Search
  • Follow NativePlanet
Share
» »ഗോവയിൽ പോയി മറ്റുള്ളവർക്കൊപ്പം ചുമ്മാ സെൽഫിയെടുത്താൽ എട്ടിന്റെ പണി; അറിയാം നിർദ്ദേശങ്ങൾ

ഗോവയിൽ പോയി മറ്റുള്ളവർക്കൊപ്പം ചുമ്മാ സെൽഫിയെടുത്താൽ എട്ടിന്റെ പണി; അറിയാം നിർദ്ദേശങ്ങൾ

എന്നാൽ നിങ്ങളുടെ ഗോവ യാത്രയിൽ ഇനി സെൽഫി എടുക്കുമ്പോൾ പണി കിട്ടിയേക്കാം. ഇതാ ഗോവയിൽ സെൽഫി എടക്കുമ്പോൾ ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പുതിയ മാർഗ്ഗനിര്‍ദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ്.

യാത്രകളിലെ രസകരമായ കാര്യങ്ങളിലൊന്ന് സെല്‍ഫി പകർത്തലാണ്. യാത്രയിൽ കാണുന്ന അതിമനോഹരങ്ങളായ ഇടങ്ങളുടെ പശ്ചാത്തലത്തിൽ സ്വയം എടുക്കുന്ന സെൽഫി ഫോട്ടോകൾ ഇല്ലാതെ ഒരു സഞ്ചാരം ചിന്തിക്കുവാൻ സാധിക്കില്ല. ആരും ഫോട്ടോ എടുത്തുതരുവാൻ ഇല്ലാതെ വന്നപ്പോള്‌ ഫോണിലെ ക്യാമറയിൽ സ്വയം ഫോട്ടോ എടുത്ത് വന്ന് താരമായതാണ് സെൽഫിയെങ്കിലും ഇന്നിപ്പോ സെൽഫി ഇല്ലാതെയൊരു യാത്രയില്ല!

എന്നാൽ നിങ്ങളുടെ ഗോവ യാത്രയിൽ ഇനി സെൽഫി എടുക്കുമ്പോൾ പണി കിട്ടിയേക്കാം. ഇതാ ഗോവയിൽ സെൽഫി എടക്കുമ്പോൾ ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പുതിയ മാർഗ്ഗനിര്‍ദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ്.

ഗോവയിൽ സെൽഫി എടുക്കുമ്പോൾ

ഗോവയിൽ സെൽഫി എടുക്കുമ്പോൾ

പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച് ഗോവയിൽ വെച്ച് നിങ്ങൾ മറ്റു സഞ്ചാരികൾക്കൊപ്പം നിന്ന് സെൽഫി എടുക്കുമ്പോൾ ക്ലിക്ക് ചെയ്യുന്നതിനു മുൻപായി ഫോട്ടോ എടുക്കുന്ന കാര്യത്തിൽ അവരുടെ അനുമതി നേടിയിരിക്കണം. യാത്രക്കാരുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിൽ വിനോദസഞ്ചാരികൾക്കായി ഗോവ ടൂറിസം വകുപ്പാണ് നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.

PC:Priscilla Du Preez/Unsplash

സ്വകാര്യതയെ മാനിക്കണം

സ്വകാര്യതയെ മാനിക്കണം

മറ്റ് വിനോദസഞ്ചാരികളുടെ/അപരിചിതരുടെ അനുവാദമില്ലാതെ സെൽഫികളും ഫോട്ടോഗ്രാഫുകളും എടുക്കരുത്. അവരുടെ സ്വകാര്യതയെ മാനിക്കുന്നതിനായി
പ്രത്യേകിച്ച് സൂര്യസ്നാനം ചെയ്യുമ്പോഴോ കടലിൽ ‍ നീന്തുമ്പോഴോ എടുക്കരുതെന്നാണ് നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതു കൂടാതെ കുത്തനെയുള്ള പാറക്കെട്ടുകളും കടൽ പാറകളും പോലുള്ള അപകടകരമായ സ്ഥലങ്ങളിൽ നിന്നു സെൽഫി എടുക്കുന്നതും ഈ നിര്‍ദ്ദേശം അനുസരിച്ച് വിലക്കിയിട്ടുണ്ട്.

