Search
  • Follow NativePlanet
Share
» »ആനവണ്ടിയിൽ ഗവിയിലേക്ക്! തിരുവനന്തപുരത്തു നിന്നും സൂപ്പർ പാക്കേജ്! ഇപ്പോൾ ബുക്ക് ചെയ്യാം!

ആനവണ്ടിയിൽ ഗവിയിലേക്ക്! തിരുവനന്തപുരത്തു നിന്നും സൂപ്പർ പാക്കേജ്! ഇപ്പോൾ ബുക്ക് ചെയ്യാം!

കേരളത്തിലെ യാത്രകളുടെ പുതിയ പുതിയ ട്രെൻഡ് ഇപ്പോൾ ഗവിയാണ്. കാടിന്റെ കാഴ്ചകളുടെ പുതിയ ലോകം തുറന്നു തന്ന ഇവിടേക്ക് കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കെഎസ്ആർടിസിയുടെ സർവീസുണ്ട്.

കേരളത്തിലെ യാത്രകളുടെ പുതിയ പുതിയ ട്രെൻഡ് ഇപ്പോൾ ഗവിയാണ്. കാടിന്റെ കാഴ്ചകളുടെ പുതിയ ലോകം തുറന്നു തന്ന ഇവിടേക്ക് കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കെഎസ്ആർടിസിയുടെ സർവീസുണ്ട്. തീർത്തും സുരക്ഷിതമായി പോയി വരാം എന്നതുമാത്രമല്ല, കാടിന്റെ കാഴ്ചകൾ ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കാം എന്നതും യാത്ര പോക്കറ്റ് കീറുമോ എന്ന ഭയം വേണ്ടയെന്നതുമാണ് കെഎസ്ആർടിസി യാത്രയുടെ പ്രത്യേകത. ഇപ്പോഴിതാ തിരുവനന്തപുരം സിറ്റി യൂണിറ്റും ഗവി യാത്രയിലേക്ക് സഞ്ചാരികളെ ക്ഷണിക്കുകയാണ്.

Gavi KSRTC Tour Package

ഗവിയെന്ന് ഓർക്കുമ്പോൾ തന്നെ മനസ്സിലെത്തുന്ന കുളിര് യഥാർത്ഥത്തിൽ അനുഭവിക്കുവാൻ താല്പര്യമുള്ളവർക്ക് തിരുവനന്തപുരം സിറ്റി യൂണിറ്റിന്റെ ഏകദിന ഗവി യാത്രയിൽ പങ്കെടുക്കാം. കാടിനെ തൊട്ടറിഞ്ഞു പോകുന്ന
ഈ യാത്രാനുഭവം എന്നും മനസ്സിൽ സൂക്ഷിക്കുവാൻ സാധിക്കുന്ന ഒന്നായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

പച്ചപ്പിൽ തുടങ്ങുന്ന കാഴ്ചകൾ മെല്ലെ അതിശയിപ്പിച്ചു തുടങ്ങും. മലനിരകളും അരുവികളും കൺമുന്നിൽ പെടുന്ന വന്യമൃഗങ്ങളും കാട്ടിലെ ഡാമുകളുമെല്ലാം ഓരോ നിമിഷവും കണ്ണുതുറന്നിരിക്കുവാൻ നമ്മളെ പ്രേരിപ്പിക്കും. ആങ്ങമുഴിയിൽ നിന്ന് വന മേഖലയിലേക്ക് പ്രവേശിക്കുന്നതോടെയാണ് കാഴ്ചകള്‍ അതിന്‍റെ വന്യതയിലേക്ക് കടക്കുന്നത്. കാടിന്‍റെ ശബ്ദം മാത്രമേ അവിടെയെങ്ങും കേൾക്കുവാനുണ്ടാവുകയുള്ളൂ. കാടിന്റെ സുഗന്ധത്തിലലിഞ്ഞ് മുന്നോട്ടു പോകുമ്പോൾ ഇരുവശവും നിറയെ കാഴ്ചകളാണ്.

എഴുപതിലധികം കിലോമീറ്റർ ദൂരത്തിൽ കാട്ടിനുള്ളിലൂടെ മാത്രമാണ് ഈ യാത്ര പോകുന്നത്. ഈവഴിയിൽ മാത്രം കെ എസ് ഇ ബിയുടെ കീഴിലുള്ള എട്ട് ഡാമുകളുണ്ട്. മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നീ അഞ്ചെണ്ണം നമുക്ക് കാണാൻ കഴിയും.

പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട് മൈലപ്ര , മണ്ണാറകുളഞ്ഞി , വടശ്ശേരിക്കര , പെരുനാട് , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ , കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത്. ഗവിയിലെ കാഴ്ചകളു ബോട്ടിങ്ങും കണ്ടശേഷം നേരെ പാഞ്ചാലിമേട്ടിലേക്കാണ് പോകുന്നത്.

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാഞ്ചാലിമേട് ഇടുക്കി കുട്ടിക്കാനത്തിനു സമീപമാണുള്ളത്. പുരാണങ്ങൾ കഥയെഴുതിയ ഇവിടെ വനവാസകാലത്ത് പാണ്ഡവരും ഭാര്യ പാഞ്ചാലിയും വസിച്ചിരുന്നതായാണ് വിശ്വാസം. അതിന്‍റെ പല ശേഷിപ്പുകളും ഇന്നും കാണുവാൻ സാധിക്കും.

തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്നുള്ള ഗവി യാത്ര ജനുവരി 19ന് നടത്തുന്നത്. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1900 രൂപ. ഭക്ഷണം,എൻട്രീഫീസ് എന്നിവ ഉൾപ്പെടാതെയുള്ള തുകയാണിത്. ബുക്കിങ്ങിനും അധിക വിവരങ്ങൾക്കും 9995986658,9388855554 ,8592065557, 9446748252 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

പത്തനംതിട്ട കെഎസ്ആർടിസി പ്രതിദിന സർവീസുകൾ
പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും കെഎസ്ആർടിസി പ്രതിദിന ഗവി സർവീസുകൾ നടത്തുന്നുണ്ട്. ആദ്യ സർവീസ് പുലർച്ചെ 5.30 ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് ഗവിയിൽ 10.30 ന്‌ എത്തി തുടർന്ന് കുമളിയിൽ 11:30 ന് എത്തിച്ചേരുന്നതാണ്. മടക്ക യാത്രയിൽ കുമുളിയിൽ നിന്നും 12.30ന് പുറപ്പെടുന്നത് ഗവിയിൽ 2:00നും പത്തനംതിട്ട 6:30നും എത്തിച്ചേരും. രണ്ടാമത്തെ കെഎസ്ആർടിസി ബസ് സർവീസ് രാവിലെ 6.30ന് പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട് 11.00 മണിക്ക് ഗവിയിലും 12.45ന് കുമളിയിലും എത്തും. തിരികെ 1.30ന് പുറപ്പെട്ട് ഗവിയിൽ 3:00നും പത്തനംതിട്ട 7:30നും എത്തിച്ചേരും. കുമളിയിൽ നിന്നും രാവിലെ 5.40ന് തുടങ്ങുന്ന ബസ് സർവീസ് ഗവിയിൽ 7.45 നും പത്തനംതിട്ടയിൽ 11.45നും എത്തും,. മടക്ക യാത്രയിൽ പത്തനംതിട്ടയിൽ നിന്നും 12.30ന് യാത്ര ആരംഭിക്കുന്ന ബസ് ഗവിയിൽ 3.45നും കുമളിയിൽ 6.45നും എത്തും.

ഗവിയും മൂന്നാറും നെല്ലിയാമ്പതിയും കണ്ടു വരാം.. പാലക്കാട് കെഎസ്ആർടിസിയുടെ കിടിലൻ ബജറ്റ് യാത്രകൾഗവിയും മൂന്നാറും നെല്ലിയാമ്പതിയും കണ്ടു വരാം.. പാലക്കാട് കെഎസ്ആർടിസിയുടെ കിടിലൻ ബജറ്റ് യാത്രകൾ

തിരക്കിലും തണുപ്പിലും തിങ്ങി മൂന്നാർ; ചില്ലാകണേൽ വേഗം വിട്ടോ..കാഴ്ചകൾ 31 വരെ മാത്രംതിരക്കിലും തണുപ്പിലും തിങ്ങി മൂന്നാർ; ചില്ലാകണേൽ വേഗം വിട്ടോ..കാഴ്ചകൾ 31 വരെ മാത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X