ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധങ്ങൾക്ക് കാലങ്ങളുടെ പഴക്കമുണ്ട്. സംസ്കാരത്തിലും പാരമ്പര്യത്തിലും ഒന്നിനൊന്ന് വ്യത്യസ്തമാണെങ്കിലും നയതന്ത്ര ബന്ധങ്ങൾ മികച്ച രീതിയിൽ ഇരുരാജ്യങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നു. ഇപ്പോഴിതാ, ഒരു സന്തോഷ വാർത്തയും വന്നിരിക്കുകയാണ്. ഇന്ത്യയെയും ഭൂട്ടാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര ട്രെയിൻ യാത്ര ഉടനെ ആരംഭിക്കും. ഇരു രാജ്യങ്ങൾക്കുമിടയിലെ വിനോദസഞ്ചാരം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തിൽ ട്രെയിൻ സർവീസ് നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ പറഞ്ഞു.
ഇതിനായ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ജയശങ്കർ തിങ്കളാഴ്ച വെളിപ്പെടുത്തിയിരുന്നു.
ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയിൽ ലിങ്ക് വന്നുകഴിയുന്നതോടെ വിനോദസഞ്ചാരത്തിനൊപ്പം രാജ്യങ്ങൾ തമ്മിലുളള ഉഭയക്ഷി ബന്ധത്തിലും കൂടുതൽ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ജൂലൈ 30ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയും ഭൂട്ടാന്റെ വിദേശകാര്യ സെക്രട്ടറി പേമ ചോഡനും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ ഭൂട്ടാനുമായി പങ്കാളിത്തത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിക്കുകയും ചെയ്‌തിരുന്നു.

ഭൂട്ടാനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ആദ്യ റെയിൽപാതയാകും ഈ പ്രത്യേക റെയിൽവേ ലിങ്ക് എന്ന് കേർളി ടെയിൽസ് റിപ്പോർട്ട് ചെയ്യുന്നു. 2026 ൽ പൂർത്തിയാകുമെന്ന് വിശ്വസിക്കുന്ന റെയില്‍വേ ലിങ്കിന് ആകെ 57 കിലോമീറ്റർ നീളമായിരിക്കും ഉണ്ടാവുക. അസമിലെ കൊക്രജാറിനെ ഭൂട്ടാനിലെ ഗെലെഫുവുമായി ബന്ധിപ്പിക്കുന്ന വിധത്തിലാവും നിർമ്മാണം.
ഏപ്രിൽ മാസത്തിൽ ഭൂട്ടാൻ വിദേശകാര്യ മന്ത്രി ഡോ.തണ്ടി ഡോർജി ഭൂട്ടാൻ സർക്കാർ ഈ റെയിൽ ലിങ്കിന്റെ നിർമ്മാണം ആദ്യം ആരംഭിക്കുമെന്നും സാംത്സെ, ഫ്യൂൻഷോലിംഗ്, നംഗംഗ്ലാം, സംദ്രുപ്‌ജോങ്കർ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാര്യം നോക്കുമെന്നും അറിയിച്ചിരുന്നതായി ഇന്ത്യ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു. ഭൂട്ടാൻ ലൈവ്ഇന്ത്യക്കും ഭൂട്ടാനും ഇടയിലുള്ള റെയിൽവേ ലിങ്കിന്റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള സർവേ 2023 ഏപ്രിലിൽ പൂർത്തിയായെന്നും റിപ്പോർട്ട് ചെയ്തിരുന്നു.
അതേ സമയം, തായ്ലൻഡ്, മ്യാൻമാർ, ഇന്ത്യ എന്നീ മൂന്നു രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ത്രിരാഷ്ട്ര ഹൈവേ നിര്‍മ്മാണത്തിൽ മ്യാൻമറിന്റെ ആഭ്യന്തര സാഹചര്യം ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും ജയശങ്കർ വിശദീകരിച്ചു. മ്യാൻമറിലെ ആഭ്യന്തര സാഹചര്യം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ ഇപ്പോഴും നിർമ്മാണത്തിലിരിക്കുന്ന ത്രിരാഷ്ട്ര ഹൈവേയുടെ ഭാഗവും 69 പാലങ്ങളുടെ ഭാഗവും ഉൾപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.

തായ്ലൻഡിൽ നിന്നാരംഭിച്ച്സുഖോതായ്, മേ സോട്ട്, യാങ്കൂൺ, മണ്ടലേ, കലേവ തുടർന്ന് മ്യാൻമറിലെ തമു തുടങ്ങിയ പ്രമുഖ നഗരങ്ങളിലൂടെ കടന്ന് കൊൽക്കത്തയിലെത്തുന്ന വിധത്തിലാണ് പദ്ധതി. ആകെ 2800 കിലോമീറ്റർ നീളമാണ് ത്രിരാഷ്ട്ര ഹൈവേയ്ക്കുള്ളത്. ഇന്ത്യയിൽ മോറെ, കൊഹിമ, ഗുവാഹത്തി, ശ്രീരാംപൂർ, സിലിഗുരി വഴി കൊൽക്കത്തയിലെത്തുന്ന വിധത്തിലാണ് പാത.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