PC:Djamal Akhmad Fahmi/Unsplash

മറ്റു പ്രധാന നിര്‍ദ്ദേശങ്ങൾ

മറ്റു പ്രധാന നിര്‍ദ്ദേശങ്ങൾ

ഗോവയിലെത്തുന്ന സഞ്ചാരികൾ പാലിക്കേണ്ട മറ്റു പ്രധാന നിര്‍ദ്ദേശങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

ഗോവയിൽ തുറസ്സായ സ്ഥലങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതിനും വിലക്കുണ്ട്. ഈ നിയമം ലംഘിച്ചാൽ പാചക വസ്തുക്കൾ പിടിച്ചെടുക്കാനും 50,000 രൂപ വരെ പിഴ ചുമത്താനും ബന്ധപ്പെട്ടവർക്ക് അധികാരമുണ്ടായിരിക്കും. ഇത് പിന്നീട് പ്രോസിക്യൂഷനിലേക്കും നയിച്ചേക്കാം.

ഇവിടുത്തെ പൈതൃക കേന്ദ്രങ്ങളിൽ ചുവരെഴുത്ത്, ഗ്രഫിറ്റി തുടങ്ങിയവ നടത്തുവാൻ പാടില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു.

PC: TRAVEL CAPTURES/Unsplash

ടാക്സികൾ വാടകയ്ക്ക് എടുക്കുമ്പോൾ

ടാക്സികൾ വാടകയ്ക്ക് എടുക്കുമ്പോൾ

അനധികൃതമായി പ്രവർത്തിക്കുന്ന വാഹനങ്ങൾ എടുക്കരുതെന്നും അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കുവാൻ മീറ്റർ നിരക്ക് നല്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു,.

ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്ത നിയമപരമായ ഹോട്ടലുകൾ/വില്ലകൾ പാർപ്പിട സൗകര്യങ്ങൾ എന്നിവയിൽ താമസം ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതുപോലെ, ഗോവയിൽ ബീച്ചുകൾ പോലെ തുറസ്സായ ഇടങ്ങളിലിരുന്ന് മദ്യം കഴിക്കുന്നതും വിളമ്പുന്നതും നിരോധിച്ചിട്ടുണ്ടെങ്കിലും ലൈസന്‍സുള്ള ഷാക്കുകൾ/റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിലിരുന്ന് മദ്യം കഴിക്കുന്നതിന് കുഴപ്പമില്ല.

ഗതാഗത വകുപ്പിൽ രജിസ്റ്റർ ചെയ്യാത്തതും സാധുതയില്ലാത്തതുമായ സ്വകാര്യ വാഹനങ്ങൾ / വാടക ക്യാബുകൾ / മോട്ടോർ ബൈക്കുകൾ തുടങ്ങിയവ വാടകയ്ക്ക് എടുക്കാതെയിരിക്കുക.

PC:Hiren Harsora/Unsplash

അംഗീകൃതമായ ആളുകളിൽ നിന്നുമാത്രം

അംഗീകൃതമായ ആളുകളിൽ നിന്നുമാത്രം

വാട്ടർ സ്‌പോർട്‌സും റിവർ ക്രൂയിസും ബുക്ക് ചെയ്യുമ്പോൾ ടൂറിസം വകുപ്പ് നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ള, രജിസ്റ്റർ ചെയ്ത ട്രാവൽ ഏജന്റുമാരിൽ നിന്നോ രജിസ്റ്റർ ചെയ്ത ഓൺലൈൻ പോർട്ടലുകളിൽ നിന്നോ മാത്രം ബുക്ക് ചെയ്യണം എന്നും നിർദ്ദേശത്തിൽ പറയുന്നു.

PC:Abhimanyu Jhingan/Unsplash

ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍

ഗോവ മാടി വിളിക്കും..പക്ഷേ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് മുട്ടൻ പണിഗോവ മാടി വിളിക്കും..പക്ഷേ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് മുട്ടൻ പണി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X