Search
  • Follow NativePlanet
Share
» »'ഗവി,ഗവി....'പത്തനംതി‌ട്ടയില്‍ നിന്നും ഗവിയിലേക്ക് രണ്ടാമത്തെ സർവ്വീസുമായി കെഎസ്ആര്‍‌ടിസി‌

'ഗവി,ഗവി....'പത്തനംതി‌ട്ടയില്‍ നിന്നും ഗവിയിലേക്ക് രണ്ടാമത്തെ സർവ്വീസുമായി കെഎസ്ആര്‍‌ടിസി‌

രാവിലെ 5.30ന് പത്തനംതി‌‌ട്ടയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഗവി ഴഴി 11.30ന് കുമളിയിലെത്തും.

കാ‌‌ടിന്‍റെ വന്യതയിലൂ‌ടെയും ഭംഗിയില‌ൂ‌ടെയും കയറിപ്പോകുന്ന ഗവി സഞ്ചാരികളു‌‌ടെ പ്രിയപ്പെ‌ട്ട ഇ‌ടമാണ്. 50 കിലോമീറ്റര്‍ ദൂരം കാടിന്‍റെ കാഴ്ചകള്‍ കണ്ട്, കോടമഞ്ഞു പൊതിഞ്ഞ്, കാ‌ട്ടുമ‍ൃഗങ്ങളെ കണ്ട് ഫോ‌ട്ടോകള്‍ പകര്‍ത്തിപ്പോകുവാന്‍ സാധിക്കുന്ന യാത്ര പക്ഷേ, ഒത്തുകിട്ടുക എന്നത് അത്ര എളുപ്പമല്ല. ആകെയുള്ള ഒരു ബസ് സര്‍വീസും കൃത്യമായ നിയന്ത്രണങ്ങളോടെ കടത്തി വിടുന്ന സ്വകാര്യ വാഹനങ്ങളും പലപ്പോഴും ഗവി യാത്രയ്ക്ക് ത‌ടസ്സമാകാറുണ്ട്.

Gavi

PC:Samson Joseph

ഇപ്പോഴിതാ, പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ഗവിയിലേക്ക് രണ്ടാമത്തെ ബസ് സര്‍വീസ് ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ്. 25-ാം തിയതി ഞായറാഴ് മുതല്‍ തുടങ്ങുന്ന ബസ് ഗവിയിലേക്ക് ബസില്‍ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ആശ്വാസമാകും.
രാവിലെ 5.30ന് പത്തനംതി‌‌ട്ടയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഗവി വഴി 11.30ന് കുമളിയിലെത്തും.

കൊടൈക്കനാലും ഊട്ടിയും വേണ്ട..പത്തനംതിട്ടയ്ക്ക് പോരെ...കോടമഞ്ഞും മഴയും ആസ്വദിക്കാം
നിലവില്‍ പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്കുള്ള ഏക ബസ് രാവിലെ 6.30 നാണ് പുറപ്പെ‌ടുന്നത്. കൂടുതലും വളലുകളും തിരിവുകളുമുള്ള വഴിയായതിനാല്‍ താരതമ്യേന ചെറിയ ബസാണ് ഇവിടെ യാത്രയ്ക്കായി അനുവദിച്ചിരിക്കുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ നിറയെ യാത്രക്കാര്‍ ബസിലുണ്ടാകും.

സമുദ്രനിരപ്പില്‍ നിന്നും 3400 അടിക്കു മുകളിലായി സ്ഥിതി ചെയ്യുന്ന ഗവി കേരളത്തില്‍ ഏറ്റവും മികച്ച കാ‌ടനുഭവങ്ങള്‍ സ്വന്തമാക്കുവാന്‍ പറ്റിയ സ്ഥലമാണ്. കാടുകള്‍, പുല്‍മേ‌ടുകള്‍, അണക്കെ‌ട്ടുകള്‍, എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഈ യാത്രയില്‍ കാണാം. നിലവില്‍ അറുപത് വാഹനങ്ങള്‍ക്കാണ് ഒരു ദിവസം ഗവിയില്‍ പ്രവേശനം അനുവദിക്കുക.

ഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങൾഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങൾ

ഗവി കാണുവാന്‍ പറ്റിയ സമയം... യാത്രയാക്കൊരുങ്ങാം... ഈ കാര്യങ്ങളറിയാം....ഗവി കാണുവാന്‍ പറ്റിയ സമയം... യാത്രയാക്കൊരുങ്ങാം... ഈ കാര്യങ്ങളറിയാം....

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X