രാജ്യത്ത് കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായ സാഹചര്യത്തിൽ പുതിയ യാത്രാ നിർദ്ദേശങ്ങളുമായി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് രാജ്യത്തേയ്ക്കുള്ള യാത്രികർക്കായി പുതിയ നിർദ്ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. യാത്രാ, വിസാ നിയന്ത്രണങ്ങളെക്കുറിച്ചാണ് പുതിയ അറിയിപ്പിൽ പറയുന്നത്...

ഇന്ത്യയില്‍ പ്രവേശിക്കരുത്
ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 2020- മാര്‍ച്ച് 3-നോ അതിന് മുന്‍പോ അനുവദിച്ചിട്ടുള്ള വിസകളും ഇത് വരെ ഇന്ത്യയില്‍ പ്രവേശിച്ചിട്ടില്ലാത്തവരുടേയും വിസകളും താല്‍ക്കാലികമായി റദ്ദ് ചെയ്തിരിക്കുന്നു. ജപ്പാനും ദക്ഷിണ കൊറിയക്കും ഇതേ നിയമം ബാധകമാണ്. ഈ വിദേശ രാജ്യങ്ങളില്‍ ഉള്ളവര്‍ ഒരു കാരണവശാലും തുറമുഖം വഴിയോ വിമാനം വഴിയോ ഇന്ത്യയില്‍ പ്രവേശിക്കരുത്. പ്രധാനപ്പെട്ട എന്തെങ്കിലും കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് പോകേണ്ടവര്‍ക്ക് അടുത്തുള്ള ഇന്ത്യന്‍ എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ പുതിയ വിസ എടുക്കേണ്ടതാണ്.

അത്യാവശ്യ സാഹചര്യങ്ങളില്‍
എന്നാല്‍ ചൈനയില്‍ മുന്‍പ് തന്നെ ഇത്തരം വിസകള്‍ നല്‍കുന്നത് നിര്‍ത്തി വെച്ചിരുന്നു. 2020 ഫെബ്രുവരി 5-നോ അതിനുമുമ്പോ ചൈനയിലെ പൗരന്‍മാര്‍ക്ക് അനുവദിച്ചിട്ടുള്ള വിസ അല്ലെങ്കില്‍ ഇ-വിസ നേരത്തെ തന്നെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അത് പ്രാബല്യത്തില്‍ തുടരും. അത്തരം ചൈനീസ് പൗരന്മാര്‍ക്ക് ഫ്‌ളൈറ്റ് മാര്‍ഗ്ഗമോ, തുറമുഖ മാര്‍ഗ്ഗമോ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ളഅനുമതി ഇല്ല. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഇന്ത്യയിലേക്ക് പോകേണ്ടവര്‍ക്ക് അടുത്തുള്ള ഇന്ത്യന്‍ എംബസിയിലേക്കോ കോണ്‍സുലേറ്റിലേക്കോ പുതിയ വിസയ്ക്ക് അപേക്ഷിക്കാം.

പുതിയ വിസയ്ക്ക് അപേക്ഷിക്കാം
2020 ഫെബ്രുവരി 1-നോ അതിനുശേഷമോ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന, ഇറാന്‍, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തവര്‍ക്കും വിസ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വരേയും ഇതുവരെ ഇന്ത്യയില്‍ പ്രവേശിച്ചിട്ടില്ലാത്തവരുമായ എല്ലാ വിദേശ പൗരന്മാരുടേയും വിസ റദ്ദു ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിദേശ പൗരന്‍മാര്‍ ഒരു കാരണവശാലും വിമാന മാര്‍ഗ്ഗമോ, തുറമുഖ മാര്‍ഗ്ഗമോ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ പാടില്ല. എന്നാല്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക് അടുത്തുള്ള ഇന്ത്യന്‍ എംബസിയിലേക്കോ കോണ്‍സുലേറ്റിലേക്കോ പുതിയ വിസയ്ക്ക് അപേക്ഷിക്കാം.

തുറമുഖത്തുനിന്നും
ഏതൊരു തുറമുഖത്തുനിന്നും ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദേശ, ഇന്ത്യന്‍ പൗരന്മാരും കൃത്യമായി പൂരിപ്പിച്ച വ്യക്തിഗത വിവരങ്ങളും ഫോണ്‍ നമ്പര്‍, വിലാസം എന്നിവ ഉള്‍പ്പെട്ട സെല്‍ഫ് ഡിക്ലറേഷന്‍ ഫോമും നല്‍കേണ്ടതാണ്. ഇത് കൂടാതെ എവിടെയൊക്കെ യാത്ര ചെയ്തു എന്നും അവരുടെ മുഴുവന്‍ ട്രാവല്‍ ഹിസ്റ്ററിയും തുറമുഖത്തെ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കേണ്ടതുണ്ട്.