Search
  • Follow NativePlanet
Share
» »വിനോദ സഞ്ചാരത്തിന് പച്ചക്കൊടി കാട്ടി ഗ്രീസ്. ജൂലായ് മുതല്‍ സഞ്ചാരികള്‍ക്ക് സ്വാഗതം

വിനോദ സഞ്ചാരത്തിന് പച്ചക്കൊടി കാട്ടി ഗ്രീസ്. ജൂലായ് മുതല്‍ സഞ്ചാരികള്‍ക്ക് സ്വാഗതം

മറ്റു രാജ്യങ്ങളെ അമ്പരപ്പിച്ച് രാജ്യത്തെ വിനോദ സഞ്ചാരം പുനരാരംഭിക്കുവാനൊരുങ്ങുകയാണ് ഗ്രീസ്.

ലോകം മുഴുവനും കോവിഡ് പ്രതിസന്ധിയില്‍ ഉഴറുകയാണ്. ജനജീവിതം പോലും പലയിടത്തും പഴയപടി ആയിട്ടില്ല. വിനോദ സഞ്ചാരം എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തിലും ഇനിയും തീരുമാനമായി‌ട്ടില്ല. യാത്രകളും യാത്രാ പ്ലാനുകളും എങ്ങോ‌‌ട്ടേയ്ക്ക് എന്നറിയാതെ മാറ്റിവച്ചരിക്കുകയാണ് മിക്കവരും. ഇനി ലോകം പഴയ രീതിയിലായാലും യാത്രകളും സഞ്ചാരങ്ങളും ഒന്നും പഴയതുപോലെ ആയിരിക്കില്ല. എന്നാല്‍ മറ്റു രാജ്യങ്ങളെ അമ്പരപ്പിച്ച് രാജ്യത്തെ വിനോദ സഞ്ചാരം പുനരാരംഭിക്കുവാനൊരുങ്ങുകയാണ് ഗ്രീസ്.

ഞങ്ങള്‍ കോവിഡിനെ കീഴടക്കി എന്ന പ്രഖ്യാപനത്തോടു കൂടിയാണ് രാജ്യം വിനോദ സഞ്ചാരം പുനരാരംഭിക്കുന്ന വിവരം അറിയിച്ചത്. വളരെ കൃത്യവും ആസൂത്രിതവുമായ പ്രതിരോധ നടപടികളിലൂടെയും ലോക്ഡൗണിലൂടെയുമാണ് ഗ്രീസ് ഈ സ്ഥിതി ഇത്രവേഗം കൈവരിച്ചത്.

tourism in greece reopens

മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ഡൗണ്‍ ഘട്ടംഘട്ടമായാണ് രാജ്യം പിന്‍വലിച്ചു തുടങ്ങിയത്. അനാവശ്യമായ യാത്രകളും ഗതാതഗതത്തിനും നിയന്ത്രണങ്ങളുമുണ്ടായിരുന്നു.
ഗ്രീക്ക് ടൂറിസത്തിന്റെ ഔദ്യോഗിക പേജായ വിസിറ്റ് ഗ്രീസില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് രാജ്യം വിവിധ ഘട്ടങ്ങളിലായി രണ്ടു മാസത്തിനുള്ളില്‍ തുറക്കുവാന്‍ പോകുന്ന കാര്യം പറഞ്ഞിരിക്കുന്നത്.
മേയ് നാലിനാണ് ആദ്യഘട്ട തുറക്കല്‍ ആരംഭിച്ചത്. പുസ്തക ശാലകള്‍, സ്റ്റോറുകൾ, ഹെയർ സലൂണുകൾ എന്നിവയുൾപ്പെടെ ചില കടകളും സേവനങ്ങളും വീണ്ടും തുറന്നു. ഷോപ്പിംഗ് മാളുകളും ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളും ഒഴികെയുള്ള മറ്റ് സ്ഥാപനങ്ങൾ മെയ് 11 മുതൽ തുറക്കാൻ അനുവദിക്കും.

മെയ് 18 മുതൽ ഗ്രീസിലെ യാത്രാ നിയന്ത്രണങ്ങൾ നീക്കുമെന്ന് ഗ്രീസിലെ യുഎസ് എംബസി & കോൺസുലേറ്റിൽ നിന്നുള്ള ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു.

Greece Plans To Reopen The Country For Tourism From July 1 Onwards.

ജൂൺ 1 മുതൽ ഒരു മാസത്തേക്ക് 4 മുതൽ 7 വരെയുള്ള ഘട്ടങ്ങൾ നടപ്പിലാക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. ഈ സമയത്ത് . ഷോപ്പിംഗ് മാളുകൾ,ഔട്ട്‌ഡോർ റെസ്റ്റോറന്റുകൾ, കഫേകൾ, സമ്മർ സിനിമാസ്, വർഷം മുഴുവനുമുള്ള ഹോട്ടലുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, തീം പാർക്കുകൾ, കളിസ്ഥലങ്ങൾ, ഇൻഡോർ റെസ്റ്റോറന്റുകൾ, ഇൻഡോർ കഫേകൾ, സീസണൽ ഹോട്ടലുകൾ, റിസോർട്ടുകൾ, ഇൻഡോർ കായിക സൗകര്യങ്ങ മുതലായവ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. മററു കാര്യങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിയിപ്പുകള്‍ പിന്നീടുണ്ടാകും.

ഇവിട‌ എത്തിയാല്‍ ജൂലായ് ഒന്നു മുതലാണ് ഗ്രീസ് സഞ്ചാരികളെ പ്രതീക്ഷിക്കുന്നത്. കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയരാക്കി മാത്രമേ രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ചു വേണം ഇവിടെ പുറത്തിറങ്ങി നടക്കുവാന്‍.

കൃത്യമായ പദ്ധതികളിലൂടെ രോഗത്തെ തുരത്തിയ രാജ്യമാണ് ഗ്രീസ്.

സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്

വില കൊടുത്തു വാങ്ങിയാലും നഷ്‌‌ടമാവില്ല ഈ യാത്രാ ഉപകരണങ്ങള്‍വില കൊടുത്തു വാങ്ങിയാലും നഷ്‌‌ടമാവില്ല ഈ യാത്രാ ഉപകരണങ്ങള്‍

ലോക്ഡൗണിനു ശേഷം മിലാന്‍ പഴയ മിലാനായിരിക്കില്ല... കിടിലന്‍ മാറ്റങ്ങളുമായാണ് വരവ്ലോക്ഡൗണിനു ശേഷം മിലാന്‍ പഴയ മിലാനായിരിക്കില്ല... കിടിലന്‍ മാറ്റങ്ങളുമായാണ് വരവ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X