Search
  • Follow NativePlanet
Share
» »യാത്രകൾ തുടരാം... ഗവിയിലേക്കുള്ള യാത്രകൾ വീണ്ടും ആരംഭിച്ചു.. സമയക്രമവും പ്രവേശനവും

യാത്രകൾ തുടരാം... ഗവിയിലേക്കുള്ള യാത്രകൾ വീണ്ടും ആരംഭിച്ചു.. സമയക്രമവും പ്രവേശനവും

കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് നിർത്തിവെച്ചിരുന്ന ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം പുനരാരംഭിച്ചു.

ഗവി എന്ന മാന്ത്രികഭൂമിയിലേക്ക് യാത്ര ചെയ്യുവാൻ കാത്തിരുന്നവർക്കായി ഇതാ സന്തോഷവാർത്ത എത്തിയിരിക്കുന്നു. കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് നിർത്തിവെച്ചിരുന്ന ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം പുനരാരംഭിച്ചു. ഗവിയിലെ അരണമുടിയിൽ മഴയെത്തുടർന്ന് പലതവണയുണ്ടായ മണ്ണിടിച്ചിൽ മൂലമാണ് സന്ദർശകരുടെ പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലങ്ങളിൽ താത്കാലികമായി വേലികൾ നിര്‍മ്മിച്ച് സുരക്ഷിതമാക്കിയ ശേഷമാണ് യാത്രകൾക്കായി പാത തുറന്നു നല്കിയിരിക്കുന്നത്.

Gavi

PC:Ajithmon88

സമുദ്രനിരപ്പില്‍ നിന്നും 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഗവി കാടിന്റെ കാഴ്ചകള്‍ കാണുവാനുള്ള കേരളത്തിലെ ഏറ്റവും മികച്ച യാത്രകളിലൊന്നാണ്. പത്തനംതിട്ടയിൽ ഒരു ദിവസത്തെ യാത്രയ്ക്ക് പറ്റിയ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനം കൂടിയാണ് ഗവി. സ്വന്തം വാഹനങ്ങളിൽ യാത്ര പോകുമ്പോൾ വാഹനത്തിന്റെ കണ്ടീഷൻ നല്ലപോലെ ശ്രദ്ധിക്കേണ്ടതാണ്. ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ ആണ് ഗവിയിലെ ഓഫ് റോഡ് യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.

മുൻകൂട്ടി ബുക്കിങ് നടത്തിയ ശേഷം മാത്രമേ ഗവിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കൂ. നിലവിൽ ഒരു ദിവസം കടത്തിവിടുന്നത് 60 വാഹനങ്ങളാണ്.

Gavi

PC:Samson Joseph

കെഎസ്ആർടിസിയും യാത്രക്കാർക്കായി പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും ഗവിയിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്.

രാവിലെ 5.30 ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് ഗവിയിൽ 10.30 ന്‌ എത്തി കുമളിയിൽ 11:30 ന് എത്തിച്ചേരുന്നതാണ് ആദ്യ സർവീസ്.
മടക്ക യാത്രയിൽ കുമുളിയിൽ നിന്നും 12.30ന് പുറപ്പെടുന്നത് ഗവിയിൽ 2:00നും പത്തനംതിട്ട 6:30നും എത്തിച്ചേരും.

രണ്ടാമത്തെ കെഎസ്ആർടിസി ബസ് സർവീസ് രാവിലെ 6.30ന് പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട് 11.00 മണിക്ക് ഗവിയിലും 12.45ന് കുമളിയിലും എത്തും. തിരികെ 1.30ന് പുറപ്പെട്ട് ഗവിയിൽ 3:00നും പത്തനംതിട്ട 7:30നും എത്തിച്ചേരും.

കുമളിയിൽ നിന്നും രാവിലെ 5.40ന് തുടങ്ങുന്ന ബസ് സർവീസ് ഗവിയിൽ 7.45 നും പത്തനംതിട്ടയിൽ 11.45നും എത്തും,. മടക്ക യാത്രയിൽ പത്തനംതിട്ടയിൽ നിന്നും 12.30ന് യാത്ര ആരംഭിക്കുന്ന ബസ് ഗവിയിൽ 3.45നും കുമളിയിൽ 6.45നും എത്തും.

പത്തനംതിട്ട കെഎസ്ആർടിസി ഫോൺ നമ്പർ: പത്തനംത്തിട്ട
0468-2222366,കുമളി- കുമളി - 04869-224242

ഗവി കാണുവാന്‍ പറ്റിയ സമയം... യാത്രയാക്കൊരുങ്ങാം... ഈ കാര്യങ്ങളറിയാം...ഗവി കാണുവാന്‍ പറ്റിയ സമയം... യാത്രയാക്കൊരുങ്ങാം... ഈ കാര്യങ്ങളറിയാം...

ഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങൾഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങൾ

Read more about: gavi pathanamthitta travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X