Search
  • Follow NativePlanet
Share
» »വീട്ടിലിരുന്നു കാണാം നഗരത്തിന്‍റെ കാഴ്ചകള്‍,പത്ത് നഗരങ്ങളില്‍ ഗൂഗിൾ മാപ്പ് സ്ട്രീറ്റ് വ്യൂ സര്‍വീസ് തുടങ്ങി

വീട്ടിലിരുന്നു കാണാം നഗരത്തിന്‍റെ കാഴ്ചകള്‍,പത്ത് നഗരങ്ങളില്‍ ഗൂഗിൾ മാപ്പ് സ്ട്രീറ്റ് വ്യൂ സര്‍വീസ് തുടങ്ങി

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഗൂഗിള്‍ മാപ്സിന്‍റെ സ്ട്രീറ്റ് വ്യൂ സര്‍വീസ് ഇന്ത്യയിലും ആരംഭിക്കുന്നു

നഗരത്തിന്‍റെ കാഴ്ചകള്‍ ഇനി വീട്ടിലിരുന്നു കാണാം... വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഗൂഗിള്‍ മാപ്സിന്‍റെ സ്ട്രീറ്റ് വ്യൂ സര്‍വീസ് ഇന്ത്യയിലും ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ ഡല്‍ഹിയും ബാംഗ്ലൂരും ഉള്‍പ്പെടെയുള്ള പത്ത് നഗരങ്ങളിലാണ്സേവനം ലഭ്യമാവുക. നേരത്തെ സുരക്ഷാ കാരണങ്ങള്‍ സ്ട്രീറ്റ് വ്യൂവിന് ഇന്ത്യയില്‍ അനുമതി ലഭിച്ചിരുന്നില്ല.

മാപ്പിങ് സൊല്യൂഷന്‍ രംഗത്ത് പ്രസിദ്ധമായ ജെനസിസ് ഇന്‍റര്‍നാഷണല്‍, ഡിജിറ്റല്‍ കള്‍സള്‍ട്ടിങ്ങിലെ മുന്‍നിര കമ്പനിയായ ടെക്ക് മഹീന്ദ്ര എന്നീ രണ്ടു ഇന്ത്യന്‍ കമ്പനികളുമായി സഹകരിച്ചാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ സര്‍വീസ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക.

Street View

PC:Suzy Brooks

ബംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, ഹൈദരാബാദ്, പൂനെ, നാസിക്, വഡോദര, അഹമ്മദ്‌നഗർ, അമൃത്സര്‍ എന്നീ പത്ത് നഗരങ്ങളിലായി 1,50,000 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന പ്രാദേശിക പങ്കാളികളിൽ നിന്ന് ലൈസൻസുള്ള പുതിയ ഇമേജറികളോടെ സ്ട്രീറ്റ് വ്യൂ ഗൂഗിൾ മാപ്പിൽ ലഭ്യമാകും. ആദ്യം ബാംഗ്ലൂരില്‍ മാത്രമാകും സ്ട്രീറ്റ് വ്യൂ ലഭ്യമാവുക. ഈ വര്‍ഷം അവസാനത്തോടെ 50ല്‍ അധികം നഗരങ്ങളിലേക്കും സ്‌ട്രീറ്റ് വ്യൂ സേവനം വ്യാപിപ്പിക്കുവാനും കമ്പനി ലക്ഷ്യം വയ്ക്കുന്നു. ലോകത്തില്‍ ആദ്യമായാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ പ്രാദേശിക പങ്കാളികളുടെ മാത്രം സഹകരണത്തോടെ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നത്. നിലവില്‍ നൂറിലധികം രാജ്യങ്ങളില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗൂഗിള്‍ സ്‌ട്രീറ്റ് വ്യൂവിലൂ‌ടെ ലോകം കണ്ട ഇ‌ടങ്ങള്‍...ഇന്ത്യയില്‍ നിന്നും ഒരിടം മാത്രം!!ഗൂഗിള്‍ സ്‌ട്രീറ്റ് വ്യൂവിലൂ‌ടെ ലോകം കണ്ട ഇ‌ടങ്ങള്‍...ഇന്ത്യയില്‍ നിന്നും ഒരിടം മാത്രം!!

ഗൂഗിൾ മാപ്‌സ് ഇപ്പോൾ ബെംഗളൂരുവിൽ ട്രാഫിക് അധികാരികൾ പങ്കിടുന്ന വേഗത പരിധി ഡാറ്റ കാണിക്കും. ട്രാഫിക് ലൈറ്റ് ടൈമിംഗുകൾ മികച്ച രീതിയിൽ ഒപ്റ്റിമൈസ് ചെയ്യുന്ന മോഡലുകൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗൂഗിൾ ബെംഗളൂരു ട്രാഫിക് പോലീസുമായുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചു. വരുംമാസങ്ങളില്‍ കൊൽക്കത്തയിലേക്കും ഹൈദരാബാദിലേക്കും ഇത് വ്യാപിപ്പിക്കും.

googlw

റസ്റ്റോറന്‍റുകളും കഫേകളും എളുപ്പത്തില്‍ ‌കണ്ടുപിടിക്കുവാനും സാസ്കാരിക ഇടങ്ങള്‍ വിര്‍ച്വലായി നടന്നുകാണുവാനുമെല്ലാം സഹായിക്കുന്ന സ്ട്രീറ്റ് വ്യൂ റോഡിനെക്കുറിച്ചുള്ള അടച്ചിടല്‍, ഗതാഗത തടസ്സങ്ങള്‍, വേഗപരിധി ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു അറിയുവാനും സഹായിക്കും. വിവിധ ഇടങ്ങള്‍ സന്ദർശിക്കുന്നത് മുതൽ പ്രാദേശിക ബിസിനസുകളെയും സ്ഥാപനങ്ങളെയും കുറിച്ച് മികച്ച അവബോധം നേടുന്നത് വരെ കൂടുതൽ സഹായകരമായ ഉപയോക്തൃ അനുഭവം നൽകുന്നതിന് സ്ട്രീറ്റ് വ്യൂ സഹായിക്കും.

കൂടാതെ, വായു ഗുണനിലവാര വിവരങ്ങൾ നൽകുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡുമായി (CPCB) ഗൂഗിൾ അതിന്റെ സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിള്‍ മാപ്സ് ആപ്പില്‍ വലതുവശത്തുള്ള ലെയര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് അതില്‍ എയര്‍ ക്വാളിറ്റി ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഓരോ പ്രദേശത്തെയും വായുവിന്റെ ഗുണനിലവാരം മനസ്സിലാക്കാം.

ഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാ

ടോള്‍ ചാര്‍ജ് എത്രയെന്നു പറയും...ഗൂഗിള്‍ മാപ്സിന്‍റെ പുത്തന്‍ ഫീച്ചര്‍ ഇന്ത്യയിലും!!ടോള്‍ ചാര്‍ജ് എത്രയെന്നു പറയും...ഗൂഗിള്‍ മാപ്സിന്‍റെ പുത്തന്‍ ഫീച്ചര്‍ ഇന്ത്യയിലും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X