യാനങ്ങളിതാ!വരയാടിന്‍റെ ഇരവികുളം മുതൽ കടുവകളുടെ പെരിയാർ വരെ...കേരളത്തിലെ ദേശീയോദ്യാനങ്ങളിതാ!

പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നുപതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X